കീഴടക്കാം വിജയിക്കാം: തപസ്സുകാലം ഒന്നാം ഞായർ

കീഴടക്കാം വിജയിക്കാം: തപസ്സുകാലം ഒന്നാം ഞായർ

റവ. ഫാ. മിഥിൻ കാളിപറമ്പിൽ

തപസ്സുകാലം ഒന്നാം ഞായർ

വിചിന്തനം :- കീഴടക്കാം വിജയിക്കാം (ലൂക്ക 4:1-13)

തപസുകാലത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് തിരുസഭ നമുക്ക് നല്‍കിയിരിക്കുന്ന സുവിശേഷഭാഗം വിശുദ്ധ ലൂക്കായുടെ സുവിശേഷം നാലാം അധ്യായം ഒന്നു മുതല്‍ 13 വരെയുള്ള വാക്യങ്ങളാണ്. ഈശോ മരുഭൂമിയില്‍ പരീക്ഷിക്കപ്പെടുന്നതാണ് നാം വായിച്ചു ധ്യാനിക്കുന്നത്. വിശുദ്ധ സ്‌നാപകയോഹന്നാനില്‍ നിന്നു ജോര്‍ദാന്‍ നദിയില്‍ വച്ച് സ്‌നാനം സ്വീകരിച്ച യേശു പരിശുദ്ധാത്മാവ് നിറഞ്ഞവനായി അവിടെ നിന്നു മടങ്ങി. ആത്മാവ് അവനെ നയിച്ചു കൊണ്ടുപോയത് മരുഭൂമിയിലേക്കാണ്. പിന്നെ നാല്‍പ്പതു ദിവസം ഭക്ഷണമെന്നുമില്ലാതെ അവിടെ കഴിഞ്ഞുകൂടി. അവിടെ ഈശോ വെറുതെയിരിക്കുകയായിരുന്നില്ല മറിച്ച് പിശാചില്‍ നിന്നു നേരിട്ട അതി കഠിനമായ പരീക്ഷണങ്ങളെ ആത്മാവിന്റെ ശക്തിയാലും വചനമുപയോഗിച്ചും അതിജീവിക്കുകയായിരുന്നു അവിടെ.

മൂന്നു പ്രലോഭനങ്ങള്‍, അതിന്റെ പൂര്‍ണതയുടെ അത്യുച്ചിയില്‍ നമ്മുടെ ഈശോ നേരിട്ടുെവന്നാണ് രേഖപ്പെടുത്തിവച്ചിരിക്കുന്നത് ഈശോ ചിക്കന്‍ ബിരിയാണി കഴിച്ച് വയറുനിറഞ്ഞിരിക്കുന്ന അവസരത്തിലല്ല കല്ലുകളെ അപമാക്കുവാന്‍ പിശാച് പറഞ്ഞത്. മറിച്ച് മരുഭൂമിയുടെ വന്യതയില്‍ നാല്‍പ്പതു ദിവസമായി വിശന്നുപൊരിഞ്ഞു കഴിയുന്ന സമയത്ത് കല്ലുകളെ അപ്പമാക്കാന്‍ ശക്തിയുള്ള ഒരാളുടെ അടുത്താണ് അത് പറയുന്നത്. ഈ ഭൂമിയിലെ ഏത് വിശപ്പിനെയും അതിജീവിക്കുവാന്‍ പോന്ന ആത്മീയ ശക്തി താന്‍ നേടിയിട്ടുണ്ടെന്ന് പിശാചിനെ യേശു ബോധ്യപ്പെടുത്തുന്നു. ദൈവമായ കര്‍ത്താവിനു മാത്രമാണ് ആരാധന എന്ന് ഒന്നാം പ്രമാണം ഉരുവിട്ടുകൊണ്ടാണ് ലോകാധികാരം നേടി പൈശാചിക ആരാധന നടത്തുവാനുള്ള പ്രലോഭനത്തെ യേശു നേരിടുന്നത് ജറുസലേം ദേവാലയത്തിന്റെ ശ്യംഗത്തില്‍ നിന്ന് മിന്നല്‍ മുരളി സ്‌റ്റെലിലേ, സ്‌പൈഡര്‍മാന്‍ പോലുള്ള സൂപ്പര്‍ ഹീറോകളുടെ രീതിയിലോ താഴേക്ക് ചാടി ‘ഷോ’ കാണിച്ച് താന്‍ ഒരു അതിമാനുഷനാണെന്ന് ജനങ്ങളുടെ മുമ്പില്‍ തെളിയിച്ച് ഒരു മാസ് എന്‍ട്രി നടത്താനുള്ള മൂന്നാമത്തെ പ്രലോഭനത്തെയും ഈശോ വചനത്താല്‍ കീഴടക്കുന്നു.

ഈശോയുടെ പ്രലോഭനങ്ങള്‍ നമുക്കു മുന്‍പില്‍ വച്ചു നീട്ടുന്ന ചില പ്രലോഭന ചിന്തകളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്നു പറയുന്നത് എല്ലാ മനുഷ്യരും ജീവിതത്തില്‍ പ്രലോഭനങ്ങള്‍ നേരിടേണ്ടിവരും എന്നതാണ്. ദൈവത്തിന്റെ സ്വന്തം പുത്രനായ ഈശോ പോലും അതില്‍ നിന്നൊഴിവാക്കപ്പെട്ടില്ല. അപ്പോള്‍ പിന്നെ നമ്മുടെ കാര്യം പറയുവാനുണ്ടോ പ്രലോഭനത്തിന് അച്ചനെന്നോ, മെത്രാനെന്നോ കപ്യാരെന്നോ, അല്മായനെന്നോ നോട്ടമില്ല. ദൈവത്തോട് നിങ്ങള്‍ എത്ര മാത്രം അടുത്താണോ ഒരു പക്ഷേ അത്രയും തന്നെ ശക്തമായ പ്രലോഭനങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും പക്ഷേ വിശുദ്ധ യാക്കേബ് ശ്ലീഹ പറയുന്നതുപോലെ ‘പരീക്ഷിക്കപ്പെടുമ്പോള്‍, താന്‍ ദൈവത്താലാണ് പരീക്ഷിക്കപ്പെടുന്നത് എന്ന് ഒരു വശം പറയാതിരിക്കട്ടെ’ (യാക്കോ 1:13) കാരണം വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ കൊറിന്തോസുകാര്‍ക്കെഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്. ‘മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്കു നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ് നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കുവാന്‍ വേണ്ട ശക്തി അവിടുന്ന് നിങ്ങള്‍ക്കു നല്‍കും.’ (1 കൊറി. 10:13) നാം എത്ര വലിയ പ്രലോഭനം നേരിട്ടു എന്നു പറഞ്ഞാലും അതെല്ലാം മനുഷ്യസാധാരണമാണ്. അതിന് അപ്പോഴത്തെ സാഹചര്യത്തെയോ വ്യക്തികളെയോ വസ്ത്രങ്ങളെയോ കുറ്റം പറയുവാന്‍ നില്‍ക്കാതെ അതിനെ അതിജീവിക്കുവാന്‍ ശക്തി നല്‍കുന്ന ദൈവത്തിലാശ്രയിച്ചാല്‍ തീര്‍ച്ചയായും വിജയിക്കും. ഓര്‍ക്കണം ഇതൊരു നിരന്തരമായ ആത്മീയ പോരാട്ടമാണ്. വീണാല്‍ ആത്മീയ മരണമാണ്.

നിങ്ങള്‍ ഒരു യുദ്ധത്തിലാണെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് മുറിവേല്‍ക്കും എങ്കിലും അവസാന ശ്വാസം വരെ ജീവനുവേണ്ടി, രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യും അതുപോലെ നാമും അവസാനശ്വാസം വരെ ശത്രു എത്ര ഭീകരനാണെന്നു തോന്നിയാലും നമ്മുടെ ആത്മാവിനുവേണ്ടി ദൈവരാജ്യത്തിനുവേണ്ടി പോരാടന്‍ നോക്കുക. റഷ്യ സൈനിക ശക്തിയില്‍ ലോകത്തില്‍ രണ്ടാമതു നില്‍ക്കുന്ന രാജ്യമാണ്. എന്നിട്ടും അതിനെതിരെ എത്ര ധീരമായാണ് ഉക്രൈൻ എന്ന ഒന്നുമല്ലാത്ത രാജ്യം പിടിച്ചു നില്‍ക്കുന്നത്. ശരീരം എത്ര ബലഹീനമാണെന്നു പറഞ്ഞാലും ശരീരത്തിന്റെ പ്രവണതകളെ ആത്മാവിനാല്‍ നിഗ്രഹിക്കുവാന്‍ (റോമ 8:13) എന്നുവച്ചാല്‍ പാപത്തെ വധിക്കുവാന്‍ നാം പഠിക്കണം.

അത്തരത്തില്‍ ശരീരത്തിന്റെ ദുര്‍മോഹങ്ങളോട് പടവെട്ടുന്ന ഒരു കാലഘട്ടമാണ് നോമ്പുകാലം. ആത്മാവിന്റെ ശക്തിയാല്‍ ശരീരത്തോട് യുദ്ധം ചെയ്താല്‍ ദൈവപുത്രനായ ഈശോ വിജയിച്ചതുപോലെ ദൈവത്തിന്റെ ദത്തുപുത്രരായ നമുക്കും വിജയിക്കുവാനാകും ഈ നോമ്പുകാലം ഒരു വന്‍ അവസരമാണ് പ്രലോഭനങ്ങളെയും ശരീരത്തിന്റെ ദുരാശകളേയും കീഴടക്കാന്‍. കീഴടങ്ങരുത് മറിച്ച് വിജയിക്കണം.

ഒന്നാം വായന
നിയമാവര്‍ത്തന പുസ്തകത്തില്‍നിന്ന് (26 : 410)

(തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ വിശ്വാസപ്രഖ്യാപനം)

മോശ ജനങ്ങളോടു പറഞ്ഞു: പുരോഹിതന്‍ ആ കുട്ട നിന്റെ കൈയില്‍നിന്നു വാങ്ങി നിന്റെ ദൈവമായ കര്‍ത്താവിന്റെ ബലിപീഠത്തിനു മുന്‍പില്‍ വയ്ക്കട്ടെ. പിന്നീട് നിന്റെ ദൈവമായ കര്‍ത്താവിന്റെ സന്നിധി യില്‍ നീ ഇങ്ങനെ പറയണം: അലയുന്ന ഒരു അരമായ നായിരുന്നു എന്റെ പിതാവ്. ചുരുക്കം പേരോടുകൂടെ അവന്‍ ഈജിപ്തില്‍ചെന്ന് അവിടെ പരദേശിയായി പാര്‍ത്തു. അവിടെ അവന്‍ മഹത്തും ശക്തവും അസംഖ്യ വുമായ ഒരു ജനമായി വളര്‍ന്നു. എന്നാല്‍, ഈജിപ്തു കാര്‍ ഞങ്ങളോടു ക്രൂരമായി പെരുമാറുകയും ഞങ്ങളെ മര്‍ദിക്കുകയും ഞങ്ങളെക്കൊണ്ട് അടിമവേല എടുപ്പി ക്കുകയും ചെയ്തു. അപ്പോള്‍, ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനോടു നില വിളിച്ചപേക്ഷിച്ചു; അവിടുന്നു ഞങ്ങളുടെ നിലവിളി കേട്ടു. ഞങ്ങളനുഭവിക്കുന്ന നിന്ദയും ക്ലേശവും മര്‍ദ നവും അവിടുന്നു കണ്ടു. ശക്തമായ കരം നീട്ടി, ഭീതി ജനകമായ അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ ത്തിച്ച്, കര്‍ത്താവു ഞങ്ങളെ ഈജിപ്തില്‍നിന്നു മോചി പ്പിച്ചു. ഇവിടേക്കു കൂട്ടിക്കൊണ്ടുവന്ന്, തേനും പാലും ഒഴുകുന്ന ഈ ദേശം ഞങ്ങള്‍ക്കു തരുകയും ചെയ്തു. ആകയാല്‍, കര്‍ത്താവേ, ഇതാ അവിടുന്ന് എനിക്കു തന്നിട്ടുള്ള നിലത്തിന്റെ ആദ്യഫലം ഞാനിപ്പോള്‍ കൊണ്ടുവന്നിരിക്കുന്നു. അനന്തരം, കുട്ട നിന്റെ ദൈവ മായ കര്‍ത്താവിന്റെ സന്നിധിയില്‍വച്ച് അവിടുത്തെ ആരാധിക്കണം.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം

(91 : 12, 1011, 1213, 1415)
കര്‍ത്താവേ, കഷ്ടതയില്‍ അങ്ങ് എന്നോടുകൂടെ ഉണ്ടായിരിക്കണമേ.

അത്യുന്നതന്റെ സംരക്ഷണത്തില്‍ വസിക്കുന്നവനും, സര്‍വശക്തന്റെ തണലില്‍ കഴിയുന്നവനും, കര്‍ത്താ വിനോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും.
കര്‍ത്താവേ, കഷ്ടതയില്‍ ……
നിനക്ക് ഒരു തിന്‍മയും ഭവിക്കുകയില്ല; ഒരനര്‍ഥവും നിന്റെ കൂടാരത്തെ സമീപിക്കുകയില്ല. നിന്റെ വഴി കളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.
കര്‍ത്താവേ, കഷ്ടതയില്‍ ……
നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും. സിംഹത്തിന്റെയും അണ ലിയുടെയും മേല്‍ നീ ചവിട്ടി നടക്കും; യുവസിംഹ ത്തെയും സര്‍പ്പത്തെയും നീ ചവിട്ടി മെതിക്കും.
കര്‍ത്താവേ, കഷ്ടതയില്‍ ……
അവന്‍ സ്‌നേഹത്തില്‍ എന്നോട് ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്ഷിക്കും; അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്ത രമരുളും; അവന്റെ കഷ്ടതയില്‍ ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും.
കര്‍ത്താവേ, കഷ്ടതയില്‍ ……

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (10 : 813)

(ക്രിസ്തുവില്‍ വിശ്വസിക്കുന്നവന്റെ വിശ്വാസപ്രഖ്യാപനം)

പ്രിയപ്പെട്ടവരെ, വിശുദ്ധഗ്രന്ഥം, എന്താണു പറയുന്നത്? വചനം നിനക്കു സമീപസ്ഥമാണ്. നിന്റെ അധര ത്തിലും നിന്റെ ഹൃദയത്തിലും അതുണ്ട് – ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്റെ വചനം തന്നെ. ആക യാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്‍മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരം കൊണ്ട് ഏറ്റുപറയുകയും തന്‍മൂലം രക്ഷപ്രാപിക്കു കയും ചെയ്യുന്നു. അവനില്‍ വിശ്വസിക്കുന്ന ഒരു വനും ലജ്ജിക്കേണ്ടി വരുകയില്ല എന്നാണല്ലോ വിശുദ്ധ ഗ്രന്ഥം പറയുന്നത്. യഹൂദനും ഗ്രീക്കുകാരനും തമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍ തന്നെയാണ് എല്ലാവരുടെയും കര്‍ത്താവ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരു ടെയും മേല്‍ അവിടുന്നു തന്റെ സമ്പത്തു വര്‍ഷി ക്കുന്നു. എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ച പേക്ഷിക്കുന്ന എല്ലാവരും രക്ഷ പ്രാപിക്കും.
കര്‍ത്താവിന്റെ വചനം.

സുവിശേഷത്തിനു മുമ്പ് ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ, അനന്ത മഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി. (ങ.േ 4 : 4യ) മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍നിന്നു പുറപ്പെടുന്ന ഒരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്. കര്‍ത്താവായ യേശുക്രിസ്തുവേ, അനന്ത മഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (4: 113)

(യേശുവിനെ പരിശുദ്ധാത്മാവ് മരുഭൂമിയിലേയ്ക്ക് ആനയിക്കുകയും അവിടെവച്ച് അവന്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെടുകയും ചെയ്തു)

അക്കാലത്ത് യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോര്‍ദാനില്‍ നിന്നു മടങ്ങി. ആത്മാവ് അവനെ മരു ഭൂമിയിലേക്കു നയിച്ചു. അവന്‍ പിശാചിനാല്‍ പരീക്ഷി ക്കപ്പെട്ട് നാല്‍പതു ദിവസം അവിടെ കഴിഞ്ഞു കൂടി. ആദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല. അവസാനം അവനു വിശന്നു. അപ്പോള്‍ പിശാച് അവനോടു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലിനോട് അപ്പമാ കാന്‍ കല്‍പിക്കുക. യേശു അവനോടു പറഞ്ഞു: അപ്പംകൊണ്ടു മാത്രമല്ല, മനുഷ്യന്‍ ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു. പിന്നെ, പിശാച് അവനെ ഒരു ഉയര്‍ന്ന സ്ഥലത്തേക്കു കൊണ്ടു പോയി, ഭൂമിയിലെ സകല രാജ്യങ്ങളും ക്ഷണനേരം കൊണ്ട് അവനു കാണിച്ചു കൊടുത്തു. പിശാച് അവനോട് പറഞ്ഞു: ഇവയുടെമേല്‍ എല്ലാ അധികാരവും മഹത്വവും നിനക്കു ഞാന്‍ തരാം. ഇതെല്ലാം എനിക്കു നല്‍കപ്പെട്ടിരിക്കു ന്നു. എനിക്ക് ഇഷ്ടമുള്ളവര്‍ക്കു ഞാന്‍ ഇതു കൊടു ക്കുന്നു. നീ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിന്‍േറ താകും. യേശു മറുപടി പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവിനെ നീ ആരാധിക്കണം; അവനെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു. അനന്തരം പിശാച് അവനെ ജറുസലെമിലേക്കു കൊണ്ടുപോയി, ദേവാലയഗോപുരത്തിന്റെ ശൃംഗത്തില്‍ നിര്‍ത്തി ക്കൊണ്ട് പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഇവിടെ നിന്നു താഴേക്കു ചാടുക. നിന്നെ സംരക്ഷിക്കാന്‍ അവന്‍ ദൂതന്‍മാരോടു കല്‍പിക്കുമെന്നും നിന്റെ കാല്‍ കല്ലില്‍ തട്ടാതെ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളുമെന്നും എഴുതപ്പെട്ടിട്ടുണ്ടല്ലോ. യേശു പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷി ക്കരുത് എന്നും പറയപ്പെട്ടിരിക്കുന്നു. അപ്പോള്‍ പിശാച് പ്രലോഭനങ്ങള്‍ എല്ലാം അവസാനിപ്പിച്ച്, നിശ്ചിതകാല ത്തേക്ക് അവനെ വിട്ടുപോയി.
കര്‍ത്താവിന്റെ സുവിശേഷം.

Click to join Jeevanaadam Whatsapp ചെയ്യുക

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

വ്യാജ പ്രവാചകന്‍

ആയിരക്കണക്കിന് ആള്‍ദൈവങ്ങള്‍ ഉണ്ടും ഉറങ്ങിയും വിമാനത്തില്‍ പറന്നും കഷ്ടപ്പെട്ട് ജീവിക്കുന്ന ദരിദ്രരാജ്യമാണല്ലോ ഇന്ത്യ. ലക്ഷത്തിലൊന്ന് എന്ന കണക്കിന് ചിലരുടെ തട്ടിപ്പുകഥകള്‍ പുറത്താകാറുണ്ട്-ആള്‍ അകത്താകാറുമുണ്ട്. അത്തരത്തിലൊരു വ്യാജപ്രവാചകന്റെ കഥയാണ്

കേരളത്തില്‍ 19 പേര്‍കൂടി രോഗമുക്തരായി; ഇന്ന് രോഗം സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍കൂടി കോവിഡ് മുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് 12, പത്തനംതിട്ട 3, തൃശൂര്‍ 3, കണ്ണൂര്‍ 1 -എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ

കര്‍ണാടകത്തില്‍ ലോക്ഡൗണ്‍ ലംഘിച്ച് രഥോല്‍സവം

ബംഗളൂരു: രാജ്യത്ത് കൊവിഡ് രോഗഭീതി നിലനില്‍ക്കെ കര്‍ണാടകയില്‍ ലോക്ഡൗണ്‍ ലംഘിച്ച് രഥോല്‍സവം നടത്തി. കര്‍ണാടകയിലെ കൊവിഡ് തീവ്രബാധിത മേഖലയായ കല്‍ബുര്‍ഗിയിലാണ് ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് രഥോല്‍സവം നടത്തിയത്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*