Breaking News

കുടിയേറ്റം: ഐക്യരാഷ്ട്രസഭയുടെ നയരേഖ നടപ്പാക്കണം

കുടിയേറ്റം: ഐക്യരാഷ്ട്രസഭയുടെ നയരേഖ നടപ്പാക്കണം

എറണാകുളം: സുരക്ഷിതവും നിയമാനുസൃതവും ക്രമീകൃതവുമായ കുടിയേറ്റം സാധ്യമാക്കുന്നതിന് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി അംഗീകരിച്ച ഗ്ലോബല്‍ കോംപാക്റ്റ് ഓണ്‍ മൈഗ്രേഷന്‍ എന്ന നയരേഖ നടപ്പിലാക്കാന്‍ ഇന്ത്യ നിയമനിര്‍മ്മാണമുള്‍പ്പെടെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷനും കേരള ലേബര്‍ മൂവ്‌മെന്റും ചേര്‍ന്നു സംഘടിപ്പിച്ച സമ്മേളനം ആവശ്യപ്പെട്ടു.
നിയമപരമായി പാലിക്കണമെന്ന നിര്‍ബന്ധം ഇല്ലെങ്കിലും ഈ നയരേഖയിലെ 23 ഉദ്ദേശ്യങ്ങള്‍ പാലിക്കുന്നതിന് ലോകരാജ്യങ്ങള്‍ക്ക് ധാര്‍മികമായ ബാധ്യതയുണ്ട്. ലോകത്ത് വര്‍ധിച്ചുവരുന്ന സുരക്ഷിതമല്ലാത്ത കുടിയേറ്റത്തിന്റെയും അഭയാര്‍ത്ഥി ചലനങ്ങളുടെയും പശ്ചാത്തലത്തിലും എറണാകുളത്തെ മുനമ്പത്ത് നടന്ന കുടിയേറ്റ ശ്രമങ്ങളുടെ സാഹചര്യത്തിലും ഈ നയരേഖ ഏറെ പ്രസക്തമാണ്.
2018 ഡിസംബറില്‍ അംഗീകരിച്ച നയരേഖയുടെ പ്രാധാന്യം മനസിലാക്കി യുക്തമായ ഇടപെടല്‍ നടത്താനുള്ള തൊഴിലാളിസംഘടനകളുടെ സാധ്യത മനസിലാക്കാനാണ് വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷനും കേരള ലേബര്‍ മൂവ്‌മെന്റും ചേര്‍ന്ന് ചര്‍ച്ച സംഘടിപ്പിച്ചത്. കെസിബിസി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷന്‍ പ്രസിഡന്റ് ജോയി ഗോതുരുത്ത് അധ്യക്ഷത വഹിച്ചു. സിപ്‌സ് ഡയറക്ടര്‍ റഷീദ് റാവുത്തര്‍ വിഷയാവതരണം നടത്തി. സിബിസിഐ ലേബര്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജെയ്‌സന്‍ വടശേരി, കെസിബിസി ലേബര്‍ കമ്മിഷന്‍ സെക്രട്ടറി ഫാ. ജോര്‍ജ് തോമസ് നിരപ്പുകാലായില്‍, നിയുക്ത സെക്രട്ടറി ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പില്‍, എച്ച്എംഎസ് ദേശീയ സമിതി അംഗം ജോസഫ് ജൂഡ്, എച്ച് എം എസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, കെഎല്‍എം ജനറല്‍ സെക്രട്ടറി കെ ജെ തോമസ്, വൈസ് പ്രസിഡന്റ് ബാബു തണ്ണിക്കോട്, എഐടിയുസി ദേശീയ കൗണ്‍സില്‍ അംഗം ജോയ് സി. കമ്പക്കാരന്‍, എല്‍സിവൈഎം പ്രസിഡന്റ് അജിത്ത് തങ്കച്ചന്‍, കെഎല്‍സിഎ ലീഗല്‍ സെല്‍ കോ-ഡിനേറ്റര്‍ അഡ്വ ജസ്റ്റിന്‍ കരിപ്പാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles

യൗസേപ്പിതാവിന്റെ വര്‍ഷം ആചരിക്കാന്‍ ഒരുങ്ങി കെസിബിസി.

കൊച്ചി: ഫ്രാന്‍സിസ് പാപ്പ 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാന്‍ ആഗോള കത്തോലിക്കാ സമൂഹത്തോട് നടത്തിയ ആഹ്വാനമനുസരിച്ച്

നീതിന്യായത്തില്‍ ഇത്രയും ക്രൂരതയോ?

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ കൊവിഡ് മഹാമാരിയുടെയും അതിശൈത്യത്തിന്റെയും ഭീഷണ സാഹചര്യത്തിലും ഡല്‍ഹിയിലേക്കു മാര്‍ച്ച് ചെയ്ത പതിനായിരകണക്കിനു കര്‍ഷകരെ തടയാനായി ബാരിക്കേഡുകളും കോണ്‍ക്രീറ്റ്

ലോകത്തിന് ഭീഷണിയായി ലണ്ടനില്‍ കോവിഡ് വൈറസിന് ജനിതക മാറ്റം

ലണ്ടന്‍: കോവിഡ് 19 നെതിരായുള്ള വാക്‌സിനുകളുടെ അവസാനഘട്ട പരീക്ഷണങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്ന ലോകത്തിനു മുമ്പിലേക്ക് ആശങ്ക വര്‍ധിപ്പിച്ച് ബ്രിട്ടനില്‍ കൊറോണ വൈറസിന് ജനിതക മാറ്റം. പുതിയ സാഹചര്യത്തില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*