Breaking News

കുടിയേറ്റത്തിന് താത്കാലിക വിലക്കുമായി ട്രംപ്

കുടിയേറ്റത്തിന് താത്കാലിക വിലക്കുമായി ട്രംപ്
ന്യൂയോര്‍ക്ക്: കൊവിഡ് വ്യാപനത്തിന്റെ പേരില്‍ വിദേശികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കക്കാരുടെ ജോലി സംരക്ഷിക്കാനാണ് തന്റെ നടപടിയെന്നും ട്രംപ് ട്വിറ്ററിലൂടെ അവകാശപ്പെട്ടു. കൊറോണവൈറസ് വ്യാപനത്തിനുപിന്നാലെ അമേരിക്കയില്‍ തൊഴിലില്ലായ്മാനിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു.
‘അദൃശ്യ ശത്രുവിന്റെ ആക്രമണം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പൗരന്മാരുടെ ജോലി സംരക്ഷിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പിടും’ എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ട്രംപിന്റെ നീക്കത്തിനെതിരെ വന്‍ വിമര്‍ശവുമായി ഡെമോക്രാറ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
കുടിയേറ്റങ്ങള്‍ക്കെതിരായ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുമെന്ന് 2016ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ തന്നെ ട്രംപ് വാഗ്ദാനം നല്‍കിയിരുന്നു. മെക്‌സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റം തടയാനെന്ന പേരില്‍ മതില്‍ പണിയുമെന്നതും ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. നിയമപരവും അല്ലാത്തതുമായ കുടിയേറ്റങ്ങള്‍ കുറക്കാന്‍ ട്രംപ് സര്‍ക്കാര്‍ പല ശ്രമങ്ങളും നേരത്തെയും നടത്തിയിട്ടുണ്ട്. കൊവിഡിന്റെപേരില്‍ കഴിഞ്ഞ മാസം മുതല്‍ തന്നെ അമേരിക്ക എല്ലാവിധ വിസാ സേവനങ്ങളും നിര്‍ത്തിയിരുന്നു.
ഒരുവെടിക്ക് രണ്ടുപക്ഷിയെയാണ് ട്രംപ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നത്. കുടിയേറ്റക്കാര്‍ക്കെതിരായ പ്രഖ്യാപിത നിലപാട് തുടരുകയും കൊവിഡ് പ്രതിരോധത്തില്‍ സംഭവിച്ച പാളിച്ചകള്‍ സമര്‍ഥമായി മൂടിവയ്ക്കുകയുമാണ് പ്രസിഡന്റ് ചെയ്യുന്നതെന്നാണ് ആരോപണം. അമേരിക്കയില്‍ ഏതാണ്ട് എട്ടുലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ച രാജ്യം അമേരിക്കയാണ്. കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും ഇവിടെത്തന്നെ. രാജ്യത്താകെ 42,000ത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Tags assigned to this article:
covidcovid 19healthtrumpusa

Related Articles

സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ തുറക്കും: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ തുറക്കാന്‍ ഉന്നതതല യോഗത്തില്‍ ധാരണയായി. എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂളുകളിലെത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് ഭാഗികമായി സ്‌ക്കൂളുകള്‍ക്ക് പ്രവര്‍ത്തിച്ചു

ലീഗ് എംഎല്‍എ കെ.എം ഷാജിയെ അയോഗ്യനാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി

കൊച്ചി: കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഢലത്തിലെ എംഎല്‍എയായ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. അഴീക്കോട്് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടു. ആറുവര്‍ഷത്തേക്കാണ് ഷാജിക്ക് കോടതി അയോഗ്യത

സ്ത്രീ (അ)ശക്തയോ?

മാനവകുലത്തിന്റെ തന്നെ ചരിത്രം മാറ്റിയെഴുതപ്പെട്ടത് ഒരു പതിനാറുവയസുകാരി ദൈവഹിതത്തിനു നല്‍കിയ അതെ എന്ന പ്രത്യുത്തരത്തിലൂടെയാണ്. ഒരു സ്ത്രീയെന്ന നിലയില്‍ അഭിമാനിക്കുന്നവരും, അതോടൊപ്പം പരിതപിക്കുന്നവരും ഇന്നുണ്ട്. ഒരു ക്രൈസ്തവ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*