Breaking News

കുടിവെള്ളക്ഷാമം: ജലഭവനു മുന്നിൽ പ്രതിഷേധ ധർണ

കുടിവെള്ളക്ഷാമം:  ജലഭവനു മുന്നിൽ പ്രതിഷേധ ധർണ

രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അധികൃതർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് കോതാട് നിവാസികൾ എറണാകുളത്ത് വാട്ടർ അതോറിറ്റി ചീഫ് എൻജിനീയറുടെ കാര്യാലയം ജലഭവനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഗോശ്രീ ദ്വീപു വികസന പദ്ധതിയുടെ ഭാഗമായി കടമക്കുടി ഗ്രാമ പഞ്ചായത്തിന് മാത്രമായി ഉദ്ദേശിച്ച് നടപ്പിലാക്കിയ മുപ്പത്തടം കുടിവെള്ള പദ്ധതിയിൽ നിന്ന് കുടിവെള്ളം അനധികൃതമായി വഴിതിരിച്ചുവിട്ടു പ്രദേശവാസികളെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് അധികാരികൾ എന്ന് സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ച കെഎൽസിഎ സംസ്ഥാന ജനറ ൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് പറഞ്ഞു.

മുപ്പത്തടം പദ്ധതിയിൽ നിന്നും കടമക്കുടി പഞ്ചായത്തിലേക്ക് ആവശ്യമായ കുടിവെള്ളം ഉപയോഗിക്കണം എന്നത് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ചുമതലയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1538 ലക്ഷം രൂപ ഗോശ്രീ ഫണ്ടിൽ നിന്ന് കടമക്കുടി പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്ക് വേണ്ടി മാത്രമായി മാറ്റി വെച്ചിരിക്കുകയായിരുന്നു. എന്നിട്ടും കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കാൻ പറ്റാത്തത് അന്വേഷണ വിധേയമാക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കൺവീനർ ഷൈജൻ നായാട്ടിൽ, കമക്കുടി പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു, ടി കെ വിജയൻ , അലക്സ് ആട്ടുള്ളിൽ, സി ജെ ടോമി, ടി എസ് സുനിൽ, ഇ കെ പുഷ്കരൻ എന്നിവർ പ്രസംഗിച്ചു.


Related Articles

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

ചെല്ലാനത്തിനായ് ഡോക്ടറും മരുന്നും പരിപാടി ആരംഭിച്ചു….

പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രി കെ. ആർ. എൽ. സി. സി, കൊച്ചി രൂപതാ ഫാമിലി അപ്പോസ്തലേറ്റ് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ ചെല്ലാനം കണ്ടെയ്മെൻ്റ് പ്രദേശവാസികൾക്കായ് നടപ്പാക്കുന്ന ഡോക്ടറും

ആത്മീയസാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ രൂപതകള്‍ മാതൃക -കര്‍ദിനാള്‍ ഡോ. റെയ്‌നര്‍ മരിയ വോള്‍ക്കി

എറണാകുളം/നെയ്യാറ്റിന്‍കര: ആത്മീയ പ്രവര്‍ത്തനങ്ങളിലും അതില്‍നിന്നും ഉള്‍ക്കൊള്ളുന്ന പ്രേരണയാല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും വരാപ്പുഴ അതിരൂപതയും നെയ്യാറ്റിന്‍കര രൂപതയും മാതൃകയാണെന്ന് കൊളോണ്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. റെയ്‌നര്‍ മരിയ വോള്‍ക്കി. കര്‍ദിനാള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*