Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
കുടുംബങ്ങള്‍ ജീവന്റെ വിളനിലങ്ങളാകണം -ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

കോഴിക്കോട്: ഓരോ കുടുംബവും ജീവന്റെ വിളനിലമാകണമെന്നും ജീവന് നല്‍കുന്നവരും പരിപോഷിപ്പിക്കുന്നവരും കാത്തുസുക്ഷിക്കുന്നവരുമാകണമെന്നും ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കോഴിക്കോട് രൂപത കുടുംബ ശുശ്രുഷസമിതിയുടെ നേതൃത്വത്തില്‍ പ്രോലൈഫ് കുടുംബങ്ങളുടെ ‘സ്നേഹസംഗമം കുടുംബസംഗമം’ സിറ്റി സെന്റ് ജോസഫ്സ് ദേവാലയ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രൂപത ഡയറകടര്‍ ഫാ. ജിജു പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രോലൈഫ് ഓര്‍ഗനൈസിങ് സെക്രട്ടറി ഷിബു ജോണ്‍, രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ ജെസീന എസി, മേഖലാ ആനിമേറ്റര്‍ സിസ്റ്റര്‍ ജാസ്മിന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫാ. കുര്യന് പുരമഠത്തില്‍ സെമിനാര്‍ നയിച്ചു. നാലു മക്കളില്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് പഠനാവശ്യത്തിനായി വര്‍ഷം 10,000 രൂപ ലഭ്യമാകുന്ന സ്കോളര്‍ഷിപ്പ് പദ്ധതിക്ക് ബിഷപ് ആരംഭംകുറിച്ചു. പങ്കെടുത്ത എല്ലാ കുടുംബങ്ങള്‍ക്കും സ്നേഹസമ്മാനം നല്കി. തുടര്‍ന്ന് നടന്ന കുടുംബ ശുശ്രൂഷ കോ-ഓര്‍ഡിനേറ്റര്‍മാരുടെയും ആനിമേറ്റേഴ്സിന്റെയും യോഗത്തില്‍ രൂപതാ കോ ഓര്‍ഡിനേറ്ററായി ആന്റണി കൊയ്ലാണ്ടിയെയും മേഖലാ കോ-ഓര്‍ഡിനേറ്റര്‍മാരായി ഡോ. ഫ്രാന്‍സീസ്, ജോസ് എന്നിവരെയും തെരഞ്ഞെടുത്തു. ഫാ. ടോം അറയ്ക്കല്‍, ഫാ. കുര്യാക്കോസ്, പ്രോലൈഫ് കോഴിക്കോട് മേഖലാ ഡയറക്ടര്‍ ഫാ. അര്ജുന് ജോണ്‍, രൂപത പ്രോലൈഫ് ആനിമേറ്റര്‍ സിസ്റ്റര്‍ റോമിയ, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഡഗ്ലസ്, കോ-ഓര്‍ഡിനേറ്റര്‍ ഷൈജു അലക്സ് എന്നിവര്‍ പങ്കെടുത്തു.
Related
Related Articles
ആപ്പിന്റെ സഹായത്തോടെ വാഹനങ്ങള്‍ നിരീക്ഷിക്കും
പാലക്കാട്: സംസ്ഥാന, ജില്ലാ അതിര്‍ത്തികള്‍കടന്ന് സഞ്ചരിക്കുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും യാത്ര ‘കൊവിഡ് കെയര്‍ കേരള’ ആപ്പിന്റെ സഹായത്തോടെ പൊലീസ് കര്‍ശനമായി നിരീക്ഷിക്കും. പരിശോധനയ്ക്കുള്ള മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും
ഭാഷാ വൈവിധ്യത്തെ ആദരിക്കണം
‘ഹിന്ദി ദിവസ്’ ആഘോഷത്തിന്റെ ഭാഗമായി അമിത് ഷാ ചെയ്ത ട്വീറ്റും പിന്നീട് നടത്തിയ പ്രസംഗവും രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയും ഈയിടെ നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപനപരമായ
അവസാന അത്താഴം
ചരിത്രത്തില്‍ വല്ലപ്പോഴും സംഭവിക്കുന്ന അത്ഭുതമാണ് ലിയനാര്‍ഡോ ഡാവിഞ്ചി (Leonardo di ser Piero da Vinci)എന്ന ബഹുമുഖ പ്രതിഭ. എക്കാലത്തേയും മികച്ച ചിത്രകാരനായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. വാസ്തുശില്പി,