കുടുംബ സംഗമ വേദിയിൽ ഫ്രാൻസിസ് പാപ്പയോടൊപ്പം സെൽഫിയെടുത്ത് 12 വയസ്സുകാരി
ഡബ്ലിനിൽ ക്രോക്ക് പാർക്കിലെ കുടുംബ സംഗമ വേദിയിൽ പാപ്പയോടൊപ്പം സെൽഫി എടുക്കുവാൻ 12 വയസ്സുകാരി അലിസൺ നവിനു ഭാഗ്യം ലഭിച്ചു. പാപ്പയെ കാണുവാൻ വേദിയിലേക്ക് അനുവാദം ലഭിച്ച നെവിൻ പാപ്പയുടെ അംഗരക്ഷകരോടു അദ്ദേഹത്തിൻറെ ഒപ്പം സെൽഫി എടുക്കാൻ അനുവാദം ലഭിക്കുമോ എന്ന് ചോദിച്ചു. ഇല്ല എന്നായിരുന്നു അവരുടെ ഉത്തരം പിന്നീട് അവൾ തൻറെ ഫോൺ ഒളിച്ചു പിടിക്കുകയായിരുന്നു. പാപ്പയുടെ അടുത്തെത്തിയപ്പോൾ അവൾ പരിഭ്രമത്തോടെ ചോദിച്ചു “നമുക്കൊരു സെൽഫി എടുക്കാമോ” എന്ന് ഫ്രാൻസിസ് പാപ്പ അത്ഭുതത്തോടെ അവളെ ഒന്നു നോക്കി പിന്നീട് വാൽസല്യത്തോടുകൂടി പറഞ്ഞു പിന്നെന്താ…! അങ്ങനെ 12 വയസ്സുകാരിക്ക് വീണുകിട്ടിയ മഹാഭാഗ്യം ഫ്രാൻസിസ് പാപ്പ യോടൊപ്പം ഒരു സെൽഫി. ക്രോക്ക് പാർക്ക് സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നവരെല്ലാം ആർപ്പുവിളികളോടെയും കരഘോഷത്തോടെ കൂടെയും ആ സുവർണ്ണ സെൽഫി ആഘോഷിച്ചു. 12 വയസ്സുകാരി അലിസൺ നവിൻ രണ്ടാം പ്രാവശ്യമാണ് പാപ്പയെ കാണുവാൻ അവസരം ലഭിക്കുന്നത്.
Related
Related Articles
മീശ എന്നെ ഓര്‍മിപ്പിക്കുന്നത്
മീശ നോവല്‍ കയ്യില്‍ പിടിച്ചാണ് ഞാന്‍ മമ്മിയ്ക്കു കൂട്ടിരിക്കാന്‍ ആശുപത്രിയിലെത്തിയത്. പുസ്തകം എന്താണെന്ന് മമ്മി എന്നോട് ആംഗ്യത്തില്‍ ചോദിച്ചു. പുസ്തകം ഞാന്‍ കാണിച്ചുകൊടുത്തു. ആശുപത്രിയില്‍ നിന്ന് വീ്ട്ടില്‍വന്നിട്ട്
പ്രളയത്തില്‍ തകര്‍ന്ന വീടിനു പകരം പുതിയ വീട് നിര്‍മിച്ച് വൈദികര്‍ മാതൃകയായി
കോട്ടപ്പുറം: പ്രളയത്തില്‍ തകര്‍ന്ന വീടിനു പകരം കുറുമ്പത്തുരുത്ത് മാളിയേക്കല്‍ ജോണ്‍സനും കുടുംബത്തിനും കോട്ടപ്പുറം രൂപതയിലെ വൈദികരുടെ കൂട്ടായ്മയില്‍ പുതിയഭവനം നിര്‍മിച്ചു നല്കി. 2018 ആഗസ്റ്റിലുണ്ടായ മഹാപ്രളയത്തിലാണ് ജോണ്‍സന്റെ
90കാരി മാര്‍ഗരറ്റ് കീനന്‍ കൊവിഡ് വാക്സിന് ആദ്യമായി സ്വീകരിച്ച വ്യക്തി
ലണ്ടന്‍: 90കാരിയായ മാര്‍ഗരറ്റ് കീനന്‍ പരീക്ഷണാനന്തരം കൊവിഡ് വാക്സിന് നല്കി ബ്രിട്ടന് കുത്തിവയ്പിന് തുടക്കമിട്ടു. ബ്രിട്ടീഷ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കൊവിഡ് വാക്സിന് നല്‍കുന്നത് ആരംഭിച്ചതോടെയാണ് മാര്‍ഗരറ്റ് കീനന്‍