Breaking News

കുട്ടനാടിന് സാന്ത്വനവുമായി തേക്കടിയില്‍ നിന്നും കൂട്ടുകാര്‍

കുട്ടനാടിന് സാന്ത്വനവുമായി തേക്കടിയില്‍ നിന്നും കൂട്ടുകാര്‍

തേക്കടി: കുട്ടനാടില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു ആശ്വാസത്തിന്റെ കൈത്താങ്ങായി തേക്കടി അമലാംബിക കോണ്‍വെന്റ് ഇംഗ്ലീഷ് സ്‌കൂളിലെ കുട്ടികള്‍.
അരി, പലചരക്ക്, പച്ചക്കറികള്‍, ബെഡ്ഷീറ്റുകള്‍, സോപ്പ്, കുടിവെള്ളം തുടങ്ങി ഏകദേശം ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് കുട്ടികള്‍ കുട്ടനാടിനു വേണ്ടി സമാഹരിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഡോളി അനസ്താസിയയുടെ നേതൃത്വത്തില്‍ അധ്യാപകരും, പിടിഎ ഭാരവാഹികളും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കുട്ടനാട്ടിലെ മുട്ടാര്‍, തലവടി പഞ്ചായത്തുകളില്‍ ഇവ വിതരണം ചെയ്തു.
സിറ്റിസി സഭയുടെ ദേവമാതാ പ്രൊവിന്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍ എന്നും മുന്‍പന്തിയിലാണെന്ന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ വ്യക്തമാക്കി. കുട്ടികളിലെ മാനുഷിക-ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ സ്‌കൂള്‍ വളരെയധികം പ്രധാന്യം നല്കുന്നുണ്ടെന്നും ബിഷപ് ചൂണ്ടിക്കാട്ടി.


Related Articles

ലോകത്തിന് ശുഭവാര്‍ത്ത; ഫൈസര്‍ വാക്‌സിന്‍ ക്രിസ്തുമസിന് മുമ്ബെത്തും, 95 ശതമാനം ഫലപ്രദമെന്ന് അന്തിമഫലം

വാഷിംഗ്ടൺ: കൊവിഡ് ആഗോള തലത്തില്‍ വര്‍ദ്ധിക്കുന്ന സാഹചര്യം തുടരുന്നതിനിടെയാണ് ശുഭവാര്‍ത്തയുമായി ഫൈസര്‍ മരുന്നുകമ്പനി രംഗത്തെത്തിയത്. അവസാന ഘട്ട പരീക്ഷണത്തില്‍ തങ്ങളുടെ കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന്

വൈറസിനും തിരകള്‍ക്കുമിടയില്‍
മുങ്ങിപ്പോകുന്ന രോദനങ്ങള്‍

രാജ്യത്ത് ആദ്യമായി കൊവിഡ് സമൂഹവ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ച കേരളത്തിലെ തീരദേശത്ത് ദുരിതക്കടല്‍ ഇരമ്പിയാര്‍ക്കുമ്പോള്‍, ജീവിതം വഴിമുട്ടിയ മനുഷ്യരുടെ ചങ്കുപിളര്‍ക്കുന്ന നിലവിളിക്കുള്ള പ്രത്യുത്തരം ഇനിയും നിരര്‍ഥകമായ വീണ്‍വാക്കുകളാകരുത്. കൊറോണവൈറസ്

കോവില്‍ത്തോട്ടത്തിന്റെ കണ്ണീര്‍

ചരിത്രത്തിലൂടെ കൊല്ലം ജില്ലയിലെ ചവറ ഗ്രാമപഞ്ചായത്തിലെ കടലോര ഗ്രാമമാണ് കോവില്‍ത്തോട്ടം. സമ്പുഷ്ടമായ കരിമണല്‍കൊണ്ട് സമ്പന്നം. മത്സ്യത്തൊഴിലാളികള്‍ അധിവസിച്ചിരുന്ന ഗ്രാമം. പടിഞ്ഞാറ് അറബിക്കടല്‍, കിഴക്ക് ദേശീയജലപാത. ഇവയ്ക്ക് മധ്യത്തിലായി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*