കുട്ടികളിലെ ജന്മജാത ഹൃദ്രോഗം

പിറന്നുവീഴുന്ന പൊന്നിന്‍കുടം ആണോ പെണ്ണോ എന്നതിലുപരി വൈകല്യങ്ങളില്ലാത്ത ഒന്നായിരിക്കുമോ എന്നോര്‍ത്ത് വ്യാകുലപ്പെടുന്ന അമ്മമാരാണ് ഇന്നധികവും. പ്രത്യേകിച്ച് ഉപരിപഠനത്തിനും ഉദ്യോഗകയറ്റത്തിനുവേണ്ടിയും വിവാഹവും ഗര്‍ഭധാരണവും നീട്ടിവയ്ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം ചിന്താഗതികള്‍ക്ക് പ്രസക്തിയേറുന്നു. അമ്മയുടെ പ്രായം കൂടുന്നതിനനുബന്ധിച്ച് കുട്ടികള്‍ക്കും ജന്മജാത ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യതയും ഏറുന്നു. ഹൃദ്രോഗം, ശാരീരിക വൈരൂപ്യം, ബുദ്ധിമാന്ദ്യം, വളര്‍ച്ചക്കുറവ് തുടങ്ങിയ വൈകല്യങ്ങളുള്ള `ഡൗണ്‍ സിന്‍ഡ്രോം’ എന്ന രോഗാതുരതയോടുകൂടി കുട്ടി ജനിക്കാനുള്ള സാധ്യത ഗര്‍ഭം ധരിക്കുന്ന പ്രായവുമായി ബന്ധപ്പെട്ടു കിടക്കുന്നു. സാധാരണ ജീവിതം നയിക്കാന്‍ തികച്ചും അപ്രാപ്യരാകുന്ന `ഡൗണ്‍ സിന്‍ഡ്രോം ‘ ബാധിച്ച കുട്ടികള്‍ മാതാപിതാക്കള്‍ക്ക് തീരാദു:ഖം തന്നെ. ക്രോമസോമിന്റെ ഘടനയിലുള്ള വ്യതിയാനവും ജനിതകമായ പരിവര്‍ത്തനങ്ങളുമാണ് ഈ രോഗത്തിനു കാരണം. ഇത്തരം കുട്ടികളുടെ ഹൃദ്രോഗ ചികിത്സ ഏറെ സങ്കീര്‍ണമാണ്. ഗര്‍ഭം ധരിക്കാനും, ആ കുട്ടി ആരോഗ്യവാനായിരിക്കാനും പ്രകൃതി നിശ്ചയിച്ചിരിക്കുന്ന കാലഘട്ടം പെണ്‍കുട്ടികള്‍ ഋതുമതികളായതിനു ശേഷമുള്ള സമയമാണ്.
പൊതുവായിപ്പറഞ്ഞാല്‍ നവജാത ശിശുക്കളില്‍ ആയിരത്തില്‍ എട്ടു പേര്‍ക്ക് ഹൃദയ വൈകല്യങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പിറന്നുവീഴുന്ന അവസരത്തില്‍ പൊക്കിള്ക്കൊടിയുമായുള്ള ബന്ധംവിട്ട്, വായു ശ്വസിച്ചു തുടങ്ങുന്നതോടെ ശിശുവിന്റെ ശ്വാസകോശങ്ങള്‍ പ്രവര്‍ത്തനനിരതമാകുന്നു. ഹൃദയ അറകളിലുള്ള ദ്വാരങ്ങള്‍ അടയുന്നു. അടയാതെ വരുമ്പോഴാണ് കുട്ടികള്‍ക്ക് നീലച്ച നിറമുണ്ടാകുന്നത്. `ബ്ലൂബേബീസി’നെ ചികിത്സിക്കുക ഏറെ ദുഷ്കരമാണ്. ശസ്ത്രക്രിയകള്‍ തന്നെ വേണ്ടിവരും. ഇപ്പോള്‍ ഹൃദയ അറകളെയും ധമനികളെയും ബന്ധിപ്പിക്കുന്ന ദ്വാരങ്ങള്‍ അടക്കാന്‍ `കത്തീറ്റര്‍ ഡിവൈസുകള്‍’ ഉണ്ട്. ഹൃദയാഘാതമുള്ള കുട്ടികള്‍ ജനിക്കാതിരിക്കാന്‍ എല്ലാ സ്ത്രീകളും ഗര്‍ഭധാരണത്തിന് മുമ്പ് സമഗ്രമായ പരിശോധനകള്‍ക്കും ജെനിറ്റിക് കൗണ്‍സലിങ്ങിനും വിധേയരാകണം.
Related
Related Articles
വാതപ്പനിയെ പ്രതിരോധിക്കാം
ഡോ. ജോര്‍ജ് തയ്യില്‍ ലോകത്തിലാകമാനം ഏതാണ്ട് 330 ലക്ഷം പേര്‍ക്ക് വാതജന്യ ഹൃദ്രോഗമുണ്ട്. പ്രതിവര്‍ഷം 2.75 ലക്ഷം പേര് വാതജന്യഹൃദ്രോഗം മൂലം മരിക്കുന്നു. വികസിത രാജ്യങ്ങളില്‍ റുമാറ്റിക്ഫീവര്‍
കൗമാര പ്രായക്കാരനില്‍ ഉണ്ടായ ഹാര്‍ട്ടറ്റാക്ക്
പാതിരാത്രി ഏതാണ്ട് രണ്ടുമണിയോടുകൂടി ഗാഢനിദ്രയില്‍ ആയിരുന്ന എന്നെ പെട്ടെന്ന് ഉണര്‍ത്തിയത് സുഹൃത്തായ വൈദികന്റെ ടെലഫോണ്‍ വിളിയാണ്. അച്ചന്റെ സഹോദരന്റെ കേവലം 17 വയസുള്ള മകന് കലശലായ നെഞ്ചുവേദന.
കോവിഡ് കാലത്തെ ഹൃദയം
ഡോ. ജോര്‍ജ് തയ്യില്‍ കൊവിഡ്-19 വ്യാപനത്തിനു ശേഷം കേരളത്തിലെ ആശുപത്രികളില്‍ പുതുതായി ഹാര്‍ട്ടറ്റാക്കുമായി എത്തുന്നവരുടെ സംഖ്യ 50 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ഇതിനു പിന്നില്‍ പല കാരണങ്ങളുമുണ്ട്. അതില്‍