കുട്ടികളിലെ വര്‍ദ്ധിച്ച നെഞ്ചിടിപ്പ്

കുട്ടികളിലെ വര്‍ദ്ധിച്ച നെഞ്ചിടിപ്പ്

ഹൃദ്രോഗവിദഗ്ദ്ധന്റെ അടുത്തു ചെക്കപ്പിനു വരുന്ന ഏതാണ്ട് 30 ശതമാനം കുട്ടികളുടെയും പ്രധാന പരാതി തുടരെത്തുടരെ ഉണ്ടാകുന്ന വര്‍ദ്ധിച്ച നെഞ്ചിടിപ്പാണ്. ഈ പ്രതിഭാസം പെണ്‍കുട്ടികളിലാണ് കൂടുതലായി കാണുന്നത്. വീട്ടിലോ സ്‌കൂളിലോ ഓരോരോ കാരണങ്ങളാല്‍ മനോസംഘര്‍ഷം ഉണ്ടാകുമ്പോഴോ ആയാസപ്പെടുമ്പോഴോ നെഞ്ചിടിപ്പ് അമിതമായി വര്‍ദ്ധിച്ച് ദുസ്സഹമായ അവസ്ഥയുണ്ടാകുന്ന പ്രതീതി. ഈ അവസ്ഥ മൂര്‍ച്ഛിച്ച്  തുടര്‍ന്ന് വീഴുന്നതുവരെ എത്തുന്നു. വിശപ്പോ ദാഹമോ ഇല്ല, ഒന്നും പഠിക്കാന്‍ പറ്റുന്നില്ല, ആകപ്പാടെ വലിയൊരു രോഗമുണ്ടാകുന്ന പ്രതീതി. ‘മൈട്രല്‍ വാല്‍വ് പ്രൊലാപ്‌സ്’ എന്ന വാല്‍വിന്റെ ഘടനവ്യതിയാനമുള്ളവരിലാണ് ഇത് കൂടുതലായി കാണുന്നതും. അവര്‍ കലഹപ്രിയരായിരിക്കും. പെട്ടെന്ന് ദേഷ്യം വരും, സംഘര്‍ഷഭരിതമായിരിക്കും ഓരോ പ്രവര്‍ത്തനവും, ഡോക്ടറുടെ സ്‌നേഹമസൃണമായ പെരുമാറ്റവും, കരുതലോടെയുള്ള കൗണ്‍സിലിങ്ങും, ധൈര്യം കൊടുക്കലും ഈ രോഗലക്ഷണമുള്ളവര്‍ക്ക് നല്ലൊരു പരിധിവരെ ആശ്വാസം നല്‍കും. അതായത് ഔഷധ ചികിത്സ സാധാരണ അവസ്ഥയില്‍ ആവശ്യമില്ലെന്നര്‍ത്ഥം. വാല്‍വുകളുടെ ഘടനാവൈകല്യം അധികരിച്ച് ലീക്കൂള്ള അവസ്ഥയാണെങ്കില്‍ മരുന്നുകള്‍ വേണ്ടിവരും. ഇനി ഹൃദയത്തിന് ഘടനാപരമായ  വൈകല്യമുണ്ടാകാതെയും വര്‍ദ്ധിച്ച നെഞ്ചിടിപ്പ് ഉണ്ടാകാം പെട്ടെന്നു വഷളാകുന്ന സ്വഭാവപ്രകൃതി, ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ തുടങ്ങിയവയും കാരണമാകും.


Related Articles

ഹൃദയത്തില്‍ ഇടം തന്ന ജോസഫ് റാറ്റ്‌സിങ്ങറച്ചന്‍

വിദ്യാര്‍ത്ഥിയായും ഡോക്ടറായും ജര്‍മനിയില്‍ ചെലവഴിച്ച സുദീര്‍ഘമായ ഇരുപത് വര്‍ഷക്കാലത്ത് എനിക്കുണ്ടായ ഏറ്റവും അവിസ്മരണീയമായ അനുഭവമേതായിരുന്നുവെന്നു ചോദിച്ചാല്‍ ഉത്തരം പെട്ടെന്നു തരുവാന്‍ പറ്റും. അത് റാറ്റ്‌സിങ്ങര്‍ കുടുംബവുമായുണ്ടായിരുന്ന ഹൃദയാംഗമായ

വാര്‍ധക്യകാല രോഗങ്ങള്‍

 പൊതുവായിപ്പറഞ്ഞാല്‍ 65 വയസ്സ് കഴിഞ്ഞ ഏതാണ്ട് 41 ശതമാനം ആള്‍ക്കാരുടെ ആരോഗ്യനിലവാരം തൃപ്തികരമാണെന്നുപറയാം. എന്നാല്‍ 59 ശതമാനം പേര്‍ വിവിധ രോഗപീഢകളാല്‍ കഷ്ടപ്പെടുന്നു. സാമ്പത്തിക നിലവാരം അപര്യാപ്തമാകുമ്പോള്‍

2020ല്‍ ശ്വസിക്കാന്‍ ശുദ്ധവായു തപ്പി നടക്കേണ്ടിവരുമോ?

പൊടിയും പുകയും നിറഞ്ഞ് ശ്വാസംമുട്ടുന്ന ഡല്‍ഹിയുടെ ചിത്രം മലയാളികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. 2019ല്‍ ഡല്‍ഹി നിവാസികള്‍ നിരവധി രോഗപീഢകള്‍ക്കാണ് അടിമപ്പെട്ടത്. ഈ വിപത്ത് സാവധാനം കൊച്ചി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*