Breaking News

കുട്ടികളില്‍ ഉണ്ടാകുന്ന വാതപ്പനി

കുട്ടികളില്‍ ഉണ്ടാകുന്ന വാതപ്പനി

നിസാരമെന്നു കരുതി മിക്കവരും അവഗണിക്കുന്ന ജലദോഷവും തുടര്‍ന്നുണ്ടാകുന്ന തൊണ്ടവേദനയും പനിയും മാരകമായ ഹൃദ്രോഗത്തിലെത്തിച്ചേരുമ്പോഴത്തെ സ്ഥിതി! കുട്ടികള്‍ സ്‌കൂളില്‍ പോയി തുടങ്ങുന്നതോടെ സാധാരണ കാണുന്ന പ്രതിഭാസമാണിത്. മിക്ക ആഴ്ചകളിലും വൈകുന്നേരം സ്‌കൂള്‍ വിട്ടുവരുമ്പോള്‍ ജലദോഷവുമായിട്ടാണ് വരിക. പനിയോടൊപ്പം കുളിരും വിയര്‍പ്പും തലവേദനയും പിന്നെ ശക്തമായ തൊണ്ടവേദനയും സ്ഥിരമായി കാണുന്ന അസുഖമായതുകൊണ്ട് അത്ര കാര്യമാക്കാതെ കുട്ടിക്ക് എന്തെങ്കിലുമൊക്കെ ഒറ്റമൂലികള്‍ കൊടുത്ത്, അല്പം ആശ്വാസം കണ്ടു തുടങ്ങുമ്പോള്‍ വീണ്ടും സ്‌കൂളിലയക്കും.
കുറെ ആഴ്ചകള്‍ക്കുശേഷം കുട്ടി വീണ്ടും ഏതാണ്ടിതേ രോഗലക്ഷണങ്ങളുമായി സ്‌കൂളില്‍ നിന്നു വരുന്നു. ഇത്തവണ കലശലായ സന്ധിവേദനയും കാണുന്നു. ഏറെത്താമസിയാതെ സന്ധിവീക്കം മൂര്‍ച്ഛിച്ച് വേദനയും നൊമ്പരവും സഹിക്കവയ്യാതെ കിടപ്പിലാകുന്നു. കുട്ടിക്ക് കൈകാല്‍ മുട്ടുകളില്‍ എന്തെങ്കിലുമൊക്കെ നാട്ടുമരുന്നുകള്‍ പുരട്ടി സുഖപ്പെടുത്തുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത്തവണ പതിവുപോലെ ആശ്വാസം ലഭിക്കുന്നതിനു പകരം കുട്ടിയുടെ ആരോഗ്യനില ഏറെ വഷളാകുന്നതായിട്ടാണ് കാണുന്നത്. വര്‍ദ്ധിച്ചുവരുന്ന ശ്വാസംമുട്ടലും നെഞ്ചിടിപ്പും നീര്‍ക്കോളും ആകമാനമുള്ള തളര്‍ച്ചയും നിങ്ങളുടെ പൊന്നോമനയെ അതിദാരുണമായ ഒരവസ്ഥയില്‍ കൊണ്ടെത്തിക്കുന്നു. രോഗാശ്വാസം കാണാതെ ദു:ഖഗര്‍ത്തത്തിലാഴുന്ന മാതാപിതാക്കളാകട്ടെ തങ്ങളുടെ കുട്ടിയെ ബാധിച്ചിരിക്കുന്ന അതിഗുരുതരമായ ഹൃദയാഘാതത്തെപ്പറ്റി ബോധവാന്മാരല്ല താനും. ‘റുമാറ്റിക് ഫീവര്‍’ എന്ന് വൈദ്യഭാഷയില്‍ വിളിക്കപ്പെടുന്ന വാതപ്പനി വരുത്തിവയ്ക്കുന്ന വൈവിധ്യമാര്‍ന്ന രോഗലക്ഷണങ്ങളാണ് മുകളില്‍ വിവരിച്ചത്. കൃത്യമായ രോഗനിര്‍ണയത്തിലൂടെയും സങ്കുചിതമായ ചികിത്സയിലൂടെയും വാതപ്പനിയെ പിടിയിലൊതുക്കേണ്ടത് അനിവാര്യമാണ്Related Articles

വ്യായാമത്തിന്റെ രസതന്ത്രം

  2300 വര്‍ഷങ്ങള്‍ക്ക് മുമ്പ് വടക്കേ ഇന്ത്യയിലെ കുശാന ഭരണകാലഘട്ടത്തില്‍ ജീവിച്ചിരുന്ന ചരകന്‍ ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. ഭാരതത്തിന്റെ പൈതൃകസമ്പത്തുകളില്‍ അമൂല്യശാസ്ത്രശാഖയായ ആയുര്‍വേദത്തിന്റെ ഉപജ്ഞാതാക്കളില്‍ അഗ്രഗണ്യനാണ്

ഭക്ഷണം എങ്ങനെ കഴിക്കണം, എപ്പോള്‍ കഴിക്കണം

ലൂര്‍ദ് ആശുപത്രിയിലെ പരിശോധനാ മുറിയിലിരിക്കുമ്പോള്‍ എനിക്കേറ്റവും ദുഷ്‌കരമായി അനുഭവപ്പെട്ടിട്ടുള്ളത് ജീവിതചര്യകളില്‍ ഉണ്ടാകേണ്ട പുതിയ പരിവര്‍ത്തനങ്ങളെപ്പറ്റി സമുചിതമായരീതിയില്‍ രോഗികളെ പറഞ്ഞു മനസിലാക്കുക എന്നതാണ്. പ്രത്യേകിച്ച് മലയാളികളെ എന്തെങ്കിലും പറഞ്ഞ്

വയോധികരെ ചികിത്സിക്കുമ്പോള്‍

മരണത്തിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണോ വാര്‍ധക്യത്തില്‍ രോഗങ്ങളുണ്ടാകുന്നത്?. അറിയപ്പെടാത്ത അര്‍ത്ഥങ്ങളും അപരിചിതമായ അര്‍ത്ഥങ്ങളും ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥ മാത്രമാണോ വാര്‍ദ്ധക്യത്തിലുണ്ടാകുന്ന രോഗങ്ങള്‍? ക്രൂരസ്വഭാവിനിയായ രോഗവും അതുണ്ടാക്കുന്ന മാനസിക വ്യഥകളും വയോധികരെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*