Breaking News

കുട്ടികള്‍ക്കായി ഫിലിംഫെസ്റ്റിവല്‍ സംഘടിപ്പിച്ചു

കുട്ടികള്‍ക്കായി ഫിലിംഫെസ്റ്റിവല്‍ സംഘടിപ്പിച്ചു

എറണാകുളം: ചാത്യാത്ത് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ മൂവി ക്ലബ്ബിന്റെ നേതൃത്വത്തില്‍ എറണാകുളം വൈഡബ്ല്യുസിഎയുടെ സഹകരണത്തോടെയാണ് ‘സെല്ലുലോയ്ഡ് ലിറ്റില്‍സ്റ്റാര്‍സ് 2019’ എന്ന പേരില്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചത്.
ചലച്ചിത്ര സംവിധായകന്‍ കെ.ബി. വേണു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. അലോഷ്യസ് തൈപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. തിരക്കഥാകൃത്ത് ജോണ്‍ പോളുമായി വിദ്യാര്‍ഥികള്‍ സംവാദം നടത്തി.
സമാപന സമ്മേളനം ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. എറണാകുളം വൈഡബ്ല്യുസിഎ പ്രസിഡന്റ് ഷീബ വര്‍ഗീസ് അധ്യക്ഷയായിരുന്നു. സിനിമാതാരം നിരഞ്ജന മുഖ്യാതിഥിയായി. നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.എഫ് മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി.
സംവിധായകന്‍ ജിബു ജേക്കബിന്റെ ആമുഖപ്രഭാഷണത്തോടെ ആരംഭിച്ച ഫിലിംമേളയുടെ സമാപന യോഗത്തില്‍ ബേബി മറൈന്‍ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ രൂപ ജോര്‍ജ്, വൈഡബ്ല്യുസിഎ പ്രോഗ്രാം ചെയര്‍പേഴ്‌സണ്‍ മരിയ ബി. വര്‍ഗീസ്, വൈഡബ്ല്യുസിഎ ദേശീയ വൈസ് പ്രസിഡന്റ് ബെറ്റി ഐപ്പ്, ഹോപ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് കെ.ജെ.അഗസ്റ്റിന്‍, ഹെഡ്മിസ്ട്രസ് ട്രീസ ലൂസി, ഫിലിം ഫെസ്റ്റിവല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഏ.കെ ലീന തുടങ്ങിയവര്‍ സംസാരിച്ചു.
ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ ദിനങ്ങളിലെ ഓപ്പണ്‍ ഫോറത്തിനും ചലച്ചിത്ര വര്‍ക്ക്‌ഷോപ്പുകള്‍ക്കും പി.എഫ് മാത്യൂസ്, ജിബു ജേക്കബ്, കെ.ബി വേണു, എം. സിന്ധുരാജ്, ജയശങ്കര്‍, നിരഞ്ജന അനൂപ്, ഗിരീഷ് കുമാര്‍, അനുരാജ് അമ്മുണ്ണി, ജിബിന്‍ ജോയ്, സജി ലാല്‍, നിത്യാ മാമ്മന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വിഖ്യാതചിത്രങ്ങളായ പഥേര്‍ പാഞ്ചാലി, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, വണ്‍ ഫൈന്‍ ഡേ, ദ് ഗ്രേറ്റ് ഡിറ്റക്ടര്‍, ദ് കിഡ്, കളര്‍ ഓഫ് പാരഡൈസ് തുടങ്ങിയവയുടെ പ്രദര്‍ശനവും നിരൂപണ ചര്‍ച്ചകളും ഉണ്ടായിരുന്നു.


Related Articles

ചെല്ലാനത്ത് അടിയന്തിരാവസ്ഥയോ?

ചെല്ലാനം: കഴിഞ്ഞ 34 ദിവസമായി ചെല്ലാനം ട്രിപ്പിൾ ലോക്ഡൗണിലാണ്. 15-ാം വാർഡിൽ രോഗം ക്രമാതീതമായെങ്കിലും പൂർണ്ണമായും നിയന്ത്രണത്തിലാക്കുന്നതിൽ സമൂഹം വിജയിച്ചു. 14, 16 വർഡുകളിലും രോഗവ്യാപനമുണ്ടായി. എന്നാൽ

നൈജീരിയയില്‍ ക്രിസ്മസിന് ക്രൈസ്തവരുടെ കൂട്ടക്കൊല

അബുജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്ത് ക്രിസ്മസ് ദിനത്തില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് (ഇസ്വാപ്) തീവ്രവാദികള്‍ 11 ക്രൈസ്തവ ബന്ദികളെ കഴുത്തറുത്തും വെടിവച്ചും കൊല്ലുന്നതിന്റെ

തേവര്‍കാട് ദേവാലയത്തില്‍ അധ്യാപകരേയും ജനപ്രതിനിധികളെയും ആദരിച്ചു

  എറണാകുളം: തേവര്‍കാട് തിരുഹൃദയ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകരെയും ഇടവകാംഗങ്ങളായ ജനപ്രതിനിധികളെയും ആദരവ് 2021 പരിപാടിയില്‍ ആദരിച്ചു. ഫാ. ജോര്‍ജ് ജോജോ മുല്ലൂര്‍, ഡെലിഗേറ്റ് സുപ്പീരിയര്‍ സിസ്റ്റര്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*