കുമ്പളങ്ങി ആസ്പദമായ ഡോക്യുമെന്ററിക്ക് അന്താരാഷ്ട്ര ബഹുമതി

കുമ്പളങ്ങി ആസ്പദമായ ഡോക്യുമെന്ററിക്ക് അന്താരാഷ്ട്ര ബഹുമതി

കൊച്ചി: അഫ്ഗാന്‍ വിദ്യാര്‍ത്ഥിനിയുടെ ഡോക്കുമെന്ററിക്ക് അന്താരാഷ്ട്ര അവാര്‍ഡ്.
കാബൂളില്‍ നടന്ന വനിതകള്‍ക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ചലചിത്ര മേളയിലാണ് അംഗീകാരം. നാഷണല്‍ കാറ്റഗറിയില്‍ മികച്ച എഡിറ്റിങ്ങിനുള്ള പുരസ്‌കാരമാണ് ഡോക്യുമെന്ററിക്ക് ലഭിച്ചിരിക്കുന്നത്.
അഫ്ഗാന്‍ സ്വദേശിയായ മുര്‍സല്‍ അസീസി തേവര എസ് എച്ച് സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷനിലെ എം എ ഡിജിറ്റല്‍ ആനിമേഷന്‍ വിദ്യാര്‍ത്ഥിനിയാണ്.

കുമ്പളങ്ങി ആസ്പദമാക്കി നിര്‍മ്മിച്ച ഡോക്യുമെന്ററിയില്‍ മീന്‍പിടിച്ച് ഉപജീവനം നടത്തുന്ന ചിന്നമ്മയുടെ ജീവിതമാണ് മുര്‍സല്‍ പറഞ്ഞത്. ചിന്നമ്മ- ദി സ്റ്റോറി ഓഫ് എ വുമണ്‍ ഹിഡന്‍ അന്‍ഡര്‍ വാട്ടര്‍ എന്ന ഡോക്യുമെന്ററിയില്‍ ചിന്നമ്മയുടെ ഒരു ദിവസത്തെ ജീവിത യാതാര്‍ത്ഥ്യങ്ങളെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പരമ്പരാഗതമായി മീന്‍ പിടിക്കുന്ന രീതിയും ഗ്രാമീണ തനിമയും വളരെ മനോഹരമായി ഡോക്കുമെന്റിയില്‍ പറയുന്നുണ്ട്.
ഡോക്കുമെന്ററിയുടെ കഥ , തിരക്കഥ, എഡിറ്റിങ്ങ് എന്നീ ജോലികള്‍ നടത്തിയത് മുര്‍സലാണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആല്‍വിനാണ്. മലയാളിയെയും മലയാള സംസ്‌കാരവും ഇഷ്ടപ്പെടുന്നതുകൊണ്ടാണ് താന്‍ ചിന്നമയുടെ ജീവിതം ഡോക്യുമെന്ററി ആക്കിയതെന്ന് മുര്‍സല്‍ പറയുന്നു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

വിശുദ്ധ ചാവറയച്ചനും വരാപ്പുഴ അതിരൂപതയും: കെഎല്‍സിഎ വെബിനാര്‍

എറണാകുളം: കെഎല്‍സിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ വിശുദ്ധ ചാവറയച്ചനും വരാപ്പുഴ അതിരൂപതയും എന്ന വിഷയത്തില്‍ ഒക്ടോബര്‍ പതിനൊന്നാം തിയതി വൈകീട്ട് 5 മണിക്ക് വെബിനാര്‍ നടത്തും. മുതിര്‍ന്ന

അതിരുകടക്കുന്ന അപ്പോളജറ്റിക്‌സുകള്‍

വാളെടുക്കുന്നവര്‍ എല്ലാവരും വെളിച്ചപ്പാടുകളാകുന്നതു പോലെയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ അപ്പോളജറ്റിക്സുകള്‍. തങ്ങളുടെ മതങ്ങളുടെ സംരക്ഷണം സ്വയം ഏറ്റെടുത്തുകൊണ്ട് അവര്‍ അപ്പോളജറ്റിക്സ് അഥവാവിശ്വാസ സമര്‍ത്ഥനം എന്ന പേരില്‍ സഹജ വിദ്വേഷവും

ആല്‍ഫി ഇവാന്‍സിന്റെ വേര്‍പാടില്‍ അഗാധദു:ഖം: ഫ്രാന്‍സിസ് പാപ്പാ

                       കുഞ്ഞ് ആല്‍ഫിയുടെ നിര്യാണത്താല്‍ താന്‍ ആഴമായി സ്പര്‍ശിക്കപ്പെട്ടതായി ഫ്രാന്‍സിസ് പാപ്പാ. വിങ്ങുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*