കുമ്പളങ്ങി നൈറ്റ്‌സ്

രാത്രി എന്നാല്‍ അന്ധകാരമാണ്, ഇരുളാണ്. പകലാകട്ടെ വെളിച്ചവും. രാവും പകലും മാറിമറി വരും. അതാണ് പ്രകൃതിയിലെ നിയമം. ജീവിതത്തിലും അങ്ങനെ തന്നെയാണ്. പക്ഷേ ചിലരുടെ ജീവിതത്തില്‍ അന്ധകാരം നീണ്ടുനില്‍ക്കാറുണ്ട്. കുമ്പളങ്ങിയിലെ സജി, ബോബി, ബോണി, ഫ്രാങ്കി, എന്നീ നാല് സഹോദരങ്ങള്‍ക്ക് ഇരുള്‍ നിറഞ്ഞ ജീവിതം നയിക്കേണ്ടി വരുന്നവരാണ്. ഒടുവില്‍ ഇവരുടെ ജീവിതത്തിലേക്കു വെളിച്ചം കടന്നുവരുന്നു. അതാണു കുമ്പളങ്ങി നൈറ്റ്‌സ്.
ബോബി (ഷെയ്്ന്‍ നിഗം), സജി (സൗബിന്‍ ഷഹീര്‍) എന്നിവര്‍ ജീവിതത്തില്‍ പരാജിതരായി കഴിയുന്നവരാണ്. അലസമായി കറങ്ങിത്തിരിഞ്ഞു നടക്കുന്നവരാണ് അവര്‍. ബോണി(ശ്രീനാഥ് ഭാസി) ഊമയാണ്. ഇളയ സഹോദരന്‍ ഫ്രാങ്കി (പുതുമുഖം മാത്യൂസ്) ഫുട്‌ബോള്‍ കളിയില്‍ മികവ് പുലര്‍ത്തുന്നതിനാല്‍ സ്‌കോളര്‍ഷിപ്പോടെ ദൂരെയുള്ള ഒരു സ്‌കൂളില്‍ പഠിക്കുന്നു. നിരവധി വിനോദ സഞ്ചാരികളെത്തുന്ന ഒരു ഗ്രാമമാണു കുമ്പളങ്ങി. അവിടെ ടൂര്‍ ഗൈഡാണു ബേബി മോള്‍ ( അന്ന ബെന്‍). ബേബി മോളുടെ കുടുംബം ഹോം സ്‌റ്റേ നടത്തുന്നുമുണ്ട്. ജോലിയൊന്നും ചെയ്യാതെ കഴിയുന്ന ബോബിയുമായി ബേബി മോള്‍ അടുക്കുകയാണ്. വിനോദസഞ്ചാരികള്‍ക്കു വേണ്ടി വല വീശുന്നതടക്കമുള്ള ജോലികള്‍ ബേബി മോള്‍ക്കു വേണ്ടി ബോബി ചെയ്യുന്നതോടെയാണ് അടുപ്പമാകുന്നത്. എന്നാല്‍ ഇവരുടെ ഇഷ്ടത്തിനു തടസം നില്‍ക്കുകയാണു ഷമ്മി. ബേബി മോളുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവാണ് ഷമ്മി. ഫഹദ് ഫാസിലാണു ഷമ്മിയുടെ വേഷം ചെയ്തിരിക്കുന്നത്. കാര്‍ക്കശ്യമുള്ള വ്യക്തിയാണു ഷമ്മി. നമ്മളില്‍ പലരും ഷമ്മിയെ കണ്ടു കാണും. ചിലപ്പോള്‍ നമ്മളില്‍ തന്നെ ഒരു ഷമ്മിയെ കണ്ടെത്താനുമാകും. ഷമ്മി പ്രേക്ഷകനു ഹാസ്യവും ഭയവുമൊക്കെ സമ്മാനിക്കുന്നുണ്ട്. ഷമ്മിയിലേക്കുള്ള ഫഹദിന്റെ വേഷപ്പകര്‍ച്ച അസാമാന്യമെന്നു തന്നെ പറയാം. മുഖത്ത് മിന്നിമറയുന്ന ഭാവങ്ങള്‍ ഫഹദിലെ നടന്റെ കഴിവ് പ്രകടമാക്കുന്നുണ്ട്. അതു പോലെ സൗബിന്‍ ഷഹീറിന്റെ സജി എന്ന കഥാപാത്രവും എടുത്തു പറയാവുന്ന ഒന്നാണ്. ജീവിതത്തില്‍ കഷ്ടപ്പാടും, ദുരിതവും അനുഭവിക്കേണ്ടി വരുന്ന സജി എന്ന കഥാപാത്രത്തെ തികവോടെയും ചില ഘട്ടങ്ങളില്‍ ഹാസ്യത്തിന്റെ മേമ്പോടിയോടെയും സൗബിന്‍ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തില്‍ മറ്റൊരു വിരുന്നൊരുക്കിയിരിക്കുന്നത് ഫഹദിന്റെ ഭാര്യയായി അഭിനയിച്ചിരിക്കുന്ന ഗ്രേസ് ആന്റണിയാണ്. കാര്‍ക്കശ്യക്കാരനായ ഷമ്മിയുടെ ഭാര്യയെ ഗ്രേസ് എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു പുതുമുഖമാണെന്ന തോന്നല്‍ പോലും പ്രേക്ഷകനു സമ്മാനിക്കാതെയാണു കഥാപാത്രമായി ഗ്രേസ് മാറിയിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഷൈജു ഖാലിദ് കുമ്പളങ്ങിയുടെ സൗന്ദര്യം വളരെ മനോഹരമായി തന്നെ ദൃശ്യവത്കരിച്ചിരിക്കുന്നു.
 
2016-ല്‍ ഫഹദ് ഫാസില്‍- ശ്യാം പുഷ്‌കരന്‍-ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. അതിനു ശേഷം 2017-ല്‍ തൊണ്ടി മുതലും ദൃക്‌സാക്ഷിയും എ ചിത്രത്തിലും ഒരുമിച്ചു. 2019-ല്‍ കുമ്പളങ്ങി നൈറ്റ്‌സിലൂടെ വീണ്ടും ഇവര്‍ ഒരുമിച്ചിരിക്കുന്നു. ഇപ്രാവിശ്യം ദിലീഷ് പോത്തന്‍ നിര്‍മാതാവിന്റെ വേഷത്തിലാണെന്ന ഒരു ചെറിയ വ്യത്യാസം മാത്രമാണുള്ളത്. ഈ കൂട്ടുകെട്ടില്‍ പിറവിയെടുത്ത മുന്‍കാല ചിത്രങ്ങളെ പോലെ തന്നെ മികച്ച ഒരു ചിത്രമാണു കുമ്പളി നൈറ്റ്‌സ്. 

 

സംവിധാനം: മധു സി. നാരായണന്‍
അഭിനേതാക്കള്‍: ഷെയ്ന്‍ നിഗം, സൗബിന്‍ ഷഹീര്‍, ഫഹദ് ഫാസില്‍

 


Related Articles

സഭയുടെ സേവനങ്ങള്‍ പ്രത്യേകം സ്മരിക്കുന്നു – മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

ഓഖി ദുരന്തത്തിന്നിരയായവര്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ചെയ്ത സഹായങ്ങളും സേവനങ്ങളും സര്‍ക്കാര്‍ പ്രത്യേകം സ്മരിക്കുന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സര്‍ക്കാരിനോടും

മദറിനുമുന്നില്‍ തോക്കുമായി അയാള്‍

കനിവിന്റെ പേമാരി ഒരിക്കലും പെയ്‌തൊഴിയരുതെന്ന് ദൈവം ആ സ്ത്രീയില്‍ തീരുമാനിച്ചിരുന്നിരിക്കണം. അല്ലെങ്കില്‍ വിദേശത്തു നിന്നും കല്‍ക്കത്തയുടെ ചേരിയിലെ ദരിദ്രതയിലേക്കും രോഗാതുരതയിലേക്കും അവര്‍ക്കു വരണമായിരുന്നോ? എന്തൊക്കെ സംജ്ഞകള്‍ എങ്ങനെയൊക്കെ

കൊവിഡ്-19 പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം കൂടുതല്‍ ഫണ്ട് നല്കും-ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം കൂടുതല്‍ ഫണ്ട് ലഭ്യമാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബാങ്കുകള്‍ക്ക് പണലഭ്യത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*