കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷൻ പരാമർശത്തിനെതിരെ ക്രൈസ്തവ സഭയിൽ വ്യാപക പ്രതിഷേധം

കുമ്പസാരം നിരോധിക്കണമെന്ന വനിതാകമ്മീഷൻ അധ്യക്ഷയുടെ പരാമർശം അവരുടെ സ്ഥാനത്തിന് യോജിക്കാത്തത് എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാന സമിതി.
ആരോപണങ്ങൾ ആർക്കെതിരെയാണ് എങ്കിലും അത് നിയമത്തിൻറെ വഴിക്ക് അന്വേഷണവും മറ്റുകാര്യങ്ങളും നടക്കുന്നുണ്ട്. അത് ഒരു കാരണമാക്കി കുമ്പസാരം എന്ന കൂദാശ നിരോധിക്കണമെന്ന വനിതാകമ്മീഷൻ അധ്യക്ഷ യുടെ പ്രസ്താവന മതേതര അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ്. കുമ്പസാരം സംബന്ധിച്ച കാര്യങ്ങൾ കുമ്പസാരിക്കാൻ പോകുന്നവർ തീരുമാനിക്കും. ഇത്തരത്തിൽ നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തിയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ലെന്നും കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ ജനറൽ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സഭയുടെ അധികാരത്തിന് അകത്തുള്ള കടന്നുകയറ്റമാണ് ഇതെന്നും ബാലിശമായിട്ടുള്ള നിലപാടാണെന്നും സഭാ വൃത്തങ്ങൾ പറഞ്ഞു.
Related
Related Articles
‘സബ്കാ വിശ്വാസ്’ അത്ര എളുപ്പമല്ല
ഇന്ത്യയിലുടനീളം യോഗാദിനത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും പ്രചരിച്ചുകൊണ്ടിരുന്ന ജൂണ്‍ 21-ാം തീയതി വെള്ളിയാഴ്ച യുഎസ് സെനറ്റില്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അന്തര്‍ദേശീയ മതസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു. അതേദിവസം
ലത്തീന്‍ സഭയുടെ പൗരാണിക രൂപതയുടെ പുതിയ അമരക്കാരന്
ഡോ. ബൈജു ജൂലിയാന്, എപ്പിസ്കോപ്പല്‍ വികാര്‍, കൊല്ലം രൂപത കേരളത്തിലെ കുലശേഖര സാമ്രാജ്യത്തിന്റെ അസ്തമയത്തോടുകൂടി ഉയര്‍ന്നുവന്ന രാജ്യമാണ് വേണാട്
സേക്രഡ് ഹാര്‍ട്ട് ഇടവക ജൂബിലി വര്‍ഷം ബിഷപ് ഡോ. ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവക രജതജൂബിലി ആഘോഷങ്ങള്‍ക്ക് ബിഷപ് ഡോ. ജോസഫ് കരിയില്‍ തുടക്കം കുറിച്ചു. കൊച്ചി ബിഷപ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഷെവലിയര്‍ എഡ്വേര്‍ഡ്