Breaking News
പ്രാർത്ഥനയുടെ ലാവണ്യം: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാർത്ഥനയുടെ ലാവണ്യം (ലൂക്കാ 11:1-13) “കർത്താവേ, ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ”. ശിഷ്യരുടെ അഭ്യർത്ഥനയാണിത്. അപ്പോഴാണ് ഗുരുനാഥൻ
...0പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ (ലൂക്കാ 11:1-13) പ്രാര്ഥനയോടു ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ആണ്ടുവട്ടത്തിലെ പതിനേഴാം ഞായറാഴ്ചയായ ഇന്ന്
...0നീ സ്നേഹിക്കണം: ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ വിചിന്തനം :- “നീ സ്നേഹിക്കണം” (ലൂക്കാ 10: 25 – 37) “ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു”
...0കടലേറ്റം, തീരശോഷണം: അടിയന്തര നടപടി വേണമെന്ന് ബിഷപ് കരിയില്‍
കൊച്ചി: കേരളത്തിന്റെ തീരപ്രദേശത്ത് കടലേറ്റവും തീരശോഷണവും അതിരൂക്ഷമായിത്തീരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിലും അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്നാവശ്യപ്പെട്ട് കെആര്‍എല്‍സിസി പ്രസിഡന്റ്
...0ഫാ. സ്റ്റാന്‍ സ്വാമിയുടെ മാതൃക ഏറ്റെടുക്കണം – ബിഷപ് ഡോ. അലക്സ് വടക്കുംതല
കണ്ണൂര്‍: ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച പു രോഹിതനാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല. ഫാ.
...0എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0
കുറ്റവും ശിക്ഷയും

രാജസ്ഥാന് ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ നടത്തിയ പ്രഭാഷണം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. പെട്ടെന്ന് നല്കപ്പെടുന്ന ഒന്നല്ല നീതിയെന്നും, പ്രതികാര നടപടിയായി നീതിയെ പരിഗണിക്കരുതെന്നുമുള്ള ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ വന്നത്, തെലങ്കാനയില്‍ പീഡനത്തിനിരയായി ഡോക്ടര്‍ ചുട്ടെരിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാലുപേരും പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേന്നാണ്. പോലീസ് എന്‍കൗണ്ടറില്‍ പ്രതികള്‍ കൊല്ലപ്പെട്ടതിനെപ്പറ്റി സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ലൈംഗികാതിക്രമത്തിന് ഇരയായ യുവതി ചുട്ടുകരിക്കപ്പെട്ട വാര്‍ത്തയും രാജ്യത്തെ നടുക്കി. ഉന്നാവില്‍ കൊല്ലപ്പെട്ട യുവതിയുടെ അച്ഛന് തെലങ്കാന സംഭവത്തെ ഓര്‍മിപ്പിച്ചുകൊണ്ട് പ്രതികളെ വധിക്കണമെന്ന് ആവശ്യപ്പെടുന്നതായി വാര്‍ത്തകള്‍ വരുന്നു.
നീതി നടപ്പാക്കാന്‍ ബാധ്യതയുള്ളവര്ക്കുമേല് എന്തുതരം സമ്മര്‍ദ്ദങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്? നീതിയെക്കുറിച്ചുള്ള എന്തു വര്‍ത്തമാനങ്ങളാണ് ഈ ജനാധിപത്യരാജ്യത്ത് ഉണ്ടാകേണ്ടത്? സ്ത്രീകളും കുഞ്ഞുങ്ങളും ദുര്‍ബല ജനവിഭാഗങ്ങളില്പ്പെട്ടവരും ന്യൂനപക്ഷ വിഭാഗങ്ങളും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ആക്രമണത്തിന് വിധേയരാകുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. അരുകുകളിലേയ്ക്ക് തള്ളിമാറ്റപ്പെടുന്നു. രാജ്യത്തെ നിയമവഴികള്‍ നീതി നടപ്പാക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ കാലതാമസം നേരിടുന്നതിനാല്‍ നീതിനിര്‍വഹണം തന്നെ അനീതിയായി മാറുന്നു. വളരെപ്പെട്ടെന്ന് നീതിനിര്‍വഹണം നടത്തുക സാധ്യമല്ലെന്ന് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ തലപ്പത്തുള്ളയാള്‍ പറയുന്ന വാക്യത്തെ എങ്ങനെയാണ് മനസിലാക്കിയെടുക്കേണ്ടത്? എല്ലാ കുറ്റകൃത്യങ്ങളും അവധാനതയോടെയുള്ള സൂക്ഷ്മമായ പരിശോധനകള്‍ ആവശ്യപ്പെടുന്നുണ്ട്. കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്നവര്‍ക്കും നീതി നടത്തിക്കിട്ടേണ്ടത് അവകാശമായിരിക്കേ കുറ്റകൃത്യത്തിന്റെ ഇരുവശവുമുള്ളവര്‍ക്ക് നീതി ലഭിക്കാനുള്ള കാലതാമസം ഇരയാക്കപ്പെടുന്നവര്‍ക്കുള്ള സമാധാനത്തിന് എന്തു മറുപടിയാണ് നല്‍കുന്നത്? ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നവര്‍ക്ക് നീതി അതിന്റെ പൂര്‍ണതയില്‍ കിട്ടാനെടുക്കുന്ന കാലതാമസം, കുറ്റമാരോപിക്കപ്പെട്ടവര്ക്കുള്ള സാവകാശമായിട്ടാണ് ഈ നാട്ടില്‍ ഇപ്പോള്‍ മനസിലാക്കപ്പെടുന്നത്. പ്രത്യേകിച്ച്, കുറ്റാരോപിതര്‍ക്ക് നാട്ടിലെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ബന്ധം, പണം വാരിയെറിഞ്ഞ് നിയമവിദഗ്ദ്ധരുടെ സഹായം നേടാനുള്ള സാമ്പത്തികശേഷി, ജാതീയമായ മേല്‍ക്കൈ തുടങ്ങി നിരവധി ഘടകങ്ങള്‍ മേല്‍പ്പറഞ്ഞ കാലതാമസത്തിന് സഹായകരമാകുന്നുണ്ട്. കുറ്റാരോപിതനാകുന്നയാള് കുറ്റം തെളിയിക്കപ്പെടുന്നതുവരെ കുറ്റം ചെയ്തയാളല്ല എന്ന നിയമ നിലപാട് മേല്‍ക്കോടതികളിലേക്ക് നീങ്ങി, തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒരാളെ പ്രാപ്തനാക്കുന്നുണ്ട്. പല കേസുകളിലും വൈകാരികക്ഷോഭം പൊട്ടിത്തെറിച്ച് മാധ്യമങ്ങളിലൂടെ വിധികള്‍ പ്രസ്താവിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ആരാണ് നിയമത്തിനുമുന്നിലെ പ്രതിയെന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിച്ചെടുക്കാന്‍ സമയത്തിന്റെ ഘടകം പ്രധാനമാണ്. എന്നാല്‍ ഈ ഘട്ടത്തിന്റെ ആനുകൂല്യം തന്നെയാണ് ഒരാളെ കുറ്റവിമുക്തനാക്കാന്‍ സഹായിക്കുന്നതുമെന്നത് നിയമദര്ശനത്തിലെ വൈരുധ്യമാണ്. ആരെല്ലാമാണ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്നു കൃത്യതയോടെ അറിയാന്‍ നിലവില്‍ കുറ്റാരോപിതനായ ആള് ജീവിച്ചിരിക്കുക തന്നെ വേണം. അതുകൊണ്ടാണ് നിയമവ്യവസ്ഥയുള്ള രാഷ്ട്രങ്ങളില്‍ ഏറ്റുമുട്ടല്‍ കൊലകളെല്ലാം അപലപിക്കപ്പെടുന്നത്. തെലങ്കാനയില്‍ ദാരുണമായി വധിക്കപ്പെട്ട ഡോക്ടറുടെ കൊലപാതകത്തില്‍ കുറ്റം ചെയ്തവര്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലുപേര്‍ മാത്രമാണോ എന്ന ചോദ്യവും പ്രസക്തമാണ്. ചെറുമീനുകളെ കുടുക്കി വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുന്ന സംഭവങ്ങളും നാട്ടില്‍ നടക്കുന്നുണ്ട്.
ജനരോഷത്തിന്റെ വൈകാരികമായ പ്രതികരണങ്ങള്‍ക്ക് പ്രസക്തിയുണ്ട് എന്നു കരുതുമ്പോള്‍ തന്നെ, നിയമവാഴ്ചയുള്ള ഒരു രാജ്യത്ത്, കുറ്റത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകളും ശിക്ഷയെപ്പറ്റിയുള്ള വിചിന്തനങ്ങളും നിയമദര്ശനത്തിന്റെ ഭാഗമായി പരിശോധിക്കപ്പെടുക തന്നെ വേണം. നിയമദര്ശനത്തില് പ്രധാനമായും ഊന്നിപ്പറയുന്ന ശിക്ഷാസമ്പ്രദായങ്ങളില് പരിഷ്ക്കരണ ദര്‍ശനമാണ് ഇന്ത്യയെപ്പോലുള്ള ജനാധിപത്യരാജ്യങ്ങള്‍ നിയമവാഴ്ചയുടെ ഭാഗമായി സ്വീകരിച്ചിട്ടുള്ളത്. തെലങ്കാന സംഭവത്തിന്റെപേരില്‍ പാര്‍ലമെന്റിലുണ്ടായ സ്തോഭജനകമായ ചര്‍ച്ചയില്‍ പല പാര്‍ലമെന്റ് അംഗങ്ങളും ഈ പരിഷ്ക്കരണ ദര്‍ശനത്തിനെതിരായ നിലപാടാണ് സ്വീകരിച്ചത്. പരിഷ്ക്കരണ ദര്‍ശനമെന്നത് ലളിതമായി ഇങ്ങനെ വ്യാഖ്യാനിക്കാം: കുറ്റം ചെയ്തവരെ സാമൂഹ്യമായി ഉള്ച്ചേര്ക്കുന്നവിധം വിദ്യാഭ്യാസരീതികള് പ്രയോജനപ്പെടുത്തി തടവറയിലെ ശിക്ഷണത്തിലൂടെ പരിഷ്ക്കരിച്ചെടുക്കുക. ഇതിനെതിരെ ഉയരുന്ന വാദമിതാണ്: കുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കുറ്റവാളിയെന്ന് തെളിക്കപ്പെട്ടയാളെ കൂടുതല്‍ കഠിനമായ ശിക്ഷകള്‍ നല്കി സമൂഹത്തിന് ശിക്ഷയുടെ പാഠമായി അതിനെ അവതരിപ്പിക്കുക. പാര്‍ലമെന്റംഗങ്ങള്‍ പലരും ഈ നിലപാടാണ് ചര്‍ച്ചയില്‍ അവതരിപ്പിച്ചത്. തടയല്‍ മാതൃകയെന്ന് നിയമദര്ശനത്തില് വിളിക്കുന്ന ഈ നിലപാട് ആടുകള്‍ മോഷ്ടിക്കപ്പെട്ടതിലല്ല, വീണ്ടും മോഷ്ടിക്കപ്പെടാതിരിക്കാനുള്ള നടപടിയാണ്. പുരാതനകാലം മുതലേ നടപ്പിലുള്ള ഈ ശിക്ഷാസമ്പ്രദായത്തിലെ ക്രൂശിക്കല്‍ നടപടി ഈ ശിക്ഷാമാതൃകയുടെ ക്ലാസില്‍ ഉദാഹരണമാണ്. ശിക്ഷ എത്രയ്ക്ക് കഠിനമാണോ അത്രയ്ക്ക് ഭയജനകമാണെന്ന ഈ നിലപാട് പരിഷ്കൃത സമൂഹങ്ങള്‍ തള്ളിക്കളഞ്ഞതാണെന്നും പുതിയ സാമൂഹ്യ-നരവംശശാസ്ത്രപഠനങ്ങളും മാനസിക പഠനമേഖലകളും മാനസികാപഗ്രഥന പഠനശാഖകളും നല്കുന്ന ഉള്‍ക്കാഴ്ചകളുടെ വെളിച്ചത്തില്‍ മനുഷ്യരുടെ കുറ്റവാസനകളെയും ക്രിമിനല്‍ നടപടികളെയും പുതുതായി സമീപിക്കേണ്ടതുണ്ടെന്നുള്ള വാദങ്ങള്‍ ഉയര്‍ത്തുന്നവരാണ് പരിഷ്ക്കരണ മാതൃകയുടെ വക്താക്കള്‍. ജനാധിപത്യ സംവിധാനങ്ങള്‍ നടപ്പിലുള്ള രാഷ്ട്രങ്ങള്‍ അതുകൊണ്ടുതന്നെ പരിഷ്ക്കരണ മാതൃകയെ ഉയര്‍ത്തിപ്പിടിക്കുന്നു. പക്ഷേ ഈ മാതൃകയുടെ പല ദൗര്‍ബല്യങ്ങളെയും (വിചാരണയുടെ സമയദൈര്‍ഘ്യം അടക്കുള്ളവ) മുതലെടുത്ത് പലരും കുറ്റവിമുക്തി നേടാനുള്ള കുറുക്കുവഴികള്‍ നേടുന്നതുകൊണ്ട് പരിഷ്ക്കരണമാതൃക പലപ്പോഴും ശിക്ഷാരീതി എന്ന നിലയില്‍ അപര്യാപ്തമാണെന്ന വാദത്തിന് ബലമേറുന്നുണ്ട്. അതുതന്നെയാണ് തെലങ്കാന, ഉന്നാവ് സംഭവങ്ങളുടെ പശ്ചാത്തലത്തിലും നടക്കുന്നത്. നിലവിലെ നിയമസംവിധാനങ്ങള്‍ ബലപ്പെടുത്തിയും ഫലപ്രദമാക്കിയും ശിക്ഷാനടപടികള്‍ വേഗത്തിലാക്കിയും നീതിനടപ്പിലാക്കണമെന്നത് നിസ്തര്‍ക്കമാണ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ എടുക്കുന്ന നിലപാടുകള്‍, പ്രത്യേകിച്ച് ബലം കുറഞ്ഞവര്‍ക്കെതിരെ കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കുന്ന കാര്യത്തിലുള്ള നിലപാടുകള്‍ അപലപിക്കപ്പെടേണ്ടതുതന്നെ. ഉന്നാവില്‍ കുറ്റമാരോപിതനായ രാഷ്ട്രീയക്കാരനും വാളയാര്‍ സംഭവത്തിലെ കുറ്റാരോപിതരും ഒരേ മുഖത്തിന്റെ പകര്‍പ്പുകളാണ്. കുറ്റാരോപിതരെ ജനപ്രതിനിധികളാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നതായി തോന്നുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയികളായവരില്‍ കക്ഷിഭേദമെന്യേ എല്ലാ പാര്‍ട്ടികളിലും സ്ത്രീവിരുദ്ധതയുടെ പേരില്‍ കുറ്റാരോപിതരായവരുണ്ടെന്നുള്ളത് പാര്‍ട്ടികളുടെ ഇരട്ടത്താപ്പിന് ഉദാഹരണമാണ്.
താമസിച്ചെത്തുന്ന നീതി, നീതികേടുതന്നെ. സാമൂഹ്യമായ അരക്ഷിതാവസ്ഥകള്‍ തുടച്ചുമാറ്റാന്‍ നിലവിലെ നിയമസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ഫലപ്രാപ്തി വേഗത്തിലാക്കുകയും വേണം. ശക്തി കുറഞ്ഞവര്‍ക്കും ബലമില്ലാത്തവര്ക്കും വേണ്ടിയുള്ള നിലപാടുകളില്ലാതെ മറ്റെന്താണ് സര്, രാഷ്ട്രീയം?
Related
Related Articles
നടിയെ ആക്രമിച്ച കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു
നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന് രാജിവെച്ചു. കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജി. നടിയെ
“ഇസ്ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.
റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍
പ്രസന്നതയുടെ നിത്യസ്മിതം ആന്സന് കുറുമ്പന്തുരുത്ത്
വായന മരിക്കുന്നുവോ എന്ന സംശയത്തിലാണ് ആന്സന് കുറുമ്പന്തുരുത്ത് എന്ന അധ്യാപകന് കഥ പറയാന്‍ തുടങ്ങിയത്. മറ്റുള്ളവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ പ്രചോദനകരമായിരിക്കണം കഥകളെന്നു മാത്രമേ കരുതിയുള്ളൂ. അതിനു വേണ്ടി