Breaking News

കുളത്തൂപ്പുഴ പ്രത്യേക നിരീക്ഷണത്തില്‍; കൊല്ലം അതിര്‍ത്തിയില്‍ നിരോധനാജ്ഞ

കുളത്തൂപ്പുഴ പ്രത്യേക നിരീക്ഷണത്തില്‍; കൊല്ലം അതിര്‍ത്തിയില്‍ നിരോധനാജ്ഞ

കൊല്ലം: പതിനൊന്നു ദിവസത്തിനുശേഷം കൊല്ലം ജില്ലയില്‍ വീണ്ടും ഒരാള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം പത്തായി. ഇതില്‍ മൂന്നുപേര്‍ രോഗവിമുക്തരായി ആശുപത്രിവിട്ടു. പുതിയ പോസിറ്റീവ് കേസിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ കര്‍ശനമാക്കി.
കുളത്തൂപ്പുഴ കുമരംകരിക്കം സ്വദേശിയായ മുപ്പത്തൊന്നുകാരനാണ് രോഗം. തമിഴ്‌നാട്ടിലെ ബന്ധുവീട്ടില്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ ഇയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിനെത്തുടര്‍ന്ന് തമിഴ്‌നാട് അതിര്‍ത്തി പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ പഞ്ചായത്തുകളിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കളക്ടര്‍ ബി.അബ്ദുല്‍ നാസര്‍ 144 പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച രാത്രി 12ന് നിരോധനാജ്ഞ നിലവില്‍വന്നു.
സമ്പര്‍ക്കത്തിലൂടെയാണ് കുളത്തൂപ്പുഴ സ്വദേശിക്ക് കൊവിഡ് ബാധിച്ചത്. ഇയാള്‍ തമിഴ്‌നാട്ടിലെ അതിര്‍ത്തി പ്രദേശമായ പുളിയംകുടിയില്‍ മരണാനന്തര കര്‍മങ്ങളില്‍ സംബന്ധിച്ചതായി തമിഴ്‌നാട് പൊലീസ് വിവരം നല്‍കിയിരുന്നു. തുടര്‍ന്ന് ഞായറാഴ്ച തന്നെ പുനലൂര്‍ താലൂക്കള ആശുപത്രിയില്‍ എത്തിച്ച് സാമ്പിളെടുത്തു. തുടര്‍ന്ന് ഇയാളെയും സമ്പര്‍ക്കത്തിലുള്ള ബന്ധുവിനെയും ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. പരിശോധനാഫലം പോസിറ്റീവായതിനാല്‍ തിങ്കളാഴ്ചയാണ് പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രോഗം സ്ഥിരീകരിച്ചയാളുടെ അമ്മ തമിഴ്‌നാട്ടില്‍ തന്നെയാണ്. ഇവരുടെ ഫലം നെഗറ്റീവാണ്. ഇദ്ദേഹം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും  കളക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു.
കുളത്തൂപ്പുഴ പഞ്ചായത്ത് പ്രത്യേക മേഖലയായി തിരിച്ച് സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പഞ്ചായത്തിന്റെ എല്ലാ അതിര്‍ത്തിയും അടച്ചു. ഇവിടെനിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പ്രവേശനം അനുവദിക്കില്ല. ജനങ്ങള്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും റൂറല്‍ ജില്ലാ പൊലീസ് മേധാവി എസ്.ഹരിശങ്കര്‍ അറിയിച്ചു.
ദേശീയപാത വഴിയുള്ള യാത്രകള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചരക്ക് ഗതാഗതം, ആശുപത്രി ആവശ്യം എന്നിവ ബന്ധപ്പെട്ട എല്ലാ രേഖകളോടുംകൂടി മാത്രം അനുവദിക്കും. വനാതിര്‍ത്തിയില്‍ കൂടിയുള്ള യാത്രകള്‍ നിരോധിക്കും. പട്രോളിങ് കര്‍ശനമാക്കാന്‍ വനംവകുപ്പിനു നിര്‍ദേശം നല്‍കി.
കളക്ടറുടെ അനുമതിയോടെ വരുന്ന വാഹനങ്ങള്‍ മാത്രമേ സംസ്ഥാനത്തേക്ക് കടത്തിവിടുന്നുള്ളൂ. അതും യാത്രക്കാരുടെ ശരീരോഷ്മാവ് അളന്നശേഷം. ചൂടും പനിയും അനുഭവപ്പെടുന്നവരെ ക്വാറന്റൈനിലേക്ക് മാറ്റുകയാണ്. തമിഴ്‌നാട്ടില്‍നിന്ന് ചരക്കുലോറികള്‍ ഉള്‍പ്പെടെയുള്ളവ മാത്രമേ ചെക്ക്‌പോസ്റ്റും കടന്നുവരുന്നുള്ളൂ എന്ന്  ഉറപ്പുവരുത്തുന്നുണ്ട്. ഡ്രൈവറും സഹായിയും മാസ്‌ക് ധരിക്കണം. റവന്യൂ  ഉദ്യോഗസ്ഥരും രംഗത്തുണ്ട്. വിവരങ്ങള്‍ കൃത്യമല്ലാത്ത ഒരു വാഹനവും കടത്തിവിടുന്നില്ല.
തെന്മല ഡാം ജങ്ഷനിലും കുളത്തൂപ്പുഴ -തിരുവനന്തപുരം റോഡും ഭാരതീപുരം-അഞ്ചല്‍ റോഡും അടച്ചു. ആശുപത്രി, പത്രം, പാല്‍ വിതരണം, ഒഴിവാക്കാന്‍ കഴിയാത്ത മറ്റ ു അടിയന്തര ആവശ്യങ്ങള്‍ എന്നിവയ്ക്ക് മാത്രമേ ഇവിടെ അനുമതിയുള്ളൂ. തോട്ടം മേഖല പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.Related Articles

മരണ സംസ്‌കാരത്തിനു മുന്നിലെ മനസ്സാക്ഷിയുടെ സ്വരം

വിശുദ്ധ ഗ്രന്ഥത്തിലെ പുറപ്പാടിന്റെ പുസ്തകം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുകയെന്നത് ആത്മീയവും ധാര്‍മികവുമായ ഒരു മല്‍പ്പിടുത്തം തന്നെയാണ്. ആന്തരികമായ സംഘര്‍ഷത്തിലേക്കു വാതില്‍ തുറക്കുന്ന ഒരു ഗ്രന്ഥമാണത്. നമ്മെ അടിച്ചമര്‍ത്തുന്ന

ആല്‍ഫി ഇവാന്‍സിന്റെ വേര്‍പാടില്‍ അഗാധദു:ഖം: ഫ്രാന്‍സിസ് പാപ്പാ

                       കുഞ്ഞ് ആല്‍ഫിയുടെ നിര്യാണത്താല്‍ താന്‍ ആഴമായി സ്പര്‍ശിക്കപ്പെട്ടതായി ഫ്രാന്‍സിസ് പാപ്പാ. വിങ്ങുന്ന

മോൺ. ആന്റണി കുരിശിങ്കല്‍ കോട്ടപ്പുറം രൂപതാ വികാരി ജനറല്‍

കോട്ടപ്പുറം: കോട്ടപ്പുറം രൂപതാ വികാരി ജനറലായി റവ ഡോ. ആന്റണി കുരിശിങ്കലിനെ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി നിയമിച്ചു. വികാരി ജനറലായിരുന്ന മോണ്‍. സെബാസ്റ്റിയന്‍ ജക്കോബി ഒഎസ്‌ജെ,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*