Breaking News

കൂടുതല്‍ നല്ല മനുഷ്യരാകാന്‍ ക്രിസ്തുമസ് നമ്മെ പ്രാപ്തരാക്കട്ടെ

കൂടുതല്‍ നല്ല മനുഷ്യരാകാന്‍ ക്രിസ്തുമസ് നമ്മെ പ്രാപ്തരാക്കട്ടെ

കന്യക ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും .ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും (മത്തായി 1 , 22 23 )

ക്രിസ്തുമസ് പ്രത്യാശയുടെ ആഘോഷമാണ് . ഈ ഭൂമിയില്‍ നമ്മള്‍ ഒറ്റക്കല്ല. ദൈവം നമ്മുടെ കൂടെയുന്നെുള്ള സദ്വാര്‍ത്തയാണ് ക്രിസ്തുമസ് മുന്നോട്ട് വെക്കുന്നത്. ഫ്രാന്‍സിസ് പാപ്പാ പറയുന്നതു പോലെ ഇത് പുല്‍ക്കൂട്ടിലെ സ്‌നേഹവിപ്ലവമാണ്.
ഈ വിപ്ലവത്തിന് തുടക്കംകുറിച്ചത് ദൈവമാണ്.അന്നത്തെ സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗമായ ആട്ടിടയരാണ് ഈ ദൈവസ്‌നേഹത്തിന്റെ സദ്വാര്‍ത്ത ആദ്യം ശ്രവിച്ചത്. പുല്‍ക്കൂട്ടിലെ ദാരിദ്ര്യത്തില്‍ നിന്ന് ജീവിതംആരംഭിച്ച ക്രിസ്തു എന്നും സമൂഹത്തിലെ താഴേക്കിടയിലുള്ള മനുഷ്യരെ ചേര്‍ത്തുപിടിച്ചു. സമൂഹം ഭ്രഷ്ട്കല്പിച്ച കുഷ്ഠരോഗികള്‍ക്ക് ക്രിസ്തു സൗഖ്യം നല്‍കി, കൂനിപ്പോയവര്‍ക്കു നിവര്‍ന്നു നില്‍ക്കാന്‍ നട്ടെല്ല് നല്‍കി, മുടന്തര്‍ക്ക് ബലമുള്ള കാലുകളും ,അന്ധര്‍ക്ക് കാഴ്ചയും, മൂകര്‍ക്ക് സംസാരശേഷിയും നല്‍കി, സമൂഹം മാറ്റിനിര്‍ത്തിയ ചുങ്കക്കാരെയും പാപികളെയും തന്റെ സ്‌നേഹിതരാക്കി. അങ്ങനെ ക്രിസ്തുവിന്റെ ജീവിതംമുഴുവന്‍ സമൂഹത്തിലെ ബലമില്ലാത്തവര്‍ക്കു ബലം നല്‍കുന്നതായിരുന്നു. ക്രിസ്തുമസിന്റെസന്ദേശവും അതുതന്നെയാണ.് സമൂഹത്തിലെ ബലമില്ലാത്ത മനുഷ്യരെ നമ്മള്‍ ചേര്‍ത്തുപിടിക്കണം. തിരുവനന്തപുരം ജില്ലയിലെ കൈതമുക്കില്‍ കൊടിയദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന 6 കുഞ്ഞുങ്ങളുടെയും അമ്മയുടെയും ചിത്രം ഇന്നും നമ്മുടെകണ്ണുകളിലു്. നമ്മുടെരാജ്യത്ത് പെണ്‍കുട്ടികള്‍ നിരന്തരം പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. റോഡുകളുടെ ശോചനീയാവസ്ഥ മനുഷ്യജീവിതം അപകടത്തിലാക്കുന്നു.
പുല്‍ക്കൂട്ടിലെ ക്രിസ്തുവും ഇന്ന് നമ്മെ ഓര്‍മപ്പെടുത്തുന്നത് മറ്റൊന്നല്ലചേര്‍ത്തുപിടിക്കണം അവശരെയും ബലമില്ലാത്തവരെയും. രാജ്യത്തിലെ പൗരന്മാര്‍ക്ക് മുഴുവന്‍ ഭക്ഷണവും ശുദ്ധജലവും പാര്‍പ്പിടവും തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണം.
നമ്മുടെ ഭൂമി ജീവിത യോഗ്യമാക്കേത് നമ്മുടെ കടമയാണ് . സന്മനസുള്ളവര്‍ക്കു സമാധാനം എന്നാണ് മാലാഖമാര്‍ ക്രിസ്തുവിന്റെ ജനനത്തില്‍ പാടിയത്. നല്ല മനസുള്ള, നന്മയുള്ള മനുഷ്യരായി നമുക്ക് മാറാം .നമ്മള്‍ കൂടുതല്‍ ഗൗരവമായി എടുക്കേ മറ്റൊരു കൂട്ടര്‍ നമ്മുടെ കുഞ്ഞുങ്ങള്‍ തന്നെയാണ്. അവര്‍ ആയിരിക്കുന്ന ഇടങ്ങള്‍ സുരക്ഷിതമായിരിക്കണം. അത് ക്ലാസ് മുറിയിലാണെങ്കിലും കളിസ്ഥലമാണെങ്കിലും ,വീടുകളാണെങ്കിലും സുരക്ഷിതമാക്കണം. ഭയം കൂടാതെ അവര്‍ വളര്‍ന്നു വരട്ടെ. നാം ജീവിക്കുന്ന ഈ നൂറ്റാിലും നമ്മുടെ നാട്ടില്‍ പട്ടിണികിടന്നു മരിക്കുന്ന കുട്ടികളുടെ എണ്ണം ഭയപ്പെടുത്തുന്നതാണ്. കണക്കുകള്‍ പ്രകാരം ഒരു ദിവസം ഭാരതത്തില്‍ 244 കോടിരൂപയുടെ ഭക്ഷണം പാഴാക്കിക്കളയുന്നു്. പട്ടിണികിടന്നു മരിക്കുന്ന കുട്ടികളുടെ എണ്ണം ഒരു വര്‍ഷം 3 ലക്ഷത്തിലധികം വരും. നമ്മള്‍ പാഴാക്കുന്ന ഓരോതരി ഭക്ഷണത്തിനും ദൈവസന്നിധിയില്‍ നമ്മള്‍ ഉത്തരവാദികളാണ് എന്ന് ഈ കണക്കുകള്‍ ഓര്‍മപ്പെടുത്തുന്നു. കുട്ടികള്‍ക്ക് അനുകൂലമായ നിയമങ്ങളൊക്കെ നമ്മുടെ രാജ്യത്ത് ഉങ്കെില്‍ പോലും ഇന്നും ചൂഷണങ്ങള്‍ക്ക് വിധേയമാകുന്ന ലക്ഷക്കണക്കിന് കുട്ടികള്‍ ഇന്ത്യയില്‍ ഉ്. കുട്ടികള്‍ക്ക് പഠിച്ചുയരാനുള്ള സാധ്യതകള്‍ തുറന്നുകൊടുക്കണം.
ലോകരക്ഷകന് പിറന്നു വീഴാന്‍ ലഭിച്ചത് കാലിത്തൊഴുത്താണ്. ഇന്നും വീടില്ലാതെ അലയുന്ന മനുഷ്യര്‍ നമ്മുടെ നാടിന്റെ നൊമ്പരമാണ്. പ്രകൃതിസ്‌നേഹം ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നമ്മള്‍ മനുഷ്യരാണ് പ്രകൃതിയെ ഭയാനകമായി മുറിവേല്‍പ്പിക്കുന്നത്. പുതിയ വര്‍ഷത്തില്‍ ഭരണകൂടം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്ലാസ്റ്റിക്‌രഹിത പ്രവര്‍ത്തനങ്ങള്‍ക്ക് നമുക്ക് പിന്തുണയേകാം. അങ്ങനെ നന്മയിലേക്കുള്ള എല്ലാ മാറ്റങ്ങള്‍ക്കും ജാതി മത രാഷ്ട്രീയ ഭേദമന്യേ നമുക്ക്പങ്കുചേരാം .
ക്രിസ്തുവിന്റെ ജനനത്തിന്റെ ഓര്‍മ കൂടുതല്‍ നല്ല മനുഷ്യരാകാന്‍ നമ്മെ പ്രാപ്തരാക്കട്ടെ. എല്ലാവര്‍ക്കും ക്രിസ്തുമസിന്റെയും, പുതുവര്‍ഷത്തിന്റെയും പ്രാര്‍ഥനകള്‍ നേരുന്നു .


Related Articles

എല്ലാവര്‍ക്കും എല്ലാമായി അനുപമനായ ഒരാള്‍

എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്ന ഒരാള്‍ക്ക് സാര്‍വത്രിക സ്വീകാര്യത കൈവരിക തീര്‍ത്തും സ്വാഭാവികം. ജാതി, മതഭേദങ്ങളെപ്പോലും ഉല്ലംഖിച്ച ആ സ്വീകാര്യതയായിരുന്നു പുണ്യശ്ലോകനായ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ മഹിതജീവിതത്തിന്റെ മുഖമുദ്രകളിലൊന്ന്. ജീവിതകാലത്ത്

ജോമ ചരിത്ര സെമിനാര്‍ ഡിസംബര്‍ 13,14 തിയതികളില്‍

ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററി (JOMA)യുടെ ആഭിമുഖ്യത്തില്‍ ‘ഹോര്‍ത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും: ഔഷധാരാമത്തിലെ വീണ്ടെടുപ്പ് ‘ എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ നടത്തുന്നു.

ആരുടേതാണ് ദേശം? ആരുടേതാണ് ഭൂമി?

  കുറിപ്പെഴുതുമ്പോള്‍ മനസില്‍ സെര്‍ബിയന്‍ ചലച്ചിത്ര സംവിധായകന്‍ ഗോരാന്‍ പാവ്‌ലോവിഷിന്റെ ഇറ്റാലിയന്‍ ചലച്ചിത്രം ‘ഡെസ്‌പൈറ്റ് ദ ഫോഗി’ന്റെ ഫ്രെയിമുകളാണ്. ഗോവയില്‍ സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സരചിത്രങ്ങളുടെ വിധികര്‍ത്താക്കളിലൊരാള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*