Breaking News

ബിഷപ് ജെറോം ഫെര്‍ണാണ്ടസ് ദൈവദാസപദവിയിലേക്ക്: കൃതജ്ഞതാബലി 24ന്

ബിഷപ് ജെറോം ഫെര്‍ണാണ്ടസ് ദൈവദാസപദവിയിലേക്ക്: കൃതജ്ഞതാബലി 24ന്

കൊല്ലം: കൊല്ലം രൂപതയുടെ ഒമ്പതാമത്തെ മെത്രാനും പ്രഥമ തദ്ദേശിയ ഇടയനും ഭാഗ്യസ്മരണാര്‍ഹനുമായ ബിഷപ് ജെറോം എം. ഫെര്‍ണാണ്ടസിനെ ഫെബ്രുവരി 24ന് ദൈവദാസനായി പ്രഖ്യാപിക്കും. നാമകരണ നടപടിക്രമങ്ങളുടെ പ്രഥമ ഘട്ടമായി കൊല്ലം ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിക്കുന്ന കൃതജ്ഞതാ ബലിയര്‍പ്പണ വേളയിലാണ് പ്രഖ്യാപനം. പ്രഖ്യാപനത്തിന്റെ ഭാഗമായി 2019 ഫെബ്രുവരി 15 മുതല്‍ 26 വരെ വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. 24ന് വൈകിട്ട് നാലിന് അര്‍പ്പിക്കുന്ന കൃതജ്ഞതാ ദിവ്യബലിയില്‍ ബിഷപ് എമരിറ്റസ് ഡോ. സ്റ്റാന്‍ലി റോമന്‍ ആമുഖപ്രഭാഷണം നടത്തും. തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം മുഖ്യകാര്‍മ്മികത്വം വഹിക്കും. ചങ്ങനാശേരി മെത്രാപ്പോലീത്ത ജോസഫ് മാര്‍ പെരുന്തോട്ടം സുവിശേഷ പ്രഘോഷണവും കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ദൈവദാസപ്രഖ്യാപനവും നടത്തും. ദൈവദാസ പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള പദയാത്ര ഫെബ്രുവരി 24ന് രാവിലെ കോയിവിളയില്‍ നിന്ന് ആരംഭിച്ച് തങ്കശേരിയിലെ ബിഷപ് ജെറോം കബറിടത്തില്‍ സമാപിക്കും. 25ന് രാവിലെ 10 മണി മുതല്‍ അഞ്ചു വരെ ബിസിസി ആനിമേറ്റേഴ്‌സിന്റെ നേതൃത്വത്തില്‍ കബറിടത്തില്‍ പ്രാര്‍ത്ഥനായജ്ഞം നടത്തും.
ചരമവാര്‍ഷിക ദിനമായ 26ന് രാവിലെ 10 മണി മുതല്‍ സന്ന്യസ്തപ്രാര്‍ത്ഥന ശൃംഖലയും തുടര്‍ന്ന് വൈകിട്ട് നാലിന് കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അനുസ്മരണ ദിവ്യബലിയും ഉണ്ടായിരിക്കും.


Related Articles

കടുവയെ കിടുവ പിടിക്കുമ്പോള്‍

ജനാധിപത്യ പരമാധികാര മതനിരപേക്ഷ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യ ലോകത്തെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയുടെ എഴുപതാം വാര്‍ഷികം കൊണ്ടാടുമ്പോഴാണ് ആ ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആര്‍. അംബേദ്കറുടെ

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കെഎല്‍സിഎ കൊച്ചി രൂപത

2018 ആഗസ്റ്റ് 15 മുതല്‍ കേരളത്തിലാകമാനം ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ കെഎല്‍സിഎ കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളായി. 2018 ആഗസ്റ്റ്

ആഘോഷങ്ങളും നേര്‍ച്ചസദ്യകളും മാറ്റിവയ്ക്കണമെന്ന് ബിഷപ്പുമാര്‍

കൊച്ചി: കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേവാലയങ്ങളിലെ ആഘോഷങ്ങളും നേര്‍ച്ചസദ്യകളും മാറ്റിവയ്ക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി രൂപതാ മെത്രാന്‍ ഡോ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*