Breaking News

‘കൃതി’യില്‍ ചവിട്ടുനാടകം ‘ജൂലിയസ് സീസര്‍’

‘കൃതി’യില്‍ ചവിട്ടുനാടകം ‘ജൂലിയസ് സീസര്‍’

എറണാകുളം: അന്താരാഷ്ട്ര പുസ്തകോല്‍സവത്തോടു അനുബന്ധിച്ച് എറണാകുളം മെറൈന്‍ഡ്രൈവില്‍വച്ച് നടത്തപ്പെടുന്ന കൃതി 2019 വേദിയില്‍ 16ന് വൈകുന്നേരം 6.30ന്, കേരള ഫോക്‌ലോര്‍ അക്കാദമിക്ക് വേണ്ടി കൊച്ചിന്‍ ചവിട്ടുനാടക കളരി ‘ജൂലിയസ് സീസര്‍’ ചവിട്ടുനാടകം നടന്‍ സ്വയം പാടി ചാടി ചവിട്ടിക്കളിക്കുന്ന പരമ്പരാഗത ശൈലിയില്‍ അവതരിപ്പിക്കും.
വിശ്വവിഖ്യാതനായ വില്യം ഷേക്‌സ്പിയറുടെ ലോകപ്രശസ്തമായ നാടകത്തെ ആസ്പദമാക്കി 1988 മുതല്‍ രചിക്കപ്പെട്ട ഈ ചവിട്ടുനാടകം ഇതിനകം കേരളത്തിനകത്തും പുറത്തുമായി 100ല്‍ അധികം വേദികളില്‍ അവതരിപ്പിച്ചു. 2013ലെ സംഗീത നാടക അക്കാദമിയുടെ കലാശ്രീ അവാര്‍ഡ് കരസ്ഥമാക്കിയ കലാശ്രീ ബ്രിട്ടോ വിന്‍സെന്റ് ആണ് ഇതിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പിന്നണിയില്‍ പി. പി. ലിയോണ്‍സ്, പി. ആര്‍. ജോണി, സേവിചിറയ്ക്കല്‍, പി. ജെ. കുഞ്ഞുമോന്‍, യു. എ. കുഞ്ഞുമോന്‍ എന്നിവരും, രംഗത്ത് വി. എസ്. മില്‍ട്ടന്‍, എ. എ. റാഫി. കെ. ജെ. അലക്‌സ്, പി. ജെ. മൈക്കിള്‍, പി. എ. വിപി, പി. എക്‌സ്. ഏശൂട്ടി എന്നിവരും അണിനിരക്കും.


Related Articles

മനോസംഘര്‍ഷവും ഹൃദയാരോഗ്യവും

തുടരെ തുടരെയുണ്ടാകുന്ന മനോവ്യഥകള്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥയെ തളര്‍ത്തുകതന്നെ ചെയ്യുന്നു. പിരിമുറുക്കത്തെ നേരിടാന്‍ അധികമായി വേണ്ടി വരുന്ന ഊര്‍ജ്ജം സ്‌ട്രെസ്സ് ഹോര്‍മോണുകള്‍ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും സ്ഥിരമായ മനോസംഘര്‍ഷത്തെത്തുടര്‍ന്ന് കുമിഞ്ഞു

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ക്ക് സമരം ചെയ്യാം- സുപ്രീം കോടതി.

ന്യൂഡല്‍ഹി: വഴി തടഞ്ഞുള്ള സമരം കര്‍ഷകര്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അധികാരമുണ്ടെന്നും അതില്‍ ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയത്. കാര്‍ഷിക

വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാം ഡിസംബര്‍ 31 വരെ

തിരുവനന്തപുരം: 2021 മെയ് മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പ്പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാം.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*