Breaking News

കെആര്‍എല്‍സിസി എന്നാല്‍

കെആര്‍എല്‍സിസി എന്നാല്‍

 

കേരളത്തിലെ ലത്തീന്‍ രൂപതകളെയും സംഘടനകളെയും പ്രസ്ഥാനങ്ങളെയും ഏകോപിക്കുന്ന സമിതിയാണ് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി). 2002 മെയ് 24ന് ആരംഭംകുറിച്ച കെആര്‍എല്‍സിസി ലത്തീന്‍ സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് ദിശാബോധം നല്‍കുന്ന കര്‍മപദ്ധതികള്‍ തയ്യാറാക്കുന്ന സമിതിയാണ്. സമുദായത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരു കുടക്കീഴിലെന്നോണം ഒരുമിപ്പിക്കുന്ന സംസ്ഥാനതല സംവിധാനമാണിത്. രൂപതകളിലെ അജപാലനസമിതികള്‍പോലെ ഒരു സംസ്ഥാനതല അജപാലനസമിതി എന്നു പറയാം.
സമുദായത്തിലെ മെത്രാന്മാരും, രൂപതകളിലെ വൈദിക, സന്ന്യസ്ത, അല്മായ പ്രതിനിധികളും ഒരുമിച്ച് ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചര്‍ച്ച ചെയ്യുകയും പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്ന വേദിയെ കേരള ലത്തീന്‍ ജനതയുടെ ഉന്നത നയരൂപീകരണ സമിതിയെന്നു വിശേഷിപ്പിക്കാം. ലത്തീന്‍ ജനതയുടെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പുരോഗതിക്ക് രൂപതകളും അവയുടെ സംവിധാനങ്ങളും സമുദായ സംഘടനകളും വൈദികരും സന്ന്യസ്തരും ഉള്‍പ്പെടെയുള്ള ദൈവജനം മുഴുവനും ഒരു കുടക്കീഴില്‍ ഒരുമയോടെ പ്രവര്‍ത്തിക്കുന്നു. കെഎല്‍സിഎ, സിഎസ്എസ്, കെസിവൈഎം ലാറ്റിന്‍, കെഎല്‍സിഡബ്ല്യുഎ, ഡിസിഎംഎസ് എന്നീ സംഘടനകള്‍ക്കെല്ലാം അംഗത്വമുള്ള കൗണ്‍സിലാണ് കെആര്‍എല്‍സിസി. കൗണ്‍സിലിന്റെ നയങ്ങളും പരിപാടികളും നടപ്പിലാക്കാന്‍ ഈ സംഘടനകള്‍ക്കെല്ലാം ഉത്തരവാദിത്വമുണ്ട്.
നിലവിലുള്ള സംവിധാനങ്ങളില്‍ തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ നിക്ഷിപ്തമായിരിക്കുന്നത്. കെആര്‍എല്‍സിസിയുടെ നയങ്ങളും പദ്ധതികളുമനുസരിച്ച് തുടര്‍നടപടികള്‍ ആവിഷ്‌കരിക്കുന്നതില്‍ മുഖ്യചുമതല കേരള റീജ്യന്‍ ലാറ്റിന്‍ കാത്തിലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ (കെആര്‍എല്‍സിബിസി) കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മീഷനുകള്‍ക്കും രൂപതാ അജപാലന സമിതികള്‍ക്കും രൂപതാ വൈദിക സെനറ്റുകള്‍/ കൗണ്‍സിലുകള്‍ക്കും സമുദായ സംഘടനകള്‍ക്കും സമുദായത്തിന്റെ ജിഹ്വയായ ‘ജീവനാദം’ വാരികയ്ക്കുമാണ്.
ലത്തീന്‍സഭയെ വ്യക്തിസഭയായി വളര്‍ത്തുക, സഭ ദൈവജനമെന്ന ദര്‍ശനം ഉള്‍ക്കൊണ്ട് അല്മായ പങ്കാളിത്തം എല്ലാ മേഖലകളിലും സാധ്യമാക്കുക തുടങ്ങിയവയാണ് പ്രധാനമായും കെആര്‍എല്‍സിസി ലക്ഷ്യം വയ്ക്കുന്നത്. കെആര്‍എല്‍സിസിയില്‍ വിഭാവനം ചെയ്യുന്നവ ജനങ്ങളിലേക്കെത്തിക്കാന്‍ കെആര്‍എല്‍സിബിസി കമ്മീഷനുകളുടെ രൂപതാ സംവിധാനം ഊര്‍ജ്വസ്വലമായി പ്രവര്‍ത്തിക്കണം. സംസ്ഥാനതലം മുതല്‍ ബിസിസിയില്‍നിന്നുള്ള വ്യക്തികള്‍ വരെയുള്ള ഏകോപന പ്രവര്‍ത്തനം സാധ്യമാക്കണം.
ഉണര്‍ന്നെണീക്കാന്‍ വെമ്പല്‍കൊള്ളുന്ന സമുദായത്തിന് കരുത്തും കാവലുമാകാന്‍ കെആര്‍എല്‍സിസിയെ നമുക്ക് ശക്തിപ്പെടുത്താം.


Related Articles

കേരളത്തിന് അതീവ ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ബുറേവി ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് ദുരന്ത നിവാരണ കമ്മീഷണര്‍ ഡോ. എ കൗശിക്. സഞ്ചാര പാതയെപ്പറ്റി നാളെ രാവിലെ വ്യക്തത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര കാലാവസ്ഥ

പ്രളയദുരന്തമനുഭവിക്കുന്നവര്‍ക്കുള്ള വരാപ്പുഴ അതിരൂപതയുടെ പുനരധിവാസ പദ്ധതികള പ്രഖ്യാപിച്ചു

പ്രളയദുരന്തത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന നാനാജാതിമതസ്തര്‍ക്കായുള്ള വരാപ്പുഴ അതിരൂപതയുടെ തനതായ പുനരധിവാസ പദ്ധതികള്‍ക്ക് തുടക്കമായി. അതിരൂപതയുടെ 76 ഇടവകകളെ ദുരന്തം ബാധിച്ചു. വിവിധ സ്ഥാപനങ്ങളും ഇടവകകളുമായി 110 ദുരിതാശ്വാസ കേന്ദ്രങ്ങള്‍

ആറ്റില്‍ ചവിട്ടിത്താഴ്ത്താനോ ദളിതന്റെ പ്രണയവും ജീവനും

ജാതിരഹിത മനുഷ്യസാഹോദര്യത്തിന്റെ നവോത്ഥാന മൂല്യങ്ങളുടെയും പുരോഗമനശക്തികളുടെ സ്വാധീനതയുടെയും പേരില്‍ ഊറ്റംകൊള്ളുന്ന ആധുനിക കേരളീയ സമൂഹത്തിന്റെ ജീര്‍ണതയും കാപട്യവും ദുര്‍ഗതിയും വെളിവാക്കുന്ന അതിദാരുണവും പൈശാചികവുമായ ക്രൂരകൃത്യമാണ് കോട്ടയത്തെ ദളിത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*