കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി നാളെ (13ന്) ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിക്കും

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി നാളെ (13ന്) ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിക്കും

കൊച്ചി : കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ 32-ാംമത് ജനറല്‍ അസംബ്ലി ജൂലായ് 13,14,15 തീയതികളിലായി ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. വിദ്യഭ്യാസ മേഖലയിലുള്ള സഭയുടെയും സമുദായത്തിന്റെയും പ്രവര്‍ത്തനങ്ങളാണ് സമ്മേളനം പ്രത്യേകമായി ചര്‍ച്ച ചെയ്തത്. സാമൂഹ്യ വികസനത്തിനായി സമുദായത്തിന്റെ പുതിയ വിദ്യാഭ്യാസപ്രവര്‍ത്തനരേഖ സമ്മേളനം രൂപപ്പെടുത്തും. ഇതിനായി കേരളത്തിലെ പന്ത്രണ്ട് ലത്തീന്‍ രൂപതകളിലെ വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയില്‍ സാമൂഹ്യസര്‍വ്വേ എടുത്തിട്ടുണ്ട്. രണ്ടുലക്ഷം പേരില്‍ നിന്നാണ് സര്‍വ്വേ വഴി വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്.
ജൂലൈ 13ന് രാവിലെ 10.30ന് മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് ആശംസകള്‍ നേരും. കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, കാര്‍മല്‍ഗിരി സെമിനാരി റെക്ടര്‍ റവ.ഡോ. ചാക്കോ പുത്തപുരയ്ക്കല്‍, സിടിസി സൂപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സൂസമ്മ സിടിസി, ഷെവ. ഡോ. എഡ്വേര്‍ഡ് എടേഴത്ത്, അഡ്വ. ജോസി സേവ്യര്‍, മോണ്‍. ആന്റണി തച്ചാറ, മോണ്‍. ആന്റണി കൊച്ചുകരിയില്‍, ഇടുക്കി തങ്കച്ചന്‍, എം. എക്‌സ് ജൂഡ്‌സണ്‍, കെ.എ സാബു എന്നിവരെ ചടങ്ങില്‍ ആദരിക്കും. സെക്രട്ടറിമാരായ ആന്റണി ആല്‍ബര്‍ട്ട് സ്വാഗതവും സ്മിത ബിജോയ് നന്ദിയും പറയും.
”കേരള ലത്തീന്‍സഭ: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിജസ്ഥിതിയും രൂപതയിലെ വൈദിക വിഭവശേഷി വിശകലനവും നിരീക്ഷണങ്ങളും” എന്ന വിഷയത്തെ കുറിച്ച് കെആര്‍എല്‍സിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ചാള്‍സ് ലിയോണ്‍ സംസാരിക്കും. ഷെവ. ഏബ്രഹാം അറയ്ക്കല്‍ മോഡറേറ്ററായിരിക്കും. 3.30ന് ‘വിദ്യാഭ്യാസത്തിലൂടെ വികസനം-ദൈവശാസ്ത്രമാനങ്ങള്‍’ എന്ന വിഷയത്തില്‍ കാര്‍മല്‍ഗിരി സെമിനാരി പ്രൊഫസര്‍ റവ. ഡോ. സിപ്രിയാന്‍ ഇ. ഫെര്‍ണാണ്ടസ് ക്ലാസ് നയിക്കും. ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ മോഡറേറ്ററായിരിക്കും.

5.15ന് ‘യുവജന നിജസ്ഥിതിപഠനം – നിരീക്ഷണങ്ങളും നിഗമനങ്ങളും’ എന്ന വിഷയത്തില്‍ ജോയി ഗോതുരുത്ത്, ജോസഫ് ജൂഡ് എന്നിവര്‍ സംസാരിക്കും.

6.30ന് പൗരോഹിത്യസുവര്‍ണജൂബിലി ആഘോഷിക്കുന്ന ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലിനും കൊല്ലം രൂപതയുടെ ഇടയനായി 17 വര്‍ഷം പൂര്‍ത്തിയാക്കി വിരമിച്ച ബിഷപ് ഡോ. സ്റ്റാന്‍ലി റോമനും ആദരം. ചടങ്ങില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അദ്ധ്യക്ഷനായിരിക്കും. 6.45ന് രാഷ്ട്രീയകാര്യസമിതി കണ്‍വീനര്‍ ഷാജി ജോര്‍ജ് രാഷ്ട്രീയപ്രമേയത്തിന്റെ കരട് അവതരിപ്പിക്കും.

7.15ന് സായാഹ്നപ്രാര്‍ത്ഥനയും ദിവ്യബലിയും. ബിഷപ് ഡോ.അലക്‌സ് വടക്കുംതല മുഖ്യകാര്‍മികനായിരിക്കും. തുടര്‍ന്ന്

9ന് സിവില്‍ സര്‍വീസ് ഗ്രൂമിംഗ് പ്രോഗ്രാമിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യ.

14ന് രാവിലെ 7ന് പ്രഭാതപ്രാര്‍ത്ഥനയും ദിവ്യബലിയും. ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി മുഖ്യകാര്‍മികനായിരിക്കും.

9ന് ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിലെ ഡോ. ഫ്‌ളോറന്‍സ് ‘മാനവവിഭവശേഷി വികസനസൂചിക’യുടെ വിശകലനം നടത്തും.

9.30ന് ‘വികസിത സമൂഹനിര്‍മിതിക്ക് ചില മാതൃകാവിദ്യാഭ്യാസ സംരംഭങ്ങള്‍’ എന്ന വിഷയം കെആര്‍എല്‍സിസി അസോസിയേറ്റ് സെക്രട്ടറി ഫാ. തോമസ് തറയില്‍ അവതരിപ്പിക്കും. ആയിരംതൈ ലിറ്റില്‍ ഫഌവര്‍ എംപ്ലോയീസ് ഫോറം ഭാരവാഹി കുഞ്ഞച്ചന്‍, വെട്ടിമുകള്‍ സെന്റ് പോള്‍സ് ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ ഡവലപ്‌മെന്റ് സെക്രട്ടറി സിന്ധു പോള്‍, തിരുവനന്തപുരം കോസ്റ്റല്‍ സ്റ്റുഡന്റ് കള്‍ച്ചറല്‍ ഫോറത്തിലെ ജോണ്‍സണ്‍ ജെമെന്റ്, കളമശേരി ലിറ്റില്‍ഫ്‌ളവര്‍ എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോബി അശീതുപറമ്പില്‍, കളമശേരി ഐസാറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഡെന്നി പെരിങ്ങാട്ട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

11ന് ‘വിദ്യാഭ്യാസ മുന്നേറ്റത്തിന് ഒരു ബദല്‍ പ്രവര്‍ത്തനരേഖ’ എന്ന വിഷയത്തില്‍ ഭാരത പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ എം. രാജന്‍, എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഓട്ടോണമസ് കോളജ് മാനേജര്‍ ഫാ. ആന്റണി അറയ്ക്കല്‍ എന്നിവര്‍ അവതരിപ്പിക്കും.
ഉച്ചയ്ക്ക് 12ന് വിഷയാധിഷ്ഠിത ചര്‍ച്ച.

ഉച്ചകഴിഞ്ഞ് 2. 30ന് കെആര്‍എല്‍സിസി സെക്രട്ടറി സ്മിത ബിജോയ് രൂപതാതല പഠനറിപ്പോര്‍ട്ട് അവതരിപ്പിക്കും.

3ന് പുസ്തകപ്രകാശനവും മിഷന്‍ കോണ്‍ഗ്രസ് ബിസിസി കണ്‍വെന്‍ഷന്‍ ഡിവിഡി പ്രകാശനവും

3.30ന് ഗ്രൂപ്പ് ചര്‍ച്ച. 6ന് ഗ്രൂപ്പ് ചര്‍ച്ച – റിപ്പോര്‍ട്ട് അവതരണത്തില്‍ മോണ്‍. ജയിംസ് കുലാസ് മോഡറേറ്ററായിരിക്കും.

7.15ന് രൂപതാതലയോഗം.

9ന് ഓപ്പണ്‍ ഫോറത്തില്‍ കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് റവ. ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ ഒസിഡി മോഡറേറ്ററായിരിക്കും.

15ന് രാവിലെ 6.45ന് കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ വചനപ്രഘോഷണം നടത്തും.

9ന് സമുദായവികസനപദ്ധതിയുടെ അവതരണം ഡ്രാഫ്റ്റിംഗ് കമ്മിറ്റിയും തുടര്‍ന്ന് കമ്മീഷനുകളുടെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരണം ഫാ. തോമസ് തറയിലും നടത്തും.

10.45ന് ബിസിനസ് സെഷനില്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ അദ്ധ്യക്ഷനായിരിക്കും. കെആര്‍എല്‍സിസി സെക്രട്ടറി ആന്റണി ആല്‍ബര്‍ട്ട് 31-ാമത് ജനറല്‍ അസംബ്ലി റിപ്പോര്‍ട്ടും, ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും, ട്രഷറര്‍ ആന്റണി നൊറോണ സാമ്പത്തിക റിപ്പോര്‍ട്ടും, രാഷ്ട്രീയകാര്യസമിതി ജോയിന്റ് കണ്‍വീനര്‍ ബെന്നി പാപ്പച്ചന്‍ രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ടും അവതരിപ്പിക്കും.

11.45ന് സമാപനസമ്മേളനം. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ കര്‍മപദ്ധതി പ്രഖ്യാപിക്കും. ബിഷപ് ഡോ. ജോസഫ് കരിയില്‍ മതബോധനസ്‌കോളര്‍ഷിപ് വിതരണം ചെയ്യും.

1.30ന് പത്രസമ്മേളനം.

ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍
കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി
ഫോണ്‍: 9446024490Related Articles

ഉത്തരവാദിത്വപൂര്‍ണമായ മാധ്യമപ്രവര്‍ത്തനത്തിലേക്ക് സമൂഹത്തെ നയിക്കണം

  മാധ്യമങ്ങള്‍ സത്യത്തെ ബലികഴിക്കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്ന ആരോപണം ഇപ്പോള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും പൗരോഹിത്യത്തെയും സന്ന്യാസത്തെയും അപമതിപ്പിന് ഇടയാക്കാന്‍ ശ്രമിക്കുന്നു

ഈ സാഹചര്യത്തില്‍ നിയമഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല- മുഖ്യമന്ത്രി

  ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനുകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്നവരും അടക്കം ആശങ്കപ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ

ഫാ.സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്; രാജ്ഭവന് മുന്നിൽ കെ.സി.വൈ.എം.

പ്രതിഷേധംസാമൂഹ്യപ്രവർത്തകനും ജസ്യൂട്ട് വൈദികനുമായ ഫാ.സ്റ്റാൻ സ്വാമിയെ തീവ്രവാദ ബന്ധം ആരോപിച്ച് എൻ.ഐ.എ അറസ്റ്റു ചെയ്ത നടപടി പിൻവലിച്ചു അദ്ദേഹത്തെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*