Breaking News

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയ്ക്ക് തുടക്കമായി

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയ്ക്ക് തുടക്കമായി

വിദ്യാഭ്യാസ രംഗം പ്രത്യയശാസ്ത്രങ്ങളുടെ സങ്കുചിത്വത്തില്‍ നിന്നു മോചിതമാകണം: ഡോ. സിറിയക് തോമസ്

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ(കെആര്‍എല്‍സിസി) 32-ാമത് ജനറല്‍ അസംബ്ലിയ്ക്ക് ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ തുടക്കമായി. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നമ്മുടെ വിദ്യാഭ്യാസ രംഗം പ്രത്യയശാസ്ത്രങ്ങളുടെ സങ്കുചിത്വത്തില്‍ നിന്നും മോചിതമാകണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാഭ്യാസരംഗത്തു കൊണ്ടുവരുന്ന നയങ്ങളും പരിഷ്‌കാരങ്ങളും ആശാസ്യകരമല്ല. സമൂഹത്തോട് വലിയ ഉത്തരവാദിത്വമാണ് ക്രൈസ്തവസഭകള്‍ക്കു നിര്‍വഹിക്കാനുള്ളത്. ഇന്ത്യയിലെ ക്രൈസ്തവസമൂഹം ഏറ്റവും കൂടുതല്‍ സാക്ഷ്യം നല്കിയിട്ടുള്ളത് വിദ്യാഭ്യാസ രംഗത്താണ്. ഭാവിയിലെ കരുത്തുറ്റ വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കാനുള്ള ശ്രമം സഭകളുടെ ഭാഗത്തുനിന്നുമുണ്ടാകണം. മൂല്യധിഷ്ഠിത സമൂഹത്തിനുള്ള മുന്നേറ്റം വേണമെങ്കില്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ശ്രദ്ധയും നിക്ഷേപവും ആവശ്യമാണ്. സമൂഹം ശരിയല്ലെന്നു കരുതുന്ന കാര്യങ്ങള്‍ ഇന്നു ക്രൈസ്തവസമൂഹം വിദ്യാഭ്യാസ രംഗത്ത് അനുവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതു തിരുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ രംഗത്ത് നിക്ഷിപ്തതാല്പര്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് കെസിബിസി-കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ലോകത്തില്‍ ജീവിക്കുന്നതിനുള്ള ചില തന്ത്രങ്ങള്‍ അഭ്യസിക്കുവാന്‍ വേണ്ടി മാത്രമാണോ വിദ്യാഭ്യാസം കൊണ്ടുദ്ദേശിക്കുന്നതെന്നു സംശയിച്ചു പോകുന്നു. ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിച്ചുപോകുകയാണ്. മൂല്യങ്ങള്‍ക്കു മുന്‍തൂക്കം നല്കുന്ന വിദ്യാഭ്യാസ രീതി വളര്‍ത്തിക്കൊണ്ടു വരാന്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രമിക്കണം. സര്‍ക്കാരിന്റെ പദ്ധതികളോടൊപ്പം നമ്മുടെതായ സംഭാവനകളും ഈ രംഗത്ത് ആവശ്യമാണെന്ന് ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് ആശംസകള്‍ നേര്‍ന്നു. പൗരോഹിത്യസുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, കൊല്ലം രൂപതാ ബിഷപ് എമരിറ്റസ് ഡോ. സ്റ്റാന്‍ലി റോമന്‍, കൊല്ലം രൂപതയുടെ പുതിയ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, കാര്‍മല്‍ഗിരി സെമിനാരി റെക്ടര്‍ റവ.ഡോ. ചാക്കോ പുത്തന്‍പുരയ്ക്കല്‍, സിടിസി സൂപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സൂസമ്മ സിടിസി, എംഎസ്എഎഎസ്ടി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ശാന്തി എംഎസ്എഎഎസ്ടി, ഷെവ. ഡോ. എഡ്വേര്‍ഡ് എടേഴത്ത്, അഡ്വ. ജോസി സേവ്യര്‍, മോണ്‍. ആന്റണി തച്ചാറ, മോണ്‍. ആന്റണി കൊച്ചുകരിയില്‍, ഇടുക്കി തങ്കച്ചന്‍, എം. എക്‌സ് ജൂഡ്‌സണ്‍, കെ. എ സാബു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തി. വൈവിധ്യാത്മികതയെ അംഗീകരിക്കാതെയും തൊഴിലവസരങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാതെയും എഞ്ചിനീയറിംഗ്, നഴ്‌സിംഗ്, സിവില്‍ സര്‍വീസ്, തുടങ്ങിയ ഓരോ കാലഘട്ടത്തിന്റെയും അത്യാകര്‍ഷകമായ കോഴ്‌സുകള്‍ക്കു പിന്നാലെ യുവതലമുറയെ പറഞ്ഞുവിടുന്നതുകൊണ്ട് എന്തു നേട്ടമുണ്ടാകുമെന്ന് നാം ആലോചിക്കേണ്ടിയരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.

ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍, കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് റവ. ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ ഒസിഡി, ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, അസോസിയേറ്റ് സെക്രട്ടറി ഫാ. തോമസ് തറയില്‍, ട്രഷറര്‍ ആന്റണി നൊറോണ എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറിമാരായ ആന്റണി ആല്‍ബര്‍ട്ട് സ്വാഗതവും സ്മിത ബിജോയ് നന്ദിയും പറഞ്ഞു.

”കേരള ലത്തീന്‍സഭ: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിജസ്ഥിതിയും രൂപതയിലെ വൈദിക വിഭവശേഷി വിശകലനവും നിരീക്ഷണങ്ങളും” എന്ന വിഷയത്തെ കുറിച്ച് കെആര്‍എല്‍സിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ചാള്‍സ് ലിയോണ്‍, ‘വിദ്യാഭ്യാസത്തിലൂടെ വികസനം-ദൈവശാസ്ത്രമാനങ്ങള്‍’ എന്ന വിഷയത്തില്‍ കാര്‍മല്‍ഗിരി സെമിനാരി പ്രൊഫസര്‍ റവ. ഡോ. സിപ്രിയാന്‍ ഇ. ഫെര്‍ണാണ്ടസ്, ‘യുവജന നിജസ്ഥിതിപഠനം- നിരീക്ഷണങ്ങളും നിഗമനങ്ങളും’ എന്ന വിഷയത്തില്‍ ജോയി ഗോതുരുത്ത്, ജോസഫ് ജൂഡ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഷെവ. ഏബ്രഹാം അറയ്ക്കല്‍, ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. രാഷ്ട്രീയകാര്യസമിതി കണ്‍വീനര്‍ ഷാജി ജോര്‍ജ് രാഷ്ട്രീയപ്രമേയത്തിന്റെ കരട് അവതരിപ്പിച്ചു.


Related Articles

താക്കോല്‍ തുറക്കുമ്പോള്‍

ഒരു സെന്‍ ബുദ്ധ സന്ന്യാസിയുടെയോ സൂഫി ഗുരുവിന്റെയോ ഹൈക്കു പുസ്തകത്തിലെ വരികളിലൂടെ കണ്ടറിഞ്ഞ താപസന്റെയോ രൂപമാണ് കിരണ്‍ പ്രഭാകരന്‍ എന്ന ചലച്ചിത്ര സംവിധായകനെ കാണുമ്പോള്‍ ഓര്‍മവരുന്നത്. അദ്ദേഹത്തിന്റെ

സിആര്‍ഇസഡ് വിജ്ഞാപനം – സര്‍ക്കാര്‍ നീക്കം പുനപരിശോധിക്കണം – കെആര്‍എല്‍സിസി

എറണാകുളം: തീരപരിപാലനനിയമത്തില്‍ യഥാസമയത്തുള്ള നടപടികള്‍ സ്വീകരിക്കാതെ സര്‍ക്കാര്‍ പുതിയ പ്രതിസന്ധി രൂപപ്പെടുത്തിയതില്‍ കെആര്‍എല്‍സിസി രാഷ്ട്രീയകാര്യസമിതി ഉത്കണ്ഠ രേഖപ്പെടുത്തി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ മുമ്പില്‍ തീരദേശവാസികളുടെ ഭവനനിര്‍മാണത്തിന് തടസമാകുന്ന സിആര്‍ഇസഡ്

ബിഷപ്പിനെതിരെയുള്ള സമരത്തിന് പിന്നിൽ സങ്കുചിത താൽപര്യമെന്ന് കോടിയേരി

ജലന്ധർ ബിഷപ്പിനെതിരെ ഇപ്പോൾ നടക്കുന്നത് സമരകോലാഹലങ്ങളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പല മൊഴികളിലും വ്യക്തത വരുത്തുനുണ്ടെന്നും, വിശദമായ പരിശോധനകൾ ആവശ്യമാണെന്നും അതിനുമുമ്പ് ആൾക്കൂട്ട വിധി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*