Breaking News

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി

പുനലൂര്‍: കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 33-ാമത് ജനറല്‍ അസംബ്ലി 16, 17 തിയതികളില്‍ പുനലൂര്‍ രൂപതയിലെ പത്തനാപുരം സെന്റ് സേവ്യേഴ്‌സ് വിദ്യാനികേതന്‍ പാസ്റ്ററല്‍ സെന്ററില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ അറിയിച്ചു. 16ന് രാവിലെ 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 10.30ന് ഉദ്ഘാടന സമ്മേളനം. മലങ്കര മാര്‍ത്തോമാ സുറിയാനി സഭാമേലധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമാ മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിക്കും. കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം അധ്യക്ഷനായിരിക്കും. ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ ആശംസ നേരും. സംസ്ഥാനത്തെ മുന്‍ ചീഫ് സെക്രട്ടറി എസ്. എം വിജയാനന്ദ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ഷാജി ജോര്‍ജ് സ്വാഗതവും സെക്രട്ടറി സ്മിതാ ബിജോയ് നന്ദിയും പറയും. കേരള ലത്തീന്‍ സഭയുടെ വിദ്യാഭ്യാസ ശുശ്രൂഷയാണ് ഈ സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. സമ്മേളനത്തില്‍ ആനുകാലിക വിഷയങ്ങളായ പൊതുതിരഞ്ഞെടുപ്പും, സാമ്പത്തിക സംവരണത്തെക്കുറിച്ചും ദലിത് ക്രൈസ്തവരുടെ സംവരണത്തെക്കുറിച്ചും കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് സംവരണത്തെക്കുറിച്ചും ചര്‍ച്ചചെയ്യുന്നതാണ്.
ഉച്ചയ്ക്ക് 2.30ന് ചേരുന്ന സെഷനില്‍ കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ രൂപതാ സന്ദര്‍ശനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. മൂന്നു മണിക്ക് കെആര്‍എല്‍സിബിസി മീഡിയാ കമ്മീഷന്റെയും, അല്മായ കമ്മീഷന്റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ബിഷപ് ഡോ. ജോസഫ് കരിയിലും ഷാജി ജോര്‍ജും മോഡറേറ്റര്‍മാരായിരിക്കും. മീഡിയാ കമ്മീഷനു വേണ്ടി സെക്രട്ടറി ഫാ. സെബാസ്റ്റിയന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കലും അല്മായ കമ്മീഷനു വേണ്ടി സെക്രട്ടറി ഫാ. ഷാജ്കുമാറും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും.
5.30ന് ചേരുന്ന സെഷനില്‍ കെആര്‍എല്‍സിസി വിദ്യാഭ്യാസ പാക്കേജിന്റെ പുരോഗതി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ചാള്‍സ് ലിയോണ്‍ വിലയിരുത്തും. 6.30ന് പുസ്തകപ്രകാശനം. 7.10ന് ദിവ്യബലി. 8.45ന് ഓപ്പണ്‍ ഫോറം ചര്‍ച്ച. 9.45ന് സാംസ്‌കാരിക പരിപാടി.
ഞായറാഴ്ച രാവിലെ 6.45ന് പത്താനപുരം സെന്റ് ആന്‍സ് ദേവാലയത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ 14 ബിഷപ്പുമാരും 40 വൈദികരും സന്ന്യസ്തരും അല്മായരും സംബന്ധിക്കും. 9.30ന് രാഷ്ട്രീയകാര്യ സമിതി പ്രമേയം ചര്‍ച്ച ചെയ്യും. 10ന് യുവജന കമ്മീഷന്‍ യൂത്ത് സര്‍വേ വിലയിരുത്തല്‍. യുവജന കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ സണ്ണി അവതരണം നടത്തും. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ക്രിസ്തുദാസ് ആര്‍ മോഡറേറ്ററായിരിക്കും. സമഗ്ര ഡേറ്റാബേസ് മാതൃക ആലപ്പുഴ രൂപതയില്‍ നിന്ന് അനില്‍ ആന്റണിയും വരാപ്പുഴ അതിരൂപതയില്‍ നിന്ന് മോണ്‍. ജോസഫ് പടിയാരംപറമ്പിലും അവതരിപ്പിക്കും. 11ന് രൂപതാതല കര്‍മപരിപാടികളുടെ അവതരണം. 11.40ന് ബിസിനസ് സെഷന്‍. 12.40ന് സമാപന സമ്മേളനം. കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്നുള്ള ബിഷപ്പുമാരും തിരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികളും സമ്മേളനത്തില്‍ സംബന്ധിക്കും.
സമ്മേളനത്തിന് മുന്നോടിയായി ഫെബ്രുവരി 15ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക്ക് ബിഷപ്‌സ് കൗണ്‍സില്‍ (കെആര്‍എല്‍സിബിസി) യോഗം പുനലൂര്‍ ബിഷപ്‌സ് ഹൗസില്‍ ചേരും. തുടര്‍ന്ന് പുനലൂര്‍ രൂപതയുടെ തീര്‍ത്ഥാടന കേന്ദ്രമായ മരുതിമൂട് സെന്റ് ജൂഡ് ഷ്രൈനില്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ നേതൃത്വത്തില്‍ എല്ലാ ലത്തീന്‍ ബിഷപ്പുമാരും പങ്കുചേരുന്ന സായാഹ്ന പ്രാര്‍ഥന നടത്തും.


Tags assigned to this article:
general assemblykrlcc

Related Articles

മാഹി പള്ളിയില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു

കോഴിക്കോട്: മാഹി സെന്റ് തെരേസാ തീര്‍ഥാടന കേന്ദ്രത്തില്‍ മെയ് ഒന്നിന് ഇടവക ദിനമായി ആചരിച്ചു. രാവിലെ 10.45ന് അര്‍പ്പിച്ച ദിവ്യബലിക്ക് വികാരി റവ. ഡോ. ജെറോം ചിങ്ങന്തറ

യുവജനങ്ങള്‍ പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവര്‍: കെസിവൈഎം

കൊച്ചി: കെസിവൈഎം കൊച്ചി രൂപത 45-ാമത് വാര്‍ഷിക സമ്മേളനം എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് ജുബിന്‍ കുടിയാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവരാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച രൂപത

ഓസിയച്ചന്‍ സ്വര്‍ഗീയ യാത്രയിലാണ്

നാഗന്‍ മിഷണറി പാടിയതുപോലെ ഓസിയച്ചന്‍ സമയമാംരഥത്തില്‍ സ്വര്‍ഗീയയാത്ര ചെയ്യുകയാണ്. മഞ്ഞുമ്മല്‍ കര്‍ലീത്താ സഭയിലെ പ്രമുഖാംഗവും ഉജ്വലവാഗ്മിയും കൃതഹസ്തനായ എഴുത്തുകാരനും എഡിറ്ററും ധ്യാനഗുരുവുമൊക്കെയായ ഫാ. ഓസി കളത്തില്‍ നവംബര്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*