Breaking News

കെആര്‍എല്‍സിസി നീതിസംഗമം പരിഗണന ആവശ്യപ്പെടുന്നത് സാമാന്യനീതി മാത്രം

കെആര്‍എല്‍സിസി നീതിസംഗമം പരിഗണന ആവശ്യപ്പെടുന്നത് സാമാന്യനീതി മാത്രം

കേരളത്തിലെ ലത്തീന്‍ കത്തോലിക്കാസഭ ഡിസംബര്‍ എട്ട് ഞായറാഴ്ച സമുദായദിനമായി ആഘോഷിക്കുകയാണ്. അധികാര പങ്കാളിത്തം, സമനീതി എന്നീ രണ്ട് ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് ദിനാചരണത്തിന് നാം ഒരുങ്ങുന്നത്. അധികാര വിതരണത്തിലെ അനീതി സത്വരമായി പരിഹരിക്കപ്പെടണമെന്നും നമ്മള്‍ ആവശ്യപ്പെടുന്നു. ജനസംഖ്യാനുപാതികമായ അധികാരപങ്കാളിത്തം, ദീര്‍ഘ വര്‍ഷങ്ങളായി പിന്നാക്കാവസ്ഥയിലായിപ്പോയത് കണക്കിലെടുത്തുകൊണ്ടുള്ള പ്രത്യേക പരിഗണന-സമനീതികൊണ്ടുദ്ദേശിക്കുന്നത് ഇതാണ്. ചോദിക്കുന്നവനേ കിട്ടൂ എന്നതാണ് ഇന്നത്തെ അവസ്ഥ. ചോദിക്കാത്തവന് വേണ്ടാ എന്ന് അര്‍ഥമെടുക്കുന്ന ചുറ്റുപാടുകള്‍. ഏറ്റവും ആവശ്യക്കാരായിട്ടുള്ളവരെ ആദ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത് സാമാന്യനീതി തന്നെയാണ്.
സ്വത്വബോധം ഉണര്‍ന്നുകിട്ടിയ ഒരു ജനമായി നാം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അര്‍ഹമായത് കൈയില്‍ കിട്ടിയിട്ടുവേണം നമുക്ക് പൊതുധാരയില്‍ അണിചേരാന്‍. ആമയുടെയും മുയലിന്റെയും നീതിസാരകഥ അതേപടി നാം വിശ്വസിക്കുന്നില്ലെന്ന് പൊതുജനം അറിയേണ്ടതുണ്ട്. സ്ഥിരമായ പരിശ്രമംകൊണ്ടു വിജയം നേടാം എന്നത് ശരിയാകാമെങ്കിലും ഇക്കാലത്തെ ഓട്ടമത്സരത്തില്‍ ഒരു മുയലും ഒരു ‘ഷോട്ട് ബ്രേക്ക്’പോലും എടുക്കുന്നില്ലാ എന്നത് ജീവിതാനുഭവമായിരിക്കെ ബോധനവീകരണത്തിനും തജന്യമായ പ്രവര്‍ത്തന പരിപാടികള്‍ക്കുമുള്ള ഉത്തേജനമാകട്ടെ ഈ സമുദായദിനാചരണം.


Related Articles

പുണ്യസാംഗോപാംഗങ്ങളുടെ അട്ടിപ്പേറ്റി പിതാവ്

ഭൂമിയിലെ ഒരു മഹാജീവിതം സഭയില്‍ വിശ്വാസപദപ്രാപ്തിക്കു പരിഗണിക്കപ്പെടുന്നതിനുള്ള നിയാമകാംശം, ആ വ്യക്തിയുടെ ധീരസാഹസികയത്‌നങ്ങളല്ലെന്നും പ്രത്യുത, പുണ്യസാംഗോപാംഗം അഥവാ സുകൃതങ്ങളാണെന്നും വേദശാസ്ത്രികള്‍ സിദ്ധാന്തിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍, അനന്യസുരഭിയായൊരു ജീവിതശിഷ്ടം

ദൈവദാസി മദര്‍ ലിമ : സ്ത്രീശാക്തീകരണത്തിന്റെ ശ്രേഷ്ഠ വനിത

എറണാകുളം: സി എസ് എസ് ടി സഭയുടെയും സെന്റ് തെരേസാസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകയായ ദൈവദാസി മദര്‍ തെരേസാ ഓഫ് സെന്റ് റോസ് ഓഫ് ലിമ സ്ത്രീ

മുന്നൊരുക്കങ്ങളുണ്ടോ പ്രളയത്തിന്?

പ്രകൃതിയുടെ പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്നതില്‍ മനുഷ്യന്റെ ശാസ്ത്രീയ നേട്ടങ്ങളെല്ലാം പലപ്പോഴും പരാജയപ്പെടാറുണ്ട്. പ്രകൃതി ദുരന്തങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ദുരന്തങ്ങളുടെ ആഘാതമൊഴിവാക്കാന്‍ പരമാവധി ശ്രമിക്കാമെന്നല്ലാതെ വിങ്ങിനില്ക്കുന്ന അഗ്നിപര്‍വതത്തോട് പൊട്ടരുതെന്നോ, കാറ്റേ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*