Breaking News

കെആര്‍എല്‍സിസി മാധ്യമപുരസ്‌കാരം ജീവനാദം ചീഫ് എഡിറ്റര്‍ ജക്കോബിയ്ക്ക്‌

കെആര്‍എല്‍സിസി മാധ്യമപുരസ്‌കാരം ജീവനാദം ചീഫ് എഡിറ്റര്‍ ജക്കോബിയ്ക്ക്‌

എറണാകുളം: കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) മാധ്യമ പുരസ്‌കാരം പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെക്കോബിയ്ക്ക്. കേരള ലത്തീന്‍ കത്തോലിക്കാ മുഖപത്രമായ ജീവനാദത്തിന്റെ മുഖ്യപത്രാധിപരാണ്. വരാപ്പുഴ അതിരൂപതയിലെ ചേരാനല്ലൂര്‍ സെന്റ് ജെയിംസ് ഇടവകാംഗം. ഉപരിപഠനം ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലും അലഹാബാദിലും. മലയാള മനോരമയില്‍ 22 വര്‍ഷം പത്രാധിപസമിതി അംഗം. ദീര്‍ഘകാലം റിപ്പോര്‍ട്ടറും, കോപ്പി എഡിറ്ററും എഡിറ്റോറിയല്‍ ട്രെയിനിംഗ് ഡപ്യൂട്ടി ഡയറക്ടറുമായിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഗള്‍ഫ് ടുഡെ ഇംഗ്ലീഷ് പത്രത്തിന്റെയും ടൈംഔട്ട് വാരികയുടെയും ഫീച്ചര്‍ എഡിറ്ററായും, കൊച്ചിയില്‍ ദീപിക പത്രത്തിന്റെ ന്യൂസ് എഡിറ്ററായും പ്രവര്‍ത്തിച്ചു.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ 1986ലെ പ്രഥമ ഭാരതസന്ദര്‍ശനവേളയില്‍ വത്തിക്കാന്‍ അക്രെഡിറ്റേഷനുള്ള രാജ്യാന്തര മാധ്യമസംഘത്തില്‍ അംഗമായി പേപ്പല്‍ ഫ്‌ളൈറ്റില്‍ സഞ്ചരിച്ചു. ശ്രീലങ്കയുടെ അപ്പസ്‌തോലനായ ഇന്ത്യന്‍ മിഷണറി ജോസഫ് വാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ജോണ്‍ പോള്‍ പാപ്പായുടെ കൊളംബോ സന്ദര്‍ശനവും, കൊല്‍ക്കത്തയില്‍ വിശുദ്ധ മദര്‍ തെരേസയുടെ സംസ്‌കാരശുശ്രൂഷയും, റോമില്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ തെരഞ്ഞെടുപ്പും, ഡല്‍ഹിയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അന്ത്യയാത്രയും, ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് ചൈനയിലേക്ക് ഹോങ്കോംഗിന്റെ കൈമാറ്റവും മറ്റും റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിക്കപ്പെട്ടു.
കേരള മീഡിയ അക്കാദമിയിലും ഭാരതീയ വിദ്യാഭവനിലും മീഡിയ കോഴ്‌സുകളുടെ ഗസ്റ്റ് ഫാക്കല്‍റ്റിയില്‍ പങ്കാളിയായി. കൊച്ചി തീരത്തിന്റെ ഗന്ധമുള്ള നിരവധി കഥകള്‍ എഴുതിയിട്ടുണ്ട്. മദര്‍ തെരേസ-കനിവിന്റെ മാലാഖ, പ്രവാചകന്റെ വെളിപാടുകള്‍ (ഖലീല്‍ ജിബ്രാന്റെ പരിഭാഷ), മോറിസ് വെസ്റ്റിന്റെ ലാസറസ് (മൊഴിമാറ്റം), ജാഗരം (കഥകള്‍), രമണ മഹര്‍ഷി (ദര്‍ശനം – മൊഴിമാറ്റം), തത് ത്വം അസി (ഇംഗ്ലീഷ്) തുടങ്ങിയവ രചനകളില്‍ ഉള്‍പ്പെടുന്നു.


Related Articles

ഇടയസങ്കീർത്തനത്തെ വക്രീകരിച്ച് ബെന്യാമിൻ; ഫാ മാർട്ടിൻ ആൻറണി എഴുതുന്നു

  മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച  ജാരസങ്കീർത്തനം എന്ന ബെന്യാമിൻ കവിതയെ നിരൂപണം ചെയ്യുകയാണ്  ഫാ മാർട്ടിൻ N ആന്റണി. പ്രണയത്തെയും വിശുദ്ധ  ബൈബിളിലെ “കർത്താവാണ് എൻറെ ഇടയൻ”

ഇറ്റലിയില്‍ മരിച്ച വൈദികരുടെ എണ്ണം 60 ആയി

റോം: ഇറ്റലിയില്‍ കൊറോണവൈറസ് മഹാമാരിയില്‍ മരിച്ച വൈദികരുടെ എണ്ണം 60 ആയി. രാജ്യത്തെ മെത്രാന്മാരുടെ ദേശീയ സമിതിയുടെ പത്രമായ അവെനീരേയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ച 51

കോണ്‍ഗ്രസ് നേതാവ് യു.കെ ഭാസി അന്തരിച്ചു

മലപ്പുറം:  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന യു.കെ ഭാസി (75) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*