കെആര്‍എല്‍സിസി 38-ാമത് ജനറല്‍ അസംബ്ലി

Print this article
Font size -16+
ജനുവരി 8, 9 തീയതികളില്‍ ആലപ്പുഴയില്‍
മുഖ്യവിഷയം: ലത്തീന്‍ കത്തോലിക്കര്‍ – സാമൂഹിക പുരോഗതിയിലെ വെല്ലുവിളികള്‍, സാധ്യതകള്‍
ആലപ്പുഴ: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഏകോപന നയരൂപീകരണ സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 38-ാമത് ജനറല്‍ അസംബ്ലി ജനുവരി 8, 9 തീയതികളില്‍ ആലപ്പുഴ കര്‍മസദനില്‍ ചേരും. ‘ലത്തീന്‍ കത്തോലിക്കര്‍: സാമൂഹിക പുരോഗതിയിലെ വെല്ലുവിളികള്‍, സാധ്യതകള്‍’ എന്നതാണ് ജനറല്‍ അസംബ്ലിയിലെ പ്രധാന ചര്‍ച്ചാവിഷയം. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും അസംബ്ലി നടക്കുക.
ശനിയാഴ്ച രാവിലെ ഒന്‍പതിന് രജിസ്ട്രേഷന് ആരംഭിക്കും. 10.30ന് ഉദ്ഘാടന സമ്മേളനം. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷനായിരിക്കും. സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ പ്രസംഗിക്കും. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും കേരള ലത്തീന്‍ കത്തോലിക്കാ വക്താവുമായ ജോസഫ് ജൂഡ് സ്വാഗതവും കെആര്‍എല്‍സിസി ട്രഷറര്‍ എബി കുന്നേപ്പറമ്പില്‍ നന്ദിയും പറയും. കെആര്‍എല്‍സിസി സെക്രട്ടറി പുഷ്പ ക്രിസ്റ്റി യോഗക്രമീകരണം നടത്തും.
11.45ന് മുഖ്യവിഷയാവതരണം: ‘ലത്തീന്‍ കത്തോലിക്കര്‍: സാമൂഹിക പുരോഗതിയിലെ വെല്ലുവിളികള്‍, സാധ്യതകള്‍.’ കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, ഉദ്യോഗ, ഭരണപങ്കാളിത്ത നിജസ്ഥിതി പഠനത്തിന്റെ വെളിച്ചത്തില്‍ സമുദായ ശക്തിമത്കരണത്തിന് സഭാസംവിധാനങ്ങള്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സമ്മേളനം വിശകലനം ചെയ്യും. ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ മോഡറേറ്ററായിരിക്കും.
ജോയി ഗോതുരുത്ത് സാമൂഹിക-സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യും. ഡോ. ബിജു ടെറന്‍സ്, റവ. ഡോ. ചാള്‍സ് ലിയോണ്‍ എന്നിവര്‍ ചര്‍ച്ചകള്‍ നയിക്കും. വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഉദ്യോഗലഭ്യത വിഷയം അഡ്വ. ഷെറി ജെ. തോമസ് അവതരിപ്പിക്കും. സിസ്റ്റര്‍ ഡോ. ഉഷ തോമസ,് തോമസ് കെ. സ്റ്റീഫന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കും. ഉച്ചയ്ക്ക് രണ്ടു മണിക്കുള്ള സെഷനില്‍ ജോസഫ് ജൂഡ് തൊഴിലും ക്ഷേമവും എന്ന വിഷയം അവതരിപ്പിക്കും. റവ. ഡോ. സാബാസ് ഇഗ്നേഷ്യസ്, ബാബു തണ്ണിക്കോട്ട് എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കും. ഉച്ചയ്ക്കു ശേഷം 3.15ന് സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴില്‍, ക്ഷേമ വിഷയങ്ങളില്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ച ചെയ്യും. ഓരോ ഗ്രൂപ്പിലും ചര്‍ച്ചയ്ക്കു സഹായികളായി നിയോഗിക്കപ്പെടുന്നവര്‍ മാര്‍ഗനിര്‍ദേശങ്ങളും നിരീക്ഷണങ്ങളും അവതരിപ്പിക്കും. ബിസിസി, ഇടവക, രൂപത, കെആര്‍എല്‍സിസി തലങ്ങളില്‍ ആവിഷ്കരിക്കേണ്ട പ്രായോഗിക കര്മപദ്ധതികള്ക്കുള്ള രൂപരേഖയാണ് ഗ്രൂപ്പ് ചര്‍ച്ചയില്‍ നിന്ന് ഉരുത്തിരിയേണ്ടത്. പൊതുവായ നിര്‍ദേശങ്ങള്‍ക്കു ശേഷം ചര്‍ച്ചയുടെ സൗകര്യത്തിനായി ഉപ ഗ്രൂപ്പുകളായി തിരിയുന്നു. ഓരോ സബ് ഗ്രൂപ്പിനും ഓരോ ഫസിലിറ്റേറ്റര്‍ ഉണ്ടാകും. ഓരോ ഗ്രൂപ്പും തിരഞ്ഞെടുക്കുന്ന സെക്രട്ടറി ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന പൊതുധാരണയും നിര്‍ദേശങ്ങളും രേഖപ്പെടുത്തും. വൈകിട്ട് 4.45 മുതല്‍ 6.15 വരെ ചര്‍ച്ച തുടരുന്നു. തുടര്‍ന്ന് പൊതുചര്‍ച്ചയ്ക്ക് അവതരിപ്പിക്കാനുള്ള കര്‍മപദ്ധതി രൂപരേഖകള്‍ തയ്യാറാക്കുന്നു. വൈകിട്ട് 7.15ന് ദിവ്യബലി. 8.45ന് ഓപ്പണ്‍ ഫോറത്തില്‍ കെആര്‍എല്‍സിസിയുടെ നയങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയെപ്പറ്റിയും വിവിധ കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ചോദ്യങ്ങളും നിര്‍ദേശങ്ങളും അവതരിപ്പിക്കാനുള്ള അവസരം. ചോദ്യങ്ങള്‍ വൈകുന്നേരം ആറുമണിക്കുമുമ്പ് എഴുതിനല്കേണ്ടതാണ്. നേരത്തേ ലഭ്യമാക്കിയിട്ടുള്ള സാമൂഹിക രാഷ്ടീയ പ്രമേത്തിലേയ്ക്കുള്ള നിര്‍ദേശങ്ങള്‍ വൈകിട്ട് എട്ടുമണിക്കുമുമ്പ് നല്‍കണം.
ജനുവരി 9 ഞായറാഴ്ച രാവിലെ ഏഴിന് ദിവ്യബലി. ഒന്‍പതുമണിക്ക് കെആര്‍എല്‍സിസി സെക്രട്ടറി പി.ജെ തോമസ് സാമൂഹിക രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കും. 9.30ന് കര്‍മപദ്ധതിയുടെ രൂപരേഖ അവതരിപ്പിക്കും. തുടര്‍ന്നു പൊ
തുചര്ച്ച, രൂപരേഖ അംഗീകരിക്കല്‍.
11.15ന് ”സിനഡാത്മകസഭ’ കേരള ലത്തീന്‍ സഭയിലെ കര്‍മപരിപാടികള്‍ റവ. ഡോ. ഗ്രിഗറി ആര്‍ബി വിശദീകരിക്കും. 11.30ന് കെഎല്‍സിഎ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ വിശദീകരണം. 11.45ന് മുന്‍ യോഗ റിപ്പോര്‍ട്ട്, പ്രവര്‍ത്തന സംക്ഷിപ്തം. ഉച്ചയ്ക്ക് 12.30ന് സമാപന സമ്മേളനം.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
കേരള സൈന്യത്തിന് നന്ദി പറഞ്ഞ് തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി
തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. കെ. വാസുകി പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ എല്ലാവർക്കും നന്ദി പറയുന്നു. സേവന സന്നദ്ധരായി മുന്നോട്ട് എത്തിയ മത്സ്യബന്ധന തൊഴിലാളികൾക്കും, അവരെ
വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ LPG ഉപഭോക്താക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ
1) വീട്ടിൽ പ്രവേശിക്കുന്നതിന് മുൻപ് LPG യുടെ മണം ഉണ്ടോ എന്നു ശ്രദ്ധിയ്ക്കുക :- എല്‍പിജിയുടെ ചോര്‍ച്ച മനസിലാക്കുന്നതിനുള്ള പ്രാഥമിക മാര്‍ഗം ആണ് അതിന്റെ മണം. എല്‍പിജിയുടെ
ക്രിസ്തുമത സമ്പൂര്‍ണ ചരിത്രം ചോദ്യോത്തരങ്ങളിലൂടെ
ഒരു പുസ്തകം എന്തിനു പ്രസിദ്ധീകരിക്കണം എന്ന ചോദ്യം പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്. പ്രയോജനരഹിതമായ പുസ്തകങ്ങളെക്കുറിച്ചാണു ഇത്തരം അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുന്നത്. വായനയിലൂടെ എന്തെങ്കിലുമൊക്കെ ആര്‍ജ്ജിക്കണം എന്ന ആഗ്രഹത്തെ കുറ്റപ്പെടുത്തുവാനാകില്ലല്ലൊ.
No comments
Write a comment
No Comments Yet!
You can be first to comment this post!