കെഎഎസ്: കെആര്‍എല്‍സിസി സ്വാഗതം ചെയ്തു പോരാട്ടങ്ങളുടെ വിജയം

എറണാകുളം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നിയമനങ്ങളില്‍ 3 സ്ട്രീമുകളിലും സംവരണം പാലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കെആര്‍എല്‍സിസി സെക്രട്ടറിയേറ്റ് യോഗം സ്വാഗതം ചെയ്തു. കേരളത്തിലെ ദലിത് പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രക്ഷോഭമാണ് സംസ്ഥാന സര്‍ക്കാരിനെ ഇതിന് പ്രേരിപ്പിച്ചിട്ടുള്ളത്. ഭരണഘടനാശില്പികള് സംവരണത്തിന് നല്കിയ സാമൂഹ്യനീതിയുടെയും പങ്കാളിത്തത്തിന്റെയും സാധ്യതകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് ശക്തിപ്പെടുമ്പോള്‍ ദലിത് പിന്നാക്ക മുന്നേറ്റം അനിവാര്യമാണെന്ന് യോഗം ഓര്‍മ്മിപ്പിച്ചു. സംവരണത്തിലൂടെ സാമൂഹ്യനീതി നേടിയെടുക്കുന്നതിന് യോജിച്ച സമരങ്ങളിലും നിയമപോരാട്ടങ്ങളിലും ഏര്‍പ്പെടാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, അസോ. ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, സെക്രട്ടറിമാരായ ആന്റണി ആല്‍ബര്‍ട്ട്, സ്മിത ബിജോയ്, ട്രഷറര്‍ ആന്റണി നൊറോണ എന്നിവര്‍ പങ്കെടുത്തു.
Related
Related Articles
ക്യാമ്പുകളുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു
തീവ്രശുചീകരണയത്നത്തിന് തുടക്കം കൊച്ചി: ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി തുറന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ സമ്പൂര്‍ണ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ്തലത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കുമാണ്
ഐക്യത്തിന്റെ നാളുകളിലേക്ക് വിരല്‍ചൂണ്ടി കര്‍ണാടക തിരഞ്ഞെടുപ്പ്
മാരത്തോണില്‍ ലോക റിക്കാര്‍ഡിനുടമയായ കെനിയയുടെ ഡെന്നീസ് കിര്പ്പുറ്റോ കിമോറ്റുവിന്റെ ശൈലിയിലാണ് ബിജെപി ഇത്തവണ കര്‍ണാടക തിരഞ്ഞെടുപ്പിനെ നേരിട്ടത്. പതിഞ്ഞ താളത്തില്‍ തുടക്കം. പിന്നീട് ഓരോ കടമ്പയും ഭേദിച്ച്
പെന്തക്കോസ്താ തിരുനാൾ: സഹായകൻ
പെന്തക്കോസ്താ തിരുനാൾ വിചിന്തനം: സഹായകൻ (യോഹ 14:15-16,23-26) മനുഷ്യനും ദൈവത്തിന്റെ ശ്വാസവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ രേഖീയ ചരിത്രമാണ് വിശുദ്ധ ഗ്രന്ഥം. അത് തുടങ്ങുന്നത് സൃഷ്ടിയിൽ നിന്നാണ്.