Breaking News

കെഎഎസ് നിയമനങ്ങളില്‍ സംവരണാവകാശം അട്ടിമറിക്കാനുള്ള നീക്കം ലത്തീന്‍ സമദായം പ്രക്ഷോഭത്തിലേക്ക്‌

കെഎഎസ് നിയമനങ്ങളില്‍ സംവരണാവകാശം അട്ടിമറിക്കാനുള്ള നീക്കം ലത്തീന്‍ സമദായം പ്രക്ഷോഭത്തിലേക്ക്‌

എറണാകുളം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ (കെഎഎസ്) സംവരണാവകാശം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭ നടപടികള്‍ സ്വീകരിക്കാന്‍ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജനുവരി 16ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവാസ ധര്‍ണ നടത്താന്‍ തീരുമാനിച്ചതായി കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും സമുദായവക്താവുമായ ഷാജി ജോര്‍ജ് അറിയിച്ചു. 16 മുതല്‍ 26 വരെ 100 കേന്ദ്രങ്ങളില്‍ ധര്‍ണയും രൂപതകളില്‍ കെഎഎസ് പ്രശ്‌നം സംബന്ധിച്ച് പഠനസെമിനാറുകളും സംഘടിപ്പിക്കും.
ജനുവരി അഞ്ചിന് എറണാകുളം ആശീര്‍ഭവനില്‍ ചേര്‍ന്ന യോഗം ജസ്റ്റിസ് കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. സംവരണം നിലനിര്‍ത്താന്‍ നിയമത്തിന്റെയും ബുദ്ധിയുടെയും മാര്‍ഗം തേടണ
മെന്ന് ജസ്റ്റിസ് സുകുമാരന്‍ ചൂണ്ടിക്കാ
ട്ടി. വിദ്യാഭ്യാസമെന്നത് ഏതൊരു പൗരന്റെയും അടിസ്ഥാന ആവശ്യമാണ്. എന്നാല്‍ അധികാരത്തിലെ പങ്കാളിത്തവും ഏറെ പ്രധാനപ്പെട്ടതാണ്. ഭരണം നടത്തുന്ന ഏതു സംവിധാനത്തിലും സാധാരണക്കാര്‍ക്കു പങ്കുവേണം. ഇതു നിഷേധിക്കപ്പെട്ടാല്‍ സംഘടിച്ച് ശക്തമായും നിയമപരമായും നേരിടണം. ഒരു പ്രശ്‌നം വന്നാല്‍ തളര്‍ന്നുപോകരുത്. നിവര്‍ന്നു നില്ക്കണം. പ്രശ്‌നത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും പരിഹരിക്കാന്‍ പോരാടുകയും വേണം. സമൂഹം നേരിടുന്ന അനീതിയുടെ ചരിത്രമറിയാത്ത ന്യായാധിപന്മാര്‍ പോലുമുണ്ട്. കഷ്ടപ്പാടുകള്‍ കണ്ടും അനുഭവിച്ചും മാത്രമേ സംവരണത്തിന്റെ ആവശ്യകത മനസിലാകുകയുള്ളൂ. ഒരു കാലത്ത് നമ്മില്‍ അടിമത്തം അടിച്ചേല്പിച്ചതിന്റെ ചരിത്രം നാം ഓര്‍ത്തുവയ്‌ക്കേണ്ടതാണന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ താഴെക്കിടയിലുള്ളവരെ വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്തിക്കൊണ്ടു വന്ന മഹനീയ പാരമ്പര്യമുള്ളവരാണ് ലത്തീന്‍കാര്‍. എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്‌സ് പോലുള്ള വിദ്യാലയങ്ങളില്‍ പഠിക്കാന്‍ കഴിഞ്ഞതാണ് തന്നെപ്പോലുള്ളവരുടെ ഭാഗ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ ഇപ്പോള്‍ വിഭാവനം ചെയ്യുന്ന രീതിയില്‍ കെഎഎസില്‍ നിയമനം നടത്തിയാല്‍ പിന്നാക്ക വിഭാഗങ്ങളുടെ 50 ശതമാനം സംവരണമെന്നത് 16 ശതമാനമായി കുറയുമെന്ന് വിഷയാവതരണം നടത്തിയ പിഎസ്‌സി മുന്‍ ജോയിന്റ് സെക്രട്ടറി എ.കെ സാദിഖ് പറഞ്ഞു. ഒരാള്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചാല്‍ അയാള്‍ മരിക്കുമ്പോഴോ ഉദ്യോഗത്തില്‍ നിന്നു വിരമിക്കുമ്പോഴോ മാത്രമെ സംവരണം ഇല്ലാതാകുന്നുള്ളൂ. എന്നാല്‍ ബൈ ട്രാന്‍സ്ഫര്‍ നിയമനം എന്ന പുതിയ പ്രയോഗത്തിലൂടെ സംവരണം നഷ്ടപ്പെടുത്തുകയാണ്. കെഎഎസില്‍ ഇപ്പോള്‍ ഉണ്ടാകുന്ന 1,800 തസ്തികകളില്‍ സംവരണതത്വമനുസരിച്ച് 900 എണ്ണം സംവരണമാകേണ്ടതാണ്. എന്നാല്‍ 300 പേര്‍ക്കു മാത്രമേ സംവരണാനുകൂല്യം ലഭിക്കുകയുള്ളു എന്നതാണ് അവസ്ഥ. പ്രായപരിധിയിലും മാറ്റങ്ങള്‍ വരുന്നുണ്ട്. നിലവില്‍ സംവരണം ലഭിക്കുന്ന വിഭാഗങ്ങളില്‍ ഒബിസിക്ക് മൂന്നു വര്‍ഷംവരെയും മറ്റു പിന്നാക്കക്കാര്‍ക്ക് അഞ്ചു വര്‍ഷം വരെയും ഇതനുസരിച്ച് നഷ്ടപ്പെടും. കേരള ജനസംഖ്യയുടെ 75 ശതമാനം പേരും സംവരണത്തിന്റെ ഗുണഭോക്താക്കളാണ്. ഈ വിഭാഗങ്ങള്‍ക്കാണ് സംവരണം 16 ശതമാനമായി കുറയുന്നത്.
വലിയ അട്ടിമറിയിലൂടെയാണ് കെഎഎസിലെ ചട്ടങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. 2017ല്‍ ഇതിന്റെ കരടാണ് പിഎസ്‌സിക്ക് അയച്ചുകൊടുത്തത്. ഇതില്‍ 1:1:1 എന്ന സംവരണതത്വം പാലിച്ചിരുന്നതിനാല്‍ പിഎസ്‌സി അനുമതി നല്കി. എന്നാല്‍ റൂള്‍ രൂപീകരിച്ചു നിയമമാക്കി ഉത്തരവിറക്കിയപ്പോഴാണ് സംവരണം ഇല്ലാതാക്കിയതായി ശ്രദ്ധയില്‍പെട്ടത്. 2018 ജനുവരി ഒന്നു മുതല്‍ നിയമംപ്രാബല്യത്തിലായിട്ടുണ്ട്. അതേസമയം ഉത്തരവില്‍ ധാരാളം പിഴവുകള്‍ വന്നിട്ടുണ്ട്. ഇതു പരിശോധിച്ച് നിയമപരമായ നടപടികള്‍ സ്വീകരിക്കുകയാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു. ഭരണനിര്‍വ്വഹണവുമായി ബന്ധപ്പെട്ട സുപ്രധാന തസ്തികകളിലേക്ക് നടത്തുന്ന കെഎഎസ് നിയമനങ്ങളില്‍ സംവരണാവകാശം അട്ടിമറിക്കാനുള്ള നീക്കം ചെറുത്തുതോല്പിക്കുക തന്നെ ചെയ്യുമെന്ന് കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ വ്യക്തമാക്കി. സംഘടിച്ച് ശക്തരായി ആവശ്യങ്ങള്‍ നേടിയെടുക്കുകയാണ് വേണ്ടതെന്ന് മുന്‍ എംപി ഡോ. ചാള്‍സ് ഡയസ് പറഞ്ഞു. പൊതുമേഖലാ ബാങ്കുകളും സ്ഥാപനങ്ങളും ഒബിസിക്കാരെ ഒഴിവാക്കാന്‍ മനഃപൂര്‍വം ശ്രമം നടത്തുന്നുണ്ട്. വോട്ടുകളുടെ എണ്ണമാണ് എല്ലാ തീരുമാനങ്ങളുടെയും അടിസ്ഥാനമെന്നത് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെഎല്‍സിഎ പ്രസിഡന്റ് ആന്റണി നെറോണ, ഡിസിഎംഎസ് ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ്, കെഎല്‍സിഡബ്ല്യുഎ പ്രസിഡന്റ് ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, സ്മിത ബിജോയ്, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, എല്‍സിവൈഎം പ്രസിഡന്റ് അജിത് കെ. തങ്കച്ചന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. കെആര്‍എല്‍സിസി സെക്രട്ടറി ആന്റണി ആല്‍ബര്‍ട്ട് സ്വാഗതവും സ്മിത ബിജോയ് നന്ദിയും പറഞ്ഞു.


Tags assigned to this article:
KASklcalatin catholics

Related Articles

ജീവിതം ദൈവജനത്തിനായര്‍പ്പിച്ച വല്യച്ചന്‍

ദൈവദാസന്‍ മോണ്‍. റൈനോള്‍ഡ്‌സ് പുരയ്ക്കലിന്റെ സ്വര്‍ഗ്ഗീയ യാത്രയുടെ 33-ാം വാര്‍ഷികം ഒക്ടോബര്‍ 14ന് ആലപ്പുഴ രൂപതയിലെ ചെത്തി ഇടവകയില്‍ പുരയ്ക്കല്‍ കുഞ്ഞുവര്‍ക്കി ജോസഫിന്റെയും മറിയക്കുട്ടിയുടെയും മൂത്തമകനായി 1910

കോവിഡ് : സുഗതയുമാരി ടീച്ചർ വെന്റിലേറ്ററിൽ

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് പ്രശസ്ത കവയിത്രി സുഗതകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊറോണ ഭീഷണി: യുഎസ് തടവുപുള്ളികളെ മോചിപ്പിക്കുന്നു

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കൊറോണ വൈറസ് മരണസംഖ്യ 2,40,000 വരെയാകാമെന്ന് വൈറ്റ്ഹൗസുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഫെഡറല്‍, സ്റ്റേറ്റ് തടവറകളിലും പ്രാദേശിക ജയിലിലും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*