കെഎല്‍സിഎ കൊച്ചി രൂപതാംഗങ്ങള്‍ സിംല- ചണ്ഡിഗഢ് രൂപത സന്ദര്‍ശിച്ചു

കൊച്ചി: ഹാര്‍ട്ട് ടു ഹാര്‍ട്ട് മിഷന് ലിങ്കേജ് പ്രോഗ്രാമിന്റെ ഭാഗമായി കെഎല്‍സിഎ കൊച്ചി രൂപത സമിതി സിംല-ചണ്ഡിഗഢ് രൂപത സന്ദര്‍ശിച്ചു. വല്ലാര്‍പാടത്ത് സംഘടിപ്പിച്ച മിഷന് കോണ്‍ഗ്രസ്-ബിസിസി കണ്‍വെന്‍ഷന്റെ ഭാഗമായി കൊച്ചി രൂപത മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി സിംല-ചണ്ഡിഗഢ് രൂപതയുമായി ഹാര്‍ട്ട് ടു ഹാര്‍ട്ട് മിഷന് ലിങ്കേജ് പ്രോഗ്രാമിന് തുടക്കംകുറിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കെഎല്‍സിഎ കൊച്ചി രൂപത ഭാരവാഹികളായ പൈലി ആലുങ്കല്‍, ബാബു കാളിപ്പറമ്പില്‍, ജോമോന് ചിറക്കല്‍, ജോബ് പുളിക്കല്‍, ഷീലാ ജെറോം, ജോണ്സണ് ചിന്നപ്പന്, സിന്ധു ജസ്റ്റസ്, ലോറന്‍സ് ജോജന്‍ എന്നിവര്‍ സിംല-ചണ്ഡിഗഢ് രൂപത സന്ദര്‍ശിച്ചത്.
കൊച്ചി രൂപതാ പ്രൊക്ലമേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഒരു ഏകദിന ഒരുക്കക്ലാസ് സംഘാംഗങ്ങള്‍ക്കായി സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് മിഷന്‍ക്രോസ് പ്രയാണവേളയില്‍ ചെല്ലാനത്ത് വച്ച് യാത്രതിരിക്കുന്ന എല്ലാവര്ക്കും തിരികള്‍ കത്തിച്ചു നല്കി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി.
ചണ്ഡിഗഢ്് രൂപതാ ആസ്ഥാനത്ത് എത്തിയ കെഎല്‍സിഎ പ്രതിനിധികള്‍ക്ക് വികാരി ജനറലിന്റെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്കി. കെഎല്‍സിഎ കൊച്ചി രൂപതാസമിതിയുടെ ഹാര്‍ട്ട് ടു ഹാര്‍ട്ട് മിഷന് ലിങ്കേജ് പ്രോഗ്രാമിന്റെ ഭാഗമായുള്ള സിംല-ചണ്ഡിഗഢ് രൂപത സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി ബിഷപ് ഇഗ്നേഷ്യസ് മസ്കരിനാസിനും വികാരി ജനറല്‍ മോണ്‍. ഡൊമിനിക്കിനും കെഎല്‍സിഎയുടെ മെമന്റോ സമര്‍പ്പിച്ചു. അവിടെ നിന്ന് രണ്ടുപേര്‍ വീതമുള്ള നാലു ടീമുകളായി പഞ്ചാബിലെയും ഹിമാചല്‍പ്രദേശിലെയും ഗ്രാമങ്ങളിലെ നാല് ഇടവകകളിലേയ്ക്ക് യാത്ര തിരിച്ചു. സാമൂഹ്യമായും സാമ്പത്തികമായും ഏറെ പിന്നില്‍ കഴിയുന്ന ഗ്രാമവാസികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ വിശ്വാസജീവിതത്തെക്കുറിച്ച് വിലയിരുത്താനും കൂടുതല്‍ വിശ്വാസത്തില്‍ അടിയുറച്ച ജീവിതം നയിക്കുവാനും അവര്‍ക്ക് പ്രചോദനം നല്കി. കുടുംബകൂട്ടായ്മ പ്രാര്‍ത്ഥനകളിലും പങ്കെടുത്തു.
ഞായറാഴ്ചത്തെ ദിവ്യബലി മദ്ധ്യേ കെഎല്‍സിഎ പ്രസ്ഥാനത്തെക്കുറിച്ചും മറ്റ് സമുദായ ഭക്തസംഘടനകളുടെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. പ്രാദേശിക ഭാഷയില്‍ പരിഭാഷപ്പെടുത്താനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. പള്ളിയില്‍ എത്തുന്നതിന് ഏറെ ദൂരം യാത്ര ചെയ്തുവരുന്നതാണ് പ്രധാന വിഷയം എങ്കിലും വിവിധ കൂട്ടായ്മകള്‍ക്ക് ജനങ്ങള്‍ സന്നദ്ധരാണ്.
ഗോതമ്പും നെല്ലും പച്ചക്കറികളുമാണ് പ്രധാന കൃഷി. കന്നുകാലി വളര്‍ത്തലാണ് മറ്റൊരു വരുമാനമാര്‍ഗം. സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുവാന്‍ തക്ക സ്കീമുകളെക്കുറിച്ച് അറിയുവാന്‍ അവര്‍ വളരെ താല്പര്യം പ്രകടിപ്പിച്ചു.
വാടകവീടുകളിലും ഷെഡുകളിലും താമസിച്ച് ദിവ്യബലി അര്‍പ്പിക്കുകയും മിഷന്‍പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സമുദായക്കാരുടെ ഇടയിലേയ്ക്ക് സധൈര്യം ഇറങ്ങിപ്രവര്ത്തിച്ചുകൊണ്ടിരിക്കുകയുമാണ് ഇവിടത്തെ വൈദികര്‍.
എല്ലാ അംഗങ്ങളും ചണ്ഡിഗഢ് ബിഷപ്സ് ഹൗസില്‍ എത്തിയശേഷം രൂപതയില്‍ ഏറ്റവും അകലെയുള്ള ഇടവകയിലൊന്നായ ഹിമാചല്‍പ്രദേശിലെ കുളു ഔര്‍ ലേഡി ഓഫ് സ്നോ സ്കൂളിനോ
ട് ചേര്‍ന്നുള്ള ചാപ്പലില്‍ എത്തുകയും, സ്കൂള്‍ ഡയറക്ടറും വികാരിയുമായ
ഫാ. ഡേവിഡ് മണിപറമ്പനുമായി കൂടിക്കാഴ്ച നടത്തി മിഷന് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
ഡല്‍ഹി ഏരിയ ജീസസ് യൂത്ത് ലീഡര്‍ മാത്യൂസും സഹപ്രവര്‍ത്തകരും കഴിഞ്ഞ 14 വര്‍ഷമായി ധ്യാനം നടത്തിവരുന്ന നിത്യാരാധനാകേന്ദ്രം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ രൂപതാസമിതി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും സംഘടനാപ്രവര്ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
Related
Related Articles
എം ഐ ഷാനവാസ് എം പി അന്തരിച്ചു
ചെന്നൈ: വയനാട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന്
ആലപ്പുഴ ഒറ്റമശേരി കടലിൽ നിൽപ്പുസമരം നടത്തി
ആലപ്പുഴ: ആലപ്പുഴ രൂപതയിലെ വൈദികരുടെ നേതൃത്വത്തിൽ കടലിൽ ‘മനുഷ്യ കടൽഭിത്തി’ തീർത്ത് ‘നിൽപ് സമരം’ നടത്തി. 19/6/19 രാവിലെ 11 മണിമുതൽ 12.30 വരെ ഒറ്റമശ്ശേരി കടലിലാണ്
ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന വാര്‍ഷിക സമ്മേളനം
എറണാകുളം: ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി ഇന്റര്‍നാഷണല്‍ (സിഎസ്എസ്) 22-ാം വാര്‍ഷിക സംസ്ഥാന പ്രതിനിധി സമ്മേളനം പ്രൊഫ. കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ്