കെഎല്‍സിഎ പ്രവര്‍ത്തന ഉദ്ഘാടനവും ഏകദിന ശില്പശാലയും

കെഎല്‍സിഎ പ്രവര്‍ത്തന ഉദ്ഘാടനവും ഏകദിന ശില്പശാലയും

നെയ്യാറ്റിന്‍കര: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ നെയ്യാറ്റിന്‍കര രൂപതയുടെ 5-മത് സമിതി പ്രവര്‍ത്തന ഉദ്ഘാടനവും ഏകദിന ശില്പശാലയും അഡ്വ. എം വിന്‍സെന്റ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ക്രിസ്ത്യാനികള്‍ക്കെതിരെ നിരന്തരമായി ഉണ്ടാകുന്ന അതിക്രമങ്ങള്‍ വളരെ സഹിഷ്ണുതയോടെ നേരിടുകയും എല്ലാവരെയും ഉള്‍കൊള്ളുകയും ചെയ്യുന്ന സമൂഹമാണ് ക്രിസ്ത്യാനികളെന്നു അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ കാരണം ലത്തീന്‍ സമുദായം നേരിടുന്ന സംവരണ പ്രശ്നങ്ങള്‍ക്ക് പുറകെ പോകാതെ കുട്ടികളെ മെരിറ്റില്‍ അഡ്മിഷനും ജോലിയും നേടുന്ന സാഹചര്യത്തിലേക്കു ഉയര്‍ത്താനുള്ള ശ്രങ്ങളാണ് കെഎല്‍സിഎ നടത്തേണ്ടതെന്ന് അഡ്വ. ജി. സ്റ്റീഫന്‍ എംഎല്‍എ പറഞ്ഞു. കെഎല്‍സിഎ രൂപീകരിക്കുന്ന ബ്ലഡ് ഡോണോഴ്സ് സെല്ലിന്റെ ഫോം പ്രകാശനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. പേരുങ്കടവിള സോണല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ മണ്ണൂര്‍ മാതാ പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ രൂപത പ്രസിഡന്റ് ആല്‍ഫ്രഡ് വില്‍സണ്‍ ഡി. അധ്യക്ഷത വഹിച്ചു.

ഏക മനസ്സോടെ എല്ലാ യൂണിറ്റിലേയും പ്രവര്‍ത്തകരുടെ വളര്‍ച്ചക്ക് വേണ്ടി നിലകൊള്ളണമെന്ന് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. കാട്ടാക്കട റീജ്യണല്‍ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. വിന്‍സെന്റ് കെ. പീറ്റര്‍ മുഖ്യസന്ദേശം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് കെഎല്‍സിഎ ന്യൂസ് പ്രകാശനം ചെയ്തു. അല്മായ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. അനില്‍കുമാര്‍ എസ്എം, സംസ്ഥാന സെക്രട്ടറി ബിജു ജോസി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിന്‍സ് പെരിഞ്ചേരി, ഫാ. സൈമണ്‍, അഡ്വ. മഞ്ജു, ബിനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. രൂപത സമിതി അംഗങ്ങളായ രാജേന്ദ്രന്‍ ആര്‍, അഗസ്റ്റിന്‍ ജെ, എം.എം അഗസ്റ്റിന്‍, സന്തോഷ് എസ്.ആര്‍ അനിത സി.റ്റി, ജയപ്രകാശ് ഡി.ജി, സുനില്‍രാജ്, കിരണ്‍കുമാര്‍ ജി, ജോസ് ജെ.ആര്‍, അജയന്‍ കെ, ഫെലിക്സ് എഫ്, സില്‍വസ്റ്റര്‍ ഡി, സുരേന്ദ്രന്‍ സി എന്നിവര്‍ സന്നിഹിതരായിരുന്നു. രൂപത ജനറല്‍ സെക്രട്ടറി വികാസ് കുമാര്‍ എന്‍.വി സ്വാഗതം പറഞ്ഞു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

കെഎൽസിഎ ഭവന നിർമാണ പദ്ധതി: താക്കോൽ ദാനം നടത്തി

  കൊച്ചി : വരാപ്പുഴ അതിരൂപത  കെഎൽസിഎ യുടെ നേതൃത്വത്തിൽ ദുരിതബാധിതർക്കായി നടപ്പിലാക്കുന്ന ഭവന നിർമ്മാണപദ്ധതിയുടെ മൂന്നാമത് ഭവനത്തിന്റെ താക്കോൽ ദാന കർമ്മം പ്രസിഡൻറ് സി ജെ

പ്രളയകാലത്തെ നിശബ്ദ വിപ്ലവകാരികൾ..

By – Clinton N C Damian തുറന്നെഴുത്തുകൾക്ക് സമയം അതിക്രമിച്ചിരിക്കുന്നു. പ്രളയബാധിത കേരളത്തിനായി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ നടത്തിയ ധീരസേവനങ്ങൾക്കിടയിൽ അവർക്ക് കരുത്ത് പകർന്ന ചില നിശബ്ദ

ഒരു പകര്‍ച്ചവ്യാധിക്കും ക്രിസ്തുമസിന്റെ പ്രകാശത്തെ അണയ്ക്കാന്‍ സാധിക്കില്ലെന്ന് -ഫ്രാന്‍സിസ് പാപ്പ

  വത്തിക്കാന്‍: ഒരു പകര്‍ച്ചവ്യാധിക്കും ക്രിസ്തുമസിന്റെ പ്രകാശത്തെ അണയ്ക്കാന്‍ സാധിക്കില്ലെന്ന് മാര്‍പാപ്പ. സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷം സെന്റ് പീറ്റര്‍ സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*