കെഎല്‍സിഎ പ്രവര്‍ത്തന ഉദ്ഘാടനവും ഏകദിന ശില്പശാലയും
by admin | June 20, 2022 5:08 am
നെയ്യാറ്റിന്‍കര: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് നെയ്യാറ്റിന്‍കര രൂപതയുടെ 5-മത് സമിതി പ്രവര്‍ത്തന ഉദ്ഘാടനവും ഏകദിന ശില്പശാലയും അഡ്വ. എം വിന്‍സെന്റ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ക്രിസ്ത്യാനികള്‍ക്കെതിരെ നിരന്തരമായി ഉണ്ടാകുന്ന അതിക്രമങ്ങള്‍ വളരെ സഹിഷ്ണുതയോടെ നേരിടുകയും എല്ലാവരെയും ഉള്കൊള്ളുകയും ചെയ്യുന്ന സമൂഹമാണ് ക്രിസ്ത്യാനികളെന്നു അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ കാരണം ലത്തീന്‍ സമുദായം നേരിടുന്ന സംവരണ പ്രശ്നങ്ങള്‍ക്ക് പുറകെ പോകാതെ കുട്ടികളെ മെരിറ്റില്‍ അഡ്മിഷനും ജോലിയും നേടുന്ന സാഹചര്യത്തിലേക്കു ഉയര്‍ത്താനുള്ള ശ്രങ്ങളാണ് കെഎല്‍സിഎ നടത്തേണ്ടതെന്ന് അഡ്വ. ജി. സ്റ്റീഫന്‍ എംഎല്‍എ പറഞ്ഞു. കെഎല്‍സിഎ രൂപീകരിക്കുന്ന ബ്ലഡ് ഡോണോഴ്സ് സെല്ലിന്റെ ഫോം പ്രകാശനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. പേരുങ്കടവിള സോണല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ മണ്ണൂര്‍ മാതാ പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ശില്പശാലയില് രൂപത പ്രസിഡന്റ് ആല്‍ഫ്രഡ് വില്‍സണ്‍ ഡി. അധ്യക്ഷത വഹിച്ചു.
ഏക മനസ്സോടെ എല്ലാ യൂണിറ്റിലേയും പ്രവര്‍ത്തകരുടെ വളര്‍ച്ചക്ക് വേണ്ടി നിലകൊള്ളണമെന്ന് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. കാട്ടാക്കട റീജ്യണല്‍ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. വിന്‍സെന്റ് കെ. പീറ്റര്‍ മുഖ്യസന്ദേശം നല്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് കെഎല്‍സിഎ ന്യൂസ് പ്രകാശനം ചെയ്തു. അല്മായ കമ്മീഷന് ഡയറക്ടര്‍ ഫാ. അനില്‍കുമാര്‍ എസ്എം, സംസ്ഥാന സെക്രട്ടറി ബിജു ജോസി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിന്‍സ് പെരിഞ്ചേരി, ഫാ. സൈമണ്‍, അഡ്വ. മഞ്ജു, ബിനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. രൂപത സമിതി അംഗങ്ങളായ രാജേന്ദ്രന് ആര്, അഗസ്റ്റിന് ജെ, എം.എം അഗസ്റ്റിന്, സന്തോഷ് എസ്.ആര് അനിത സി.റ്റി, ജയപ്രകാശ് ഡി.ജി, സുനില്‍രാജ്, കിരണ്‍കുമാര്‍ ജി, ജോസ് ജെ.ആര്, അജയന് കെ, ഫെലിക്സ് എഫ്, സില്‍വസ്റ്റര്‍ ഡി, സുരേന്ദ്രന് സി എന്നിവര്‍ സന്നിഹിതരായിരുന്നു. രൂപത ജനറല്‍ സെക്രട്ടറി വികാസ് കുമാര്‍ എന്‍.വി സ്വാഗതം പറഞ്ഞു.
Related
Source URL: https://jeevanaadam.in/%e0%b4%95%e0%b5%86%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%8e-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8-%e0%b4%89%e0%b4%a6/