Breaking News

കെ.എല്‍.സി.എ സംസ്ഥാനതല ബിസിനസ്സ് അവാർഡുകൾ പ്രഖ്യാപിച്ചു

കെ.എല്‍.സി.എ സംസ്ഥാനതല ബിസിനസ്സ് അവാർഡുകൾ പ്രഖ്യാപിച്ചു

കെഎല്‍സിഎ സംസ്ഥാനതല ബിസിനസ്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. അവാർഡ് വിതരണം 2018 മേയ് 27 ഞായറാഴ്ച വൈകിട്ട് 3.30 മണിക്ക് ആശീര്‍ഭവനില്‍.

കേരള ലാറ്റിന്‍ കത്തോലിക്ക അസ്സോസ്സിയേഷന്‍ സംസ്ഥാനസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കെഎല്‍സിഎ ബിസിനസ്സ് അവാര്‍ഡ് 2018 പ്രഖ്യാപിച്ചു. കേരളത്തിലെ വിവിധ ലത്തീന്‍ രൂപതകളില്‍നിന്നും സ്വയം പ്രയത്നം കൊണ്ട് ഉയര്‍ന്നുവന്ന വ്യക്തികളെയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തിരിക്കുന്നത്.

കേരളത്തിലെ വിവിധ ലത്തീന്‍ രൂപതകളില്‍ നിന്നായി ശ്രീ. ജോസ് സി എസ്(നെയ്യാറ്റിന്‍കര രൂപത)- ജെസ്സു അമൃതം (തിരുവനന്തപുരം അതിരൂപത), ബീന സാമുവല്‍ (പുനലൂര്‍ രൂപത),ജാക്സണ്‍ പീറ്റര്‍ (ആലപ്പുഴ രൂപത) എബി കുന്നേപ്പറമ്പില്‍ (വിജയപുരം രൂപത), ജോമോന്‍ ചിറയ്ക്കല്‍ (കൊച്ചി കൊച്ചി രൂപത), ആന്‍റണി ആതിര (കോട്ടപ്പുറം രൂപത), ടി.ജെ.ഡേവിഡ് (കോഴിക്കോട് രൂപത), ഷൈജു സെബാസ്റ്റ്യന്‍ അട്ടിപ്പേറ്റി, ഷിബു ചമ്മണിക്കോടത്ത് (വരാപ്പുഴ അതിരൂപത), ജോസ് അറയ്ക്കല്‍ (കണ്ണൂര്‍) എന്നിവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ബിസിനസ്സ് രംഗത്ത് വിവിധ തലങ്ങളില്‍ മികവ് പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അതത് രൂപതാ സമിതികള്‍ ശുപാര്‍ശ ചെയ്ത വ്യക്തികളാണ് അവാര്‍ഡിന് അര്‍ഹരായിട്ടുള്ളത്.

ബിസിനസ്സ് അവാര്‍ഡ് സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി മേരി ജേസഫ് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ രൂപതാ മെത്രാന്‍ റൈറ്റ് റവ: ജെയിംസ് ആനാപറമ്പില്‍ പ്രതിഭകള്‍ക്ക് അവാര്‍ഡ് സമ്മാനിക്കും. കെഎല്‍സിഎ സംസ്ഥാന പ്രസിഡണ്ട് ആന്‍റണി നൊറോണ അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ്, ഹൈബി ഈഢന്‍(എംഎല്‍എ), ഷാജി ജോര്‍ജ് , ഫാ: എബിജിന്‍ അറയ്ക്കല്‍, ആന്‍റണി ആല്‍ബര്‍ട്ട്, സി.ജെ. പോള്‍,ജോര്‍ജ് നാനാട്ട്, വിന്‍സ് പെരിഞ്ചേരി, എം സി ലോറന്‍സ് എന്നിവര്‍ പ്രസംഗിക്കും. 2018 മേയ് 27 ഞായറാഴ്ച വൈകിട്ട് 3.30 മണിക്ക് ആശീര്‍ഭവനിലാണ് ബിസിനസ്സ് അവാര്‍ഡ് സംഘടിപ്പിച്ചിരിക്കുന്നത്.


Related Articles

കരകയറാനും വീണ്ടെടുപ്പിനും സമഗ്ര പരിരക്ഷയ്ക്കുമായി

ആവര്‍ത്തിക്കുന്ന അതിതീവ്രമഴയുടെയും മിന്നല്‍പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും നാള്‍വഴിയും നേര്‍ക്കാഴ്ചയും നമ്മെ ബോധ്യപ്പെടുത്തുന്നത് കേരളത്തിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും അടിമുടി മാറുന്നുവെന്നതാണ്. കാലവര്‍ഷത്തിന്റെ കലണ്ടര്‍ മാറുന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍

പ്രധാനമന്ത്രിക്കു പരാതി നൽകും

ദേശീയ വനിതാ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കെ.സി.ബി.സി.പ്രസിഡന്റ് ആർച്ചുബിഷപ് ഡോ. സൂസപാക്യം. കുമ്പസാരം ക്രൈസ്തവ വിശ്വാസത്തിന്റെ അവിഭാജ്യഘടകമാണ്.അതു നിരോധിക്കണമെന്ന് പറയാൻ വനിതാ കമ്മീഷനു അധികാരമില്ല.വനിതാ കമ്മീഷൻ ന്റെ

ചെല്ലാനത്തിനായ് ഡോക്ടറും മരുന്നും പരിപാടി ആരംഭിച്ചു….

പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രി കെ. ആർ. എൽ. സി. സി, കൊച്ചി രൂപതാ ഫാമിലി അപ്പോസ്തലേറ്റ് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ ചെല്ലാനം കണ്ടെയ്മെൻ്റ് പ്രദേശവാസികൾക്കായ് നടപ്പാക്കുന്ന ഡോക്ടറും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*