കെഎല്‍സിഎ സംസ്ഥാന നേതൃക്യാമ്പ് മൂന്നാറില്‍ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു

കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നും രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന സംസ്ഥാന നേതൃ ക്യാമ്പ് മൂന്നാര്‍ മൗണ്ട് കാര്മലില് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് എന്ത് വിഷയം ഉണ്ടായാലും സംരക്ഷണത്തിന് സർക്കാർ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സമുദായം നേരിടുന്ന വിഷയങ്ങൾ സർക്കാരിൻറെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അനുഭാവപൂർവം പരിഗണിക്കുമെന്നും പറഞ്ഞു.
സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ്, മോണ്‍ ജോസ് നവാസ്, ഫാ. ജോഷി പുതുപ്പറമ്പില്‍, ജോസഫ് സെബാസ്റ്റ്യന്‍, ആല്ബിന് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ സംഘടനാ ശാക്തീകരണം, വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങള്‍, രാഷ്ട്രീയ ഇടപെടലുകള്‍, സമുദായം നേരിടുന്ന വിഷയങ്ങള്‍ എന്നീ കാര്യങ്ങളില്‍ പ്രത്യേക സെഷനുകളും ചര്‍ച്ചയും ഉണ്ടാകും.