Breaking News

കെഎല്‍സിഎ സംസ്ഥാന സമ്മേളനം ശീര്‍ഷകഗാനം പുറത്തിറങ്ങി

കെഎല്‍സിഎ സംസ്ഥാന സമ്മേളനം ശീര്‍ഷകഗാനം പുറത്തിറങ്ങി

നെയ്യാറ്റിന്‍കര: സമനീതി, അധികാരത്തില്‍ പങ്കാളിത്തം തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഡിസംബര്‍ ഒന്നിന് നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന കേരളാ ലാറ്റിന്‍ കാത്തലിക് അസോസിഷേന്‍ (കെഎല്‍സിഎ) സംസ്ഥാന സമ്മേളനത്തിന്റെ ശീര്‍ഷകഗാനം പുറത്തിറങ്ങി. സംസ്ഥാന സമ്മേളനത്തിനൊപ്പം നടക്കുന്ന സമുദായ സമ്മേളനത്തിന്റെ പ്രാധാന്യവും ലത്തീന്‍ സമൂഹത്തോട് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കാട്ടുന്ന അവഗണനയും ഉള്‍പ്പെടുത്തിയിട്ടുള്ള ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍കുമാറാണ്.
നെയ്യാറ്റിന്‍കര മെത്രാസനമന്ദിരത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍ ശീര്‍ഷകഗാനം റിലീസ് ചെയ്തു. രൂപത ശുശ്രൂഷ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. വി.പി.ജോസ്, രൂപത അല്മായ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. എസ്.എം. അനില്‍കുമാര്‍, കെഎല്‍സിഎ രൂപത പ്രസിഡന്റ് ഡി. രാജു, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി സദാനന്ദന്‍, ആധ്യാത്മിക ഉപദേഷ്ടാവ് ഫാ. ഡെന്നിസ്‌കുമാര്‍, നെടുമങ്ങാട് ഫൊറോന വികാരി ഫാ. സിറില്‍ഹാരിസ്, പെരുങ്കടവിള ഫൊറോന വികാരി ഫാ. ഷാജു സെബാസ്റ്റ്യന്‍, കട്ടക്കോട് ഫൊറോന വികാരി ഫാ. റോബര്‍ട്ട് വിന്‍സന്റ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍, സംസ്ഥാന സമിതി അംഗം എസ്. ഉഷാകുമാരി, ഫെലിക്‌സ്, ഷിബു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


Tags assigned to this article:
klcaneyyatinkara

Related Articles

സാമൂഹ്യമാധ്യമങ്ങളിലെ മരണഗ്രൂപ്പുകള്‍ ജാഗ്രതവേണം രക്ഷിതാക്കള്‍ക്ക്

സാമൂഹിക മാധ്യമങ്ങളുടെ ക്രിമിനല്‍ ദുരുപയോഗത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രണ്ടു വിദ്യാര്‍ഥികള്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്ത സംഭവം. ‘സൈക്കോ ചെക്കന്‍’ എന്ന ഇന്‍സ്റ്റാഗ്രാം പേജിനെ പിന്തുടര്‍ന്നിരുന്ന രണ്ടു

‘ജസ്റ്റിസ് ഫോര്‍ ഓള്‍ പ്രജുഡീസ് ടു നണ്‍’ പ്രകാശനം ചെയ്തു.

തിരുവനന്തപുരം: മിസോറാം ഗവര്‍ണറും മലയാളിയുമായ പി എസ് ശ്രീധരന്‍ പിള്ളയുടെ ‘ജസ്റ്റിസ് ഫോര്‍ ഓള്‍ പ്രജുഡിസ് ടു നണ്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം കേരളാ ഗവര്‍ണര്‍ ആരിഫ്

സ്വര്‍ണവില വീണ്ടും ഉയരത്തില്‍

സ്വര്‍ണവില പവന് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 34,000 രൂപയിലെത്തി. 4,250 രൂപയാണ് ഗ്രാമിന് വില. ഏപ്രില്‍ ഒന്നിന് 31,600 രൂപയായിരുന്നു പവന്റെ വില. 23 ദിവസംകൊണ്ട് പവന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*