കെഎല്‍സിഡബ്ല്യുഎയുടെ നേതൃത്വത്തില്‍ ദീപാര്‍ച്ചന

കെഎല്‍സിഡബ്ല്യുഎയുടെ നേതൃത്വത്തില്‍ ദീപാര്‍ച്ചന

കൊല്ലം: യുക്രെയിനിലെ യുദ്ധം അവസാനിക്കുവാനും ജനങ്ങള്‍ക്ക് സമാധാനവും സുരക്ഷിതത്വവും ലഭിക്കുന്നതിനുമായി കേരള ലാറ്റിന്‍ കാത്തലിക് വുമണ്‍സ് അസോസിയേഷന്റെ (കെഎല്‍സിഡബ്ല്യുഎ) നേതൃത്വത്തില്‍ കൊല്ലം ഫാത്തിമാ മാതാ അങ്കണത്തില്‍ സംഘടിപ്പിച്ച ശാന്തികിരണം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

യുദ്ധഭീഷണിയില്‍ കഴിയുന്ന എല്ലാവര്‍ക്കും ആശ്വാസവും സുരക്ഷയും സംരക്ഷണവും ഉണ്ടാകുവാനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാഷ്ട്രനേതാക്കള്‍ പരസ്പരം അംഗീകരിക്കുവാനും അതുവഴി ഐക്യം ഉറപ്പിക്കുവാനും ഇടയാകട്ടെ. യുദ്ധഭൂമിയില്‍ ഭയത്തോടെയും ഉത്കണ്ഠയോടെയും ജീവിക്കുന്ന നിരപരാധികളായ ജനതക്ക് ആശ്വാസമേകുവാനും പഠനത്തിനായി പോയി അവിടെ അകപ്പെട്ടു പോയ വിദ്യാര്‍ത്ഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുമായി ഒരുമിച്ചു പ്രാര്‍ത്ഥിക്കണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു.

കെഎല്‍സിഎഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോളി എബ്രഹാം, ഫാ. പ്രശാന്ത്, സന്ന്യസ്തര്‍, ഇടവക പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

 

Click to join Jeevanaadam Whatsapp ചെയ്യുക

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

മുപ്പത്തിരണ്ടരലക്ഷം രൂപ ഇടവകാംഗങ്ങള്‍ക്ക് നല്‍കി നസ്രത് തിരുക്കുടുംബ ഇടവക

കൊച്ചി: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഇടവകാംഗങ്ങള്‍ക്ക് സഹായവുമായി കൊച്ചി രൂപതയിലെ നസ്രത് തിരുക്കുടുംബ ഇടവക. പശ്ചിമകൊച്ചിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഇടവകയാണിത്. 2700 ഇടവകാംഗങ്ങള്‍ക്കാണ്

സ്വര്‍ഗദൂതന്റെ 60 വര്‍ഷങ്ങള്‍

പോഞ്ഞിക്കരയിലെ 24 വയസുകാരന്‍ റാഫി 1948 മെയ് 28-ാം തീയതി ‘സൈമന്റെ ഓര്‍മകള്‍’ എന്ന ശീര്‍ഷകത്തില്‍ ഒരു നോവല്‍ എഴുതാന്‍ തുടങ്ങി. പരപ്പേറിയ ക്യാന്‍വാസില്‍ നോവല്‍ രചന

പരസ്പരം ശ്രവിച്ചുകൊണ്ട് സിനഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം -ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍

  സുല്‍ത്താന്‍പേട്ട്: സുല്‍ത്താന്‍പേട്ട് രൂപതാതല സിനഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍ തുടക്കം കുറിച്ചു. സെന്റ് സെബാസ്റ്റ്യന്‍സ് ഭദ്രാസന ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേയാണ് ബിഷപ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*