കെ എല്‍ സി ഡബ്ല്യു എ സംസ്ഥാന പ്രതിനിധി സമ്മേളനം നടത്തി

കൊല്ലം: കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ വനിതാ കമ്മീഷന്റെ (കെഎല്‍സിഡബ്ല്യുഎ) സംസ്ഥാന പ്രതിനിധി സമ്മേളനം ചേര്‍ന്നു. ഫാ. ജോളി അബ്രഹാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. കൊല്ലം രൂപത വിമന്‍സ് കമ്മീഷന് സെക്രട്ടറി സിസ്റ്റര്‍ സെല്‍മ മേരി, അസോസിയേറ്റ് സെക്രട്ടറി അല്‍ഫോണ്‍സ ആന്റില്‍സ്, കമ്മീഷന് അംഗങ്ങളായ മെറ്റില്‍ഡ മൈക്കിള്‍, കാര്‍മലി സ്റ്റീഫന്‍ (കൊച്ചി), ബേബി തോമസ് (നെയ്യാറ്റിന്‍കര), അഡ്വ. എല്‍സി ജോര്‍ജ്, റോസ് മേരി മാര്ട്ടിന് (വരാപ്പുഴ), ഫ്രീഡാ ഫെര്‍ണാണ്ടസ് എന്നിവര്‍ സംസാരിച്ചു.
ഡിസംബര്‍ 9ന് കെഎല്‍സിഎയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി വനിതാ കമ്മീഷന് പ്രതിനിധികള്‍ക്കുവേണ്ടി നടത്തുന്ന നേതൃപരിശീലനം മുഖ്യ ചര്‍ച്ചാവിഷയമായിരുന്നു. ഡിസംബര്‍ 9ന് നടക്കുന്ന വനിതാസംഗമത്തിന്റെ മുഖ്യവിഷയം ‘വനിതകളും അധികാര പങ്കാളിത്തവും’ എന്നതാണ്. കമ്മീഷന് ചെയര്മാന് ബിഷപ് എമരിറ്റസ് ഡോ. സ്റ്റാന്‍ലി റോമന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തും. ‘തീരവും തീരദേശ വനിതാസമൂഹവും’, ‘വിശ്വാസജീവിതവും പൊതുസമൂഹവും’, ‘രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സ്ത്രീകളുടെ ഇടപെടലുകള്‍’, ‘സംഘടിത വനിതാപ്രസ്ഥാനവും സാമൂഹ്യനേതൃത്വവും’ എന്നീ വിഷയങ്ങളില്‍ പ്രതികരണവും ഉണ്ടാകും. 12 ലത്തീന്‍ രൂപതകളില്‍ നിന്നായി 400 വനിതാ പ്രതിനിധികള്‍ പങ്കെടുക്കും. a
Related
Related Articles
വായന കണ്ടെത്തുന്ന വര്‍ത്തമാനങ്ങള്‍
ശരത്കാലത്തിന്റെ ചിറകുകളെപ്പറ്റിയും അഗ്നിയുടെയും മഞ്ഞിന്റെയും കുതിപ്പുകളെക്കുറിച്ചും കഥകളെഴുതുന്ന അമേരിക്കന്‍ എഴുത്തുകാരന് ജോര്‍ജ് ആര്.ആര്. മാര്ട്ടിന് തന്റെ ഒരു ചെറുകുറിപ്പില്‍ എഴുതി: മരണമെത്തും മുന്‍പേ ഹാ, വായനക്കാരി, നീ
വഴുതക്കാട് കാര്‍മല്‍ സ്ക്കൂളിലെ ബസ് കണ്ടക്ടറുടെ ആന്മഹത്യ: ഓണ്‍ലൈന്‍ മാധ്യമ വിചാരണകള്‍ വാസ്തവ വിരുദ്ധം
തിരുവനന്തപുരം: വഴുതക്കാട് കാര്‍മല്‍ സ്ക്കൂളിലെ മുന്‍ ബസ് കണ്ടക്ടറുടെ ആന്മഹത്യയില്‍ സ്കൂളിനെതിരായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിയ പ്രചരണങ്ങള്‍ വ്യാജമെന്ന് തെളിയുന്നു. കഴിഞ്ഞ നവംബര്‍ 11 ന് ശശിധരന്
എസ് സുഹാസ് പുതിയ എറണാകുളം ജില്ലാ കളക്ടർ
എറണാകുളം ജില്ലാ കളക്ടർക്ക് മുഹമ്മദ് സഫീറുള്ളക്ക് സ്ഥാനചലനം. ഇന്നത്തെ മന്ത്രിസഭാ യോഗമാണ് പതിനാറോളം ഐഎഎസ് ഓഫീസർമാർക്ക് സ്ഥാന മാറ്റങ്ങൾ നൽകിയത്. ആലപ്പുഴ ജില്ലാ കളക്ടർ എസ്. സുഹാസ്