കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ജനുവരി മുതല്‍ പുനരാരംഭിക്കും

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ജനുവരി മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ജനുവരി ഒന്ന് മുതല്‍ പുനരാരംഭിക്കും. 

ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന രീതി തുടരുമെന്ന് എംഡി ബിജു പ്രഭാകര്‍ അറിയിച്ചു.
2800 ബസുകള്‍ ഓടിത്തുടങ്ങി. ക്രിസ്മസ് ന്യൂയര്‍ കണക്കിലെടുത്ത് ഉടന്‍തന്നെ അന്തര്‍ സംസ്ഥാന ബസുകള്‍ സര്‍വീസ് നടത്തും.
കോവിഡ് പ്രതിസന്ധിയില്‍ ജനജീവിതം സാധാരണ രീതിയില്‍ ആയിത്തുടങ്ങിയതോടെയും സ്‌ക്കൂളുകള്‍ തുറക്കാനിരിക്കുന്ന സാഹചര്യവും കണക്കിലെടുത്താണ് കെഎസ്ആര്‍ടിസി കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാന്‍ തീരുമാനിച്ചതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ത്രന്‍ പറഞ്ഞു.

യാത്രക്കാരുണ്ടായിട്ടുകൂടി ബസുകള്‍ നിരത്തില്‍ ഇറക്കാന്‍ കെഎസ്ആര്‍ട്ടിസിക്ക് കഴിഞ്ഞിട്ടില്ല. 5500 ബസുകളാണ് കേരളത്തില്‍ ആകെ സര്‍വീസ് നടത്തുന്നത് അതില്‍ 1500ലേറെ ബസുകള്‍ സര്‍വീസ് നടത്താനാകാത്ത സ്ഥിതിയിലാണ്. കൂടാതെ യൂണിയനുകളുടെ ഹിതപരിശോധന, കൂട്ട സ്ഥലം മാറ്റം എന്നിവയാണ് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

മോദി ഫ്രാന്‍സിസ് പാപ്പായുടെ ഹൃദയം കവരുമ്പോള്‍

  നയതന്ത്രത്തിനും രാജ്യതന്ത്രജ്ഞതയ്ക്കും അതീതമായ ചരിത്രനിയോഗത്തിന്റെ ആമന്ത്രണം ശ്രവിക്കുന്ന ഉചിതയോഗജ്ഞനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും ലോകവേദികളില്‍ തിളങ്ങുന്നത്. വത്തിക്കാനിലെ അപ്പസ്‌തോലിക അരമനയില്‍ ഫ്രാന്‍സിസ് പാപ്പായുമായുള്ള ഗാഢാശ്ലേഷം

ജാതിവിവേചനത്തിനെതിരെ ബിഷപ് സ്തബിലീനിയുടെ ഇടയലേഖനം: 190-ാം വാര്‍ഷിക അനുസ്മരണം

കൊല്ലം: മനുഷ്യരെല്ലാം ഒരേ ജാതിയില്‍പ്പെട്ടവരാണെന്നും ജാതിവിവേചനം ദൈവനിശ്ചയമല്ലെന്നും അത് അധാര്‍മികവും ശിക്ഷാര്‍ഹമായ തെറ്റുമാണെന്നും വ്യക്തമാക്കി 1829 ജൂലൈ 14ന് മലയാളക്കരയില്‍ ഇടയലേഖനം ഇറക്കിയ വരാപ്പുഴ വികാരിയത്തിന്റെയും കൊച്ചി

ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങിക്കൂടെയെന്ന് ഹൈക്കോടതി

കൊച്ചി: ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങിക്കൂടെയെന്ന നിര്‍ദേശവുമായി ഹൈക്കോടതി. പണം ചിലവിടുന്നതില്‍ കോടതി നിരീക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*