കെഎസ്ആർടിസി സർവീസ് നിർത്തി: ഹർത്താലിൽ നട്ടംതിരിഞ്ഞ് കേരളം

by admin | November 17, 2018 4:04 am

പത്തനംതിട്ട: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ബിജെപിയും ഹര്‍ത്താലിന് പിന്തുണ അറിയച്ചിട്ടുണ്ട്. രാവിലെ ആറുമണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.

ശനിയാഴ്ച പുലര്‍ച്ചയോടെയാണ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തത്. ശബരിമലയിലേക്ക് പോകരുതെന്നും തിരിച്ച് പോകണം എന്നുമുള്ള പൊലീസ് നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് മാക്കൂട്ടത്ത് വച്ചായിരുന്നു അറസ്റ്റ് ചെയതത്. അഞ്ച് മണിക്കൂര്‍ തടഞ്ഞ് വച്ചതിന് ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. ശബരിമലയില്‍ എത്താതെ തിരികെ മടങ്ങില്ല എന്നാതായിരുന്നു ശശികലയുടെ നിലപാട്.

ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറ് ഉണ്ടായി. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. പൊലീസ് സംരക്ഷണം ലഭിച്ചാല്‍ മാത്രമേ സര്‍വീസ് പുനരാരംഭിക്കൂ എന്നതാണ് കെഎസ്ആര്‍ടിസി അധികൃതരുടെ തീരുമാനം. കെഎസ്ആര്‍ടിസിയും സര്‍വീസ് നിര്‍ത്തിവച്ചതോടെ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്.

Source URL: https://jeevanaadam.in/%e0%b4%95%e0%b5%86%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%86%e0%b5%bc%e0%b4%9f%e0%b4%bf%e0%b4%b8%e0%b4%bf-%e0%b4%b8%e0%b5%bc%e0%b4%b5%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b5%bc%e0%b4%a4%e0%b5%8d/