കെഎസ്എഫ്ഇ റെയ്ഡ് ; 35 ഓഫീസുകളിൽ ക്രമക്കേട് കണ്ടെത്തി

കെഎസ്എഫ്ഇ റെയ്ഡ് ; 35 ഓഫീസുകളിൽ ക്രമക്കേട് കണ്ടെത്തി

 

തിരുവനന്തപുരം :കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പിൽ വൻ ക്രമക്കേടെന്ന് വിജിലൻസ്. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തിയത്. പിരിക്കുന്ന പണം ബാങ്കിലോ ട്രഷറിയിലോ  നിക്ഷേപിക്കുന്നില്ലെന്നും കണ്ടെത്തൽ.
ബ്രാഞ്ച് മാനേജരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടിൽ ക്രമക്കേട് നടത്തുന്നതായുള്ള പരാതിയെ തുടർന്നാണിത്. റെയ്‌ഡിൽ ഗുരുതര ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്.

ചില വ്യക്തികൾ സ്വന്തം പേരിലും ബെനാമിപ്പേരിലും ഇത്തരം വൻചിട്ടികളിൽ ചേരുന്നു.  ഇത്തരക്കാ‌ർ അടിക്കുന്ന ചിട്ടികൾ മാത്രമേ തുടരുന്നുള്ളൂ. ചിട്ടിയിൽ ചേരാൻ ആളുകളെ തികയാതെ വന്നാൽ കെഎസ്എഫ്ഇ മാനേജറും ജീവനക്കാരും തന്നെ ബിനാമിപ്പേരിൽ ചേർന്ന് എണ്ണം തികയ്ക്കും.

ആദ്യ നറുക്കെടുപ്പോ ലേലത്തിനോ ശേഷം എഴുതിച്ചേർക്കുന്ന ചിട്ടികളിൽ മാസവരി നൽകുന്നില്ല, ചിറ്റാളന്മാറുടെ ചെക്ക് പണമായിമാറ്റുന്നതിന് മുമ്പെ അവരെ ചിട്ടിയിൽ പങ്കെടുക്കാൻ അനുമതി നൽകുന്നു എന്നിവയാണ് മറ്റ് ക്രമക്കേടുകൾ.

40 ശാഖകളിൽ പരിശോധനയിൽ 35ലും ക്രമക്കേട് കണ്ടെത്തി. പരിശോധനയെകുറിച്ചുള്ള വാർത്താകുറിപ്പ് തിങ്കളാഴ്ച പുറത്തിറക്കും. എസ്പിമാർ നൽകുന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ ആഭ്യന്തരവകുപ്പിന് കൈമാറും.

കെഎസ്എഫ്ഇയില്‍ നടന്ന വിജിലന്‍സ് റയ്ഡില്‍ അതൃപ്തി പരസ്യമാക്കി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത് വന്നത് രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.


Tags assigned to this article:
ksfe vvigilance

Related Articles

ഒഴുകുന്ന പുൽക്കൂട് ഒരുക്കി കോതാട് സേക്രട്ട് ഹാർട്ട് ഇടവക

പ്രളയ ദുരന്തത്തിന് ശേഷം എത്തിയ ആദ്യ ക്രിസ്മസ് വ്യത്യസ്തമാക്കിയിരിക്കുകയാണ് കോതാട് സേക്രട്ട് ഹാർട്ട് ഇടവകയിലെ വികാരി ഫാ മാർട്ടിൻ തൈപ്പറമ്പിലും വിശ്വാസികളും ചേർന്നാണ്. ഇപ്രാവശ്യം ഇടവകജനങ്ങൾ ഒരുക്കിയിരിക്കുന്നത്

ഇറാഖ് പാപ്പായെ കാത്തിരിക്കുന്നുവെന്ന് മൊസൂള്‍ ആര്‍ച്ച്ബിഷപ്

ബാഗ്ദാദ്: ഷിയാ മുസ്‌ലിംകളും കുര്‍ദുകളും ഉള്‍പ്പെടെ ഇറാഖിലെ ജനങ്ങള്‍ ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനം പ്രതീക്ഷിച്ചിരിക്കയാണെന്ന് മൊസൂളിലെ പുതിയ കല്‍ദായ മെത്രാപ്പോലീത്ത നജീബ് മിഖായേല്‍ മൗസാ പറഞ്ഞു. 2008ല്‍

മോണ്‍. ഡോ. പോള്‍ ആന്റണി മുല്ലശേരി നിയുക്ത കൊല്ലം ബിഷപ്

കൊല്ലം: മോണ്‍. ഡോ. പോള്‍ ആന്റണി മുല്ലശേരിയെ കൊല്ലം രൂപതയുടെ പുതിയ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്ന് വൈകീട്ട്(2018 ഏപ്രില്‍ 18ന്)

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*