കെനിയയില്‍ നിന്നൊരു മലയാളി വിജയഗാഥ

കെനിയയില്‍ നിന്നൊരു മലയാളി വിജയഗാഥ

നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യമുള്ളപ്പോള്‍ അതു നേടാന്‍ നിങ്ങളെ സഹായിക്കുന്നതിന് പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തുന്നു!’  പൗലോ കൊയ്ലോയുടെ വാക്കുകളാണിത്. ഈ വാക്കുകളെ സാര്‍ത്ഥകമാക്കുന്ന കഥയാണ് കെനിയയില്‍ നിന്നു നമുക്ക് ലഭിക്കുന്നത്. ഒരു പ്രവാസി മലയാളിയുടെ വിജയഗാഥയാണത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കെനിയ എന്ന രാജ്യത്ത് മലയാള സിനിമ നിര്‍മ്മിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് തോമസ് ആന്റണി എന്ന പ്രവാസി മലയാളി.  
കൊച്ചി രൂപതയില്‍ പെരുമ്പടപ്പ് സാന്തക്രൂസ് ഇടവകയിലെ റിട്ട. ഉദ്യോഗസ്ഥനായ കുരിശിങ്കല്‍ ആന്റണി പത്രോസിന്റെയും സ്റ്റെല്ലയുടെയും  മകനാണ് തോമസ് ആന്റണി. പഠിക്കുന്ന കാലത്തുതന്നെ അഭിനയമോഹം കൊണ്ടുനടന്ന ആ ചെറുപ്പക്കാരന് കൊച്ചി രൂപത നടത്തിയ മത്സരങ്ങളാണ് കളരിയായി മാറിയത്. മതബോധന കാലത്ത് രൂപത നടത്തിയ സ്‌കിറ്റ് മത്സരങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് തുടക്കം. നല്ലൊരു കഥാപ്രസംഗകനാണ് – അന്‍പതോളം സ്റ്റേജുകളില്‍ കഥാപ്രസംഗം നടത്തുകയും രൂപതാ കഥാപ്രസംഗ മത്സരങ്ങളില്‍ മൂന്നു തവണ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. കോളജില്‍ പഠിക്കുമ്പോള്‍ കലാപ്രതിഭ, ടാലന്റ് കിങ് പുരസ്‌കാരങ്ങള്‍ നേടിയ തോമസ്, പഠനശേഷം സണ്‍ ഫാര്‍മ ഈസ്റ്റ് ആഫ്രിക്ക ഡയറക്ടറായി ജോലി ലഭിച്ച് കെനിയയിലേക്ക് പറന്നു. ജോലിക്കിടയിലും അഭിനയമോഹം തോമസ് കൈവിട്ടില്ല.
കെനിയയിലെ ഇന്ത്യന്‍ സമൂഹത്തില്‍ സജീവമായി സ്‌കിറ്റുകളില്‍ അഭിനയിച്ചുകൊണ്ടും മറ്റും അദ്ദേഹം തന്റെ അഭിനയമോഹത്തെ വളര്‍ത്തി. അങ്ങനെയാണ് സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം ഉദിച്ചത്. നല്ലൊരു കഥ മനസ്സിലുണ്ടായപ്പോള്‍ സിനിമാഭിരുചിയുള്ള സുഹൃത്ത് പ്രശാന്തിനോട് പറഞ്ഞു. തിരക്കഥ എഴുത്തും സംവിധാനവും പ്രശാന്ത് ഏറ്റെടുത്തപ്പോള്‍, നായകവേഷവും നിര്‍മ്മാണവും തോമസ് ഏറ്റെടുത്തു. നായികയായി കെനിയക്കാരിയായ ധിരെ ജി എലെമ എന്ന നടിയെയും തിരഞ്ഞെടുത്തു. അങ്ങനെയാണ് ‘ഐവി’ എന്ന സിനിമ ഉടലെടുക്കുന്നത്.
രണ്ടു വ്യത്യസ്ത സംസ്‌ക്കാരങ്ങളില്‍ ജീവിക്കുന്ന ഫോട്ടോഗ്രഫറായ ആന്റോയുടെയും കെനിയക്കാരി ഐവിയുടെയും നിഷ്‌കളങ്കമായ പ്രണയമാണ് ഈ സിനിമയുടെ ഇതിവൃത്തം. തോമസ് ആന്റണിയുടെ തന്നെ മെല്‍വിന്‍ പ്രൊഡക്ഷന്‍സാണ്് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. കെനിയയില്‍ മാത്രമല്ല, ലോകസിനിമയില്‍ തന്നെ ആദ്യമായിട്ടാണ് ഒരു മലയാള സിനിമക്ക് കെനിയന്‍ സിനിമ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്നത്.  
അവാര്‍ഡിന്റെ മധുരം കൂടി ഈ സിനിമയ്ക്കുണ്ട്. ഗ്ലോബല്‍ ഇന്ത്യ ഇന്റര്‍നാഷണലിന്റെ ഇത്തവണത്തെ  മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചത് ‘ഐവി’യിലെ നടി എലെമയ്ക്കാണ്. ഭാര്യ വിനീതയ്‌ക്കൊപ്പം കെനിയയില്‍ താമസിക്കുകയാണ് തോമസ്. ഇനിയും സിനിമകള്‍ ചെയ്യണമെന്ന് ആത്മവിശ്വാസത്തോടെ തോമസ് ആന്റണി പറയുന്നു. നെഞ്ചിലേറ്റിയ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാനായി തീവ്രമായി ആഗ്രഹിച്ചാല്‍ രാജ്യങ്ങളോ ഭാഷകളോ അതിനു തടസമായി നില്ക്കില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു. പ്രവാസി മലയാളികള്‍ക്കും ലത്തീന്‍ സമൂഹത്തിനും ഇനിയും സര്‍ഗാത്മകതയുടെ ഊര്‍ജം പകര്‍ന്ന് തോമസ് ആന്റണി കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കട്ടെയെന്ന് ആശംസിക്കാം.

 

തയ്യാറാക്കിയത്: ഫാ. മെട്രോ സേവ്യര്‍ ഒ.എസ്.എ


Related Articles

വനിതാ സ്ഥാനാര്ത്ഥികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്ക്കെതിരെ നിയമക്കുരുക്ക്

  തദ്ദേശ തിരഞ്ഞെടുപ്പിലെ  വനിതാ സ്ഥാനാര്‍ത്തികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരളാ പോലീസ്.   കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള തദ്ദേശതിരഞ്ഞെടുപ്പില്‍ സത്രീകളുള്‍പ്പെടെ നിരവധി

ജോമ ചരിത്ര സെമിനാർ നാളെ (ഡിസംബർ 12,13,14) ആശീർഭവനിൽ

കൊച്ചി : ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററിയുടെയും കെആര്‍എല്‍സിബിസി ഹെറിട്ടേജ് കമ്മീഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ത്രിദിന പഠനശിബരം സംഘടിപ്പിക്കും. ഹോര്‍ത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും:

ദേവസ്‌തവിളി സംഘങ്ങളെ ആശിര്‍വദിച്ച്‌ കൃപാസനം

ആലപ്പുഴ: മൂവായിരത്തി അഞ്ഞൂറ്‌ കൊല്ലത്തോളം പഴക്കമുള്ള ദേവസ്‌തവിളി സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്നതിന്‌ ദേവസ്‌തവിളി സംഘങ്ങള്‍ക്ക്‌ ഈ വലിയ നോമ്പുകാലത്ത്‌ മരക്കുരിശും മണിയും വാഴ്‌ത്തി നല്‍കുന്ന ചടങ്ങ്‌ കലവൂര്‍ കൃപാസനം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*