കെല്‍ട്രോണ്‍ ടെലിവിഷന്‍ ജേര്‍ണലിസം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സിന്റെ 2018-2019 ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അവസാന വര്‍ഷ ഡിഗ്രിഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി: 30 വയസ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈണ്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. keltron.in എന്ന വെബ്സൈറ്റിലും അപേക്ഷാഫോറം ലഭിക്കും. ക്ലാസുകള്‍ സെപ്തംബറില്‍ ആരംഭിക്കും. KERALA STATE ELECTRONICSDEV ELOPMENT CORPORATION Ltd (K.S.E.D.C. Ltd) എന്ന പേരില്‍ തിരുവന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷ ജൂലൈ 31നകം സെന്ററില്‍ ലഭിക്കണം.
വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സെക്കന്‍ഡ് ഫ്ളോര്‍, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്, വിമന്‍സ് കോളജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം 695014. ഫോണ്‍: 8137969292.
Related
Related Articles
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വീട്ടുതടങ്കലില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വീട്ടുതടങ്കലില്‍. കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചു പ്രക്ഷോഭകരുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെയാണു ഡല്‍ഹി പോലീസ് കേജരിവാളിനെ അനധികൃത തടവിലാക്കുന്നത്. ആം ആദ്മി
കുട്ടികളുടെ സംരക്ഷണത്തിനായുള്ള വത്തിക്കാന്‍ സമ്മേളനവും വിചിന്തനവും
ലോകത്തിന്റെ കാതുകള്‍ വത്തിക്കാനില്‍ നടന്ന സമ്മേളനത്തിലേക്ക് തിരിഞ്ഞത്കഴിഞ്ഞ വാരത്തില്‍ നാം സാക്ഷ്യം വഹിച്ചു. കുട്ടികളുടെ സംരക്ഷണത്തിനായി ഫ്രാന്‍സിസ് പാപ്പ മെത്രാന്മാരുടെ നാലു ദിവസത്തെ ഉന്നതതല സമ്മേളനം വിളിച്ചുകൂട്ടി.
അന്ധകാരനഴി മുഖത്തു പുലിമുട്ടു നിർമിക്കണം : സ്വതന്ത്ര മൽസ്യത്തൊഴിലാളി ഫെഡറേഷൻ
അരൂർ: നൂറുക്കണക്കിനു മൽസ്യബന്ധന വള്ളങ്ങൾ അടുക്കുന്ന അന്ധകാരനഴി മുഖത്തു പുലിമുട്ടു നിർമിച്ച് നിരന്തരമായി ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടു ഒഴുവാക്കണമെന്നു മൽസ്യത്തൊഴിലാളികൾ. വർഷാവർഷങ്ങളിൽ അഴിമുഖത്തു മണൽ തിട്ട രൂപപ്പെടുന്നതു