കെവിന്റെ കൊലപാതകം- കര്‍ശന നടപടികള്‍ എടുക്കണം

#JUSTICE_FOR_KEVIN
തട്ടിക്കൊണ്ടുപോകാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും
കേസില്‍ പ്രതി ചേര്‍ക്കണം
കോട്ടയത്ത് കെവിന് പി ജോസഫ് എന്ന ചെറുപ്പക്കാരനെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഔദ്യോഗിക ഗൂഢാലോചനകള്‍ നടന്നതായി സംശയിക്കുന്നു എന്ന് കെഎല്‍സിഎ സംസ്ഥാന സമിതി. പോലീസ് സ്റ്റേഷനുള്ളില്‍ വച്ച് കെവിന്റെ ഭാര്യയെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ മൗനാനുവാദം നല്കിയ സംഭവം മുതല്‍ കാണാതായി എന്ന പരാതി ലഭിച്ചിട്ടും കേസിലെ പ്രതികളുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട സംഭവം വരെയുള്ള മുഴുവന്‍ വിവരങ്ങളും അന്വേഷണ വിധേയമാക്കണം എന്ന് സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.
Related
Related Articles
കെഎസ്എഫ്ഇ റെയ്ഡ് ; 35 ഓഫീസുകളിൽ ക്രമക്കേട് കണ്ടെത്തി
തിരുവനന്തപുരം :കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പിൽ വൻ ക്രമക്കേടെന്ന് വിജിലൻസ്. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
ഇടക്കൊച്ചി റോഡ് സഞ്ചാരയോഗ്യമാക്കണം -കെഎല്‍സിഎ
കൊച്ചി: ഇടക്കൊച്ചിയില്‍ ശുദ്ധജല പൈപ്പ് സ്ഥാപിക്കാന്‍ കുഴിച്ച ദേശീയപാത പൂര്‍വസ്ഥിതിയിലാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎല്‍സിഎ കൊച്ചി രൂപതാ സമിതി പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഇടക്കൊച്ചി പാലത്തിനു സമീപത്തുനിന്നാരംഭിച്ച