കെസിബിസി നാടകമത്സരം നവംബര്‍ മൂന്നിന്

കെസിബിസി നാടകമത്സരം നവംബര്‍ മൂന്നിന്

എറണാകുളം: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മാധ്യമക്കമ്മീഷന്‍ സംഘടിപ്പിക്കുന്ന 31-ാമത് അഖിലകേരള സാമൂഹികസംഗീത നാടകമത്സരം നവംബര്‍ 3 മുതല്‍ നവംബര്‍ 15 വരെയുള്ള ദിവസങ്ങളില്‍ പാലാരിവട്ടം പി.ഒ.സി. ഓഡിറ്റോറിയത്തില്‍ നടത്തും. ധാര്‍മികമൂല്യങ്ങളും ഉദാത്തമായ ആശയങ്ങളും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന മത്സരത്തിലേക്ക് നാടകങ്ങള്‍ തിരഞ്ഞെടുത്തു. കെസിബിസി മാധ്യമക്കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ അധ്യക്ഷനായുള്ള സമിതിയാണ് ഈ വര്‍ഷത്തെ നാടകങ്ങള്‍ തിരഞ്ഞെടുത്തത്. എല്ലാ ദിവസവും വൈകിട്ട് 6ന് നാടകം ആരംഭിക്കും.
നയാപൈസ (കോഴിക്കോട് നവചേതന), കുരുത്തി (തിരുവനന്തപുരം അക്ഷര), കനല്‍ച്ചിലമ്പ് (ആരാധന എന്റര്‍ടെനേഴ്‌സ്, തിരുവനന്തപുരം), ദൈവത്തിന്റെ പുസ്തകം (കായംകുളം സപര്യ), ഇവന്‍ നായിക (ഓച്ചിറ നാടകരംഗം), അക്ഷരങ്ങള്‍ (കൊല്ലം ആവിഷ്‌കാര), കപടലോകത്തെ ശരികള്‍ (അമ്പലപ്പുഴ സാരഥി), ഓര്‍ക്കുക വല്ലപ്പോഴും (കൊല്ലം അസ്സീസി), പകിട (തൃശൂര്‍ രജപുത്ര), ഒരു സിനിമ തിരക്കഥ (മുദ്ര തിയേറ്റേഴ്‌സ് കണ്‍സെപ്റ്റ്‌സ്, തൃശൂര്‍), കിസാന്‍രാമന്റെ വിരലുകള്‍ (മലയാളനാടകവേദി, തിരുവനന്തപുരം), വൈറസ് (സംസ്‌കൃതി തിരുവനന്തപുരം), ഇതാ മനുഷ്യന്‍ (ബൈബിള്‍ നാടകം – കോട്ടയം ദര്‍ശന) എന്നീ നാടകങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്.


Related Articles

കൊറോണക്കാലത്തെ പൊന്നോണം

ഓണം മധുരിക്കുന്ന ഒരോര്‍മ ഓണപ്പൂക്കളും ഓണനിലാവും ഓണക്കോടിയും ഓണപ്പാട്ടുകളും ഓണക്കളികളും ഓണസദ്യയുമെല്ലാം കൈകോര്‍ക്കുന്ന മഹിമയാര്‍ന്ന ഒരു മഹോത്സവമായിരുന്നു നമ്മുടെ ഓര്‍മ്മകളിലെ പൊന്‍ചിങ്ങത്തിരുവോണം! ബാലികബാലന്മാരുടെ പൂവിളികളും ആഹ്ലാദാരവങ്ങളും കൊണ്ട്

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

ചെല്ലാനം തുറമുഖവും യാഥാര്‍ത്ഥ്യങ്ങളും-3 സ്വപനമായി തുടരുമോ, ചെല്ലാനം ഹാര്‍ബര്‍?

                  ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം കാലഹരണപ്പെടുന്നത് സംബന്ധിച്ച് ഒരു ഭൂവുടമ നല്‍കിയ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*