Breaking News

കെസിബിസി നാടകമേള: ഇതിഹാസം മികച്ച നാടകം

കെസിബിസി നാടകമേള: ഇതിഹാസം മികച്ച നാടകം

എറണാകുളം: കെസിബിസി മാധ്യമ കമ്മീഷന്റെ അഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസിയില്‍ നടന്ന നാടകമേളയില്‍ തിരുവനന്തപുരം സൗപര്‍ണികയുടെ ഇതിഹാസം മികച്ച നാടകമായി തെരഞ്ഞെടുത്തു. പാട്ടുപാടുന്ന വെള്ളായി (വള്ളുവനാട് ബ്രഹ്മ) എന്ന നാടകത്തിലെ റോയി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോണ്‍സണ്‍ ഐക്കരയാണ് മികച്ച നടന്‍. അമ്മയിലെ (കാളിദാസ കലാകേന്ദ്രം കൊല്ലം) അഭിനയത്തിന് മഞ്ജു റെജി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
പഞ്ചമിപെറ്റ പന്തിരുകുലം (നാടകസഭ കോഴിക്കോട്) എന്ന നാടകത്തിന്റെ സംവിധായകന്‍ മനോജ് നാരായണന്‍ ആണ് മികച്ച സംവിധായകന്‍. മികച്ച നാടകകൃത്ത്-അശോക് ശശി (ഇതിഹാസം), മികച്ച രണ്ടാമത്തെ നടന്‍ വിനോദ് മായന്നൂര്‍ (പാട്ടുപാടുന്ന വെള്ളായി), നടി വിനോദിനി (ഇതു ധര്‍മഭൂമിയാണ്), മികച്ച സംഗീത സംവിധായകന്‍ അനില്‍ മാള (പട്ടുപാടുന്ന വെള്ളായി) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഒമ്പതു നാടകങ്ങളാണ് മേളയില്‍ അവതരിപ്പിച്ചത്.
പിഒസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ സമ്മാനദാനം നിര്‍വഹിച്ചു. ചടങ്ങില്‍ 75 വര്‍ഷം മലയാള നാടക അരങ്ങില്‍ നിറഞ്ഞുനിന്ന കേരളസംഗീത നാടക അക്കാഡമി ഫെല്ലോഷിപ്പ് ജേതാവ് മരട് ജോസഫിനെ ആദരിച്ചു.
തുടര്‍ന്ന് ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍നേടിയ ‘ആളൊരുക്കം’ എന്ന ചലച്ചിത്രവും പ്രദര്‍ശിപ്പിച്ചു.


Related Articles

പൊലിയുന്ന ഗള്‍ഫ് സ്വപ്‌നം

മലയാളികളുടെ സ്വപ്‌നഭൂമിയായിരുന്ന അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ വലിയ തോതില്‍ നാട്ടിലേക്ക് തിരിച്ചുവരുന്ന കാഴ്ചയാണ് കൊവിഡ് കാലത്ത് കാണാനാകുന്നത്. അന്യദേശത്തെ അരക്ഷിതാവസ്ഥയില്‍ നിന്ന് പിറന്നനാടിന്റെ ദുരവസ്ഥയിലേക്കുതന്നെ

ചെല്ലാനം ജനത വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഏപ്രിൽ 30 ന് വഞ്ചനാ ദിനവും സമരപ്രഖ്യാപനവും…

കടലാക്രമണം രൂക്ഷമായ കൊച്ചിയിലെ ചെല്ലാനത്ത് തീരം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അധികാരികൾ നൽകിയ വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ചെല്ലാനം ജനത വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഓഖി ദുരന്തത്തെത്തുടർന്ന് കടലാക്രമണം രൂക്ഷമായപ്പോൾ

അജ്ഞാത സംരക്ഷകന്‍

അമേരിക്കയിലെ റെഡ് ഇന്‍ഡ്യന്‍സിന്റെ ഇടയില്‍ കൗമാരപ്രായക്കാരെ നല്ല ശക്തരും ധൈര്യവാന്മാരും ആക്കിത്തീര്‍ക്കുവാന്‍ ഒരു പ്രത്യേക ആചാരമുണ്ട്. വേട്ടയാടാനും അമ്പെയ്യാനും മീന്‍പിടിക്കാനുമൊക്കെ അവരെ പ്രാപ്തരാക്കുന്നത് ഇത്തരത്തിലുള്ള ആചാരങ്ങളിലൂടെയാണ്. പതിമൂന്നു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*