കെസിബിസി പ്രൊലൈഫ് സമിതി: സാബു ജോസ് പ്രസിഡന്റ്, അഡ്വ. ജോസി സേവ്യര്‍ ജനറല്‍ സെക്രട്ടറി

കെസിബിസി പ്രൊലൈഫ് സമിതി: സാബു ജോസ് പ്രസിഡന്റ്,  അഡ്വ. ജോസി സേവ്യര്‍ ജനറല്‍ സെക്രട്ടറി

എറണാകുളം: മനുഷ്യജീവന്റെ സമഗ്രസംരക്ഷണത്തിനും മഹത്വത്തിനും പൂര്‍ണതയ്ക്കുമായി കേരളത്തിലെ 32 കത്തോലിക്കാ രൂപതകളില്‍ പ്രവര്‍ത്തിക്കുന്ന കെസിബിസി പ്രൊലൈഫ് സമിതിക്കു പുതിയ സംസ്ഥാന നേതൃത്വം. സംസ്ഥാന പ്രസിഡന്റായി സാബു ജോസ് (എറണാകുളം-അങ്കമാലി അതിരൂപത, പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ഇടവകാംഗം), ജനറല്‍ സെക്രട്ടറിയായി അഡ്വ. ജോസി സേവ്യര്‍ (കൊച്ചി രൂപത, തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ ഇടവകാംഗം) എന്നിവരെ തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാര്‍: ഉമ്മച്ചന്‍ പി. ചക്കുപുരയ്ക്കല്‍ (ആലപ്പുഴ), ജെയിംസ് ആഴ്ചങ്ങാടന്‍ (തൃശൂര്‍), നാന്‍സി പോള്‍ (ബത്തേരി); സെക്രട്ടറിമാര്‍: മോളി ജേക്കബ് (ബത്തേരി), മാര്‍ട്ടിന്‍ ന്യൂനസ് (വരാപ്പുഴ), റോണ റിബെയ്‌റോ (കൊല്ലം), ഷിബു കൊച്ചുപറമ്പില്‍ (താമരശേരി), വര്‍ഗീസ് എം. എ (തൃശൂര്‍); ട്രഷറര്‍: ടോമി പ്ലാത്തോട്ടം (താമരശേരി); ആനിമേറ്റര്‍: സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്‌സിസി (പാലാ), ജോര്‍ജ് എഫ്. സേവ്യര്‍ (കൊല്ലം).
കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയും പ്രൊലൈഫ് സമിതി ഡയറക്ടറുമായ ഫാ. പോള്‍ മാടശേരി തിരഞ്ഞെടുപ്പു സമ്മേളനത്തിന് നേതൃത്വം നല്‍കി. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു.


Related Articles

ബിഷപ്പിനെതിരെയുള്ള സമരത്തിന് പിന്നിൽ സങ്കുചിത താൽപര്യമെന്ന് കോടിയേരി

ജലന്ധർ ബിഷപ്പിനെതിരെ ഇപ്പോൾ നടക്കുന്നത് സമരകോലാഹലങ്ങളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പല മൊഴികളിലും വ്യക്തത വരുത്തുനുണ്ടെന്നും, വിശദമായ പരിശോധനകൾ ആവശ്യമാണെന്നും അതിനുമുമ്പ് ആൾക്കൂട്ട വിധി

അര്‍ണബ് ഗോസ്വാമിക്കെതിരെ മൂന്നാഴ്ചത്തേക്ക് നടപടികള്‍ ഉണ്ടാകരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളില്‍ നിന്ന് റിപബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി മൂന്നാഴ്ചത്തെ സംരക്ഷണം നല്‍കി. മഹാരാഷ്ട്ര,

ചെല്ലാനത്ത്ക്കാരൻ എഡ്ഗറിന് രാഷ്ട്രപതിയുടെ മറുപടി ലഭിച്ചു.

കൊച്ചി : ചെല്ലാനത്തെ കടലാക്രമണവും കോവിഡ് ദുരിതവും കത്തിലൂടെ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ശ്രദ്ധയിൽ എത്തിച്ച എഡ്ഗർ സെബാസ്റ്റിന് മറുപടി ലഭിച്ചു. കേരള ചീഫ് സെക്രട്ടറിയോട് പരാതിയിന്മേൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*