കെസിബിസി മാധ്യമ അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ക്ഷണിച്ചു

കെസിബിസി മാധ്യമ അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ക്ഷണിച്ചു

എറണാകുളം: കലാസാഹിത്യ സാംസ്‌കാരിക ദാര്‍ശനിക മാധ്യമരംഗങ്ങളില്‍ വിശിഷ്ടസേവനം കാഴ്ചവച്ച കത്തോലിക്കരെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും കെസിബിസി മാധ്യമക്കമ്മീഷന്‍ വര്‍ഷംതോറും നല്കിവരുന്ന അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ക്ഷണിച്ചു. 2018ലെ അവാര്‍ഡുകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നിര്‍ദിഷ്ട ഫോമില്‍ എഴുതി ഒപ്പിട്ട് 2019 ഫെബ്രുവരി 28നകം ലഭിക്കണം.
സാഹിത്യഅവാര്‍ഡിനും ദാര്‍ശനികവൈജ്ഞാനികഅവാര്‍ഡിനും നിര്‍ദേശിക്കപ്പെടുന്ന ഗ്രന്ഥങ്ങളുടെ മൂന്നുകോപ്പികള്‍ നേരിട്ടോ, ഗ്രന്ഥകാരന്മാരോ, പ്രസാധകരോ വഴിയോ മീഡിയാകമ്മീഷന്‍ സെക്രട്ടറിക്ക് എത്തിക്കണം. മാധ്യമ അവാര്‍ഡ്, യുവപ്രതിഭ അവാര്‍ഡ്, സംസ്‌കൃതി പുരസ്‌കാരം, ഗുരുപൂജ പുരസ്‌കാരം എന്നിവയ്ക്കുള്ള അനുബന്ധ രേഖകള്‍ (ഫോട്ടോസഹിതം) കമ്മീഷന്‍ സെക്രട്ടറിക്ക് നിശ്ചിത തീയതിക്കകം ലഭ്യമാക്കണം. കെസിബിസി മീഡിയാകമ്മീഷന്‍, പിഒസി, പാലാരിവട്ടം പി.ഒ. കൊച്ചി 682 025 എന്ന വിലാസത്തിലാണ് നാമനിര്‍ദേശങ്ങള്‍ ലഭിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04842806227, 9447285077.


Tags assigned to this article:
awardkcbcmedia commission

Related Articles

ദുരന്തമുഖത്ത് ഉറങ്ങാതെ കാര്‍മല്‍ഗിരി

2018 എന്ന വര്‍ഷം കാര്‍മല്‍ഗിരി ചരിത്രത്തില്‍ ഒരു വലിയ ദുരന്തത്തിന്റെ പേരിലായിരിക്കും അറിയപ്പെടുക. അടുത്ത തലമുറയ്ക്ക് പറഞ്ഞുകൊടുക്കാന്‍ ഇനി നമുക്ക് പുതിയൊരു അതിജീവനത്തിന്റെ കഥയുണ്ട്. ജലംകൊണ്ട് മുറിപ്പെട്ടവരുടെ,

പാവങ്ങളാകാന്‍ പരക്കംപാച്ചില്‍

അഡ്വ. ഷെറി ജെ. തോമസ് (കെ.എല്‍.സി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി) രാജ്യത്ത് സംവരണേതര വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം നല്കണം എന്ന 103ാമത് ഭരണഘടനാഭേദഗതി നിയമം നടപ്പിലായതോടുകൂടി

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങി

രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം തുറന്നു. ബംഗളരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ഇറങ്ങിയത്. ഇതുള്‍പ്പെടെ 32 വിമാനങ്ങളാണ് ഇന്ന് നെടുമ്പാശേരിയില്‍ വന്നുപോകുക.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*