കെസിവൈഎം കൊച്ചി രൂപതയുടെ കലോത്സവം ‘ഫെസ്റ്റാ 2020’ ന് തുടക്കമായി.

Print this article
Font size -16+
കൊച്ചി രൂപതയിലെ ഇടവകകളിൽ നിന്നുള്ള യുവജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തപ്പെടുന്ന കെ.സി.വൈ.എം. കൊച്ചി രൂപതാ കലോത്സവം ‘Festa 2020’ കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു ഫോർട്ടുകൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ വെച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
2020 ഒക്ടോബർ 25 മുതൽ നവംബർ 15 വരെയാണ് കലോത്സവം, ഓൺലൈൻ ആയി ആണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
കെസിവൈഎം കൊച്ചി രൂപതാ പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ അധ്യക്ഷതവഹിച്ചു. രൂപത ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി ആമുഖപ്രഭാഷണം നടത്തി.
കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, കെസിവൈഎം ലാറ്റിൻ ജനറൽ സെക്രട്ടറി ആന്റണി അൻസിൽ, രൂപത സെക്രട്ടറി ജനറൽ സെക്രട്ടറി കാസി പൂപ്പന,പ്രോഗ്രാം കൺവീനർ ജയ്ജിൻ ജോയ്, ജോ. കൺവീനർ ഡാൽവിൻ ഡിസിൽവ എന്നിവർ പ്രസംഗിച്ചു.
Related
No comments
Write a comment
No Comments Yet!
You can be first to comment this post!