കെസിവൈഎം കൊച്ചി രൂപത വനിതാ ദിനാഘോഷം നടത്തി

കൊച്ചി: കൊച്ചി രൂപതയുടെ ആഭിമുഖ്യത്തില്‍ വാലന്റീന ടു വേക്ക് അപ് ദി സ്ട്രോംഗ് വുമണ്‍ ഇന്‍ യു എന്ന ടാഗ് ലൈനുമായി വനിതാ ദിനാഘോഷം നടത്തി. കെസിവൈഎം ക്വീന്‍ ഓഫ് പീസ് എഴുപുന്ന യൂണിറ്റിന്റെ നേതൃത്വത്തിലാണ് ദിനാഘോഷം സംഘടിപ്പിച്ചത്.
അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി ഉദ്ഘാടനം നിര്‍വഹിച്ചു. കെസിവൈഎം കൊച്ചി രൂപത വൈസ് പ്രസിഡന്റ് ടിഫി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. കെസിവൈഎം സംസ്ഥാന ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറിന് എസ്ടി മുഖ്യാതിഥിയായിരുന്നു. സ്ത്രീകള്‍ സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ് സമൂഹത്തിലും സഭയിലും ശക്തമായ സാന്നിധ്യമായി നിലകൊള്ളണമെന്ന് സിസ്റ്റര്‍ റോസ് മെറിന് പറഞ്ഞു.
കെസിവൈഎം സംസ്ഥാന സെക്രട്ടറി സ്മിത ആന്റണി, കെസിവൈഎം കൊച്ചി രൂപത മുന്‍ സെക്രട്ടറി നിഷ ഗോഡ്സണ്‍, രൂപത ഡയറക്ടര്‍ ഫാ. മെല്‍ട്ടസ് കൊല്ലശേരി, രൂപത പ്രസിഡന്റ് കാസി പൂപ്പന, സംസ്ഥാന സിന്‍ഡിക്കേറ്റംഗം ഡാനിയ ആന്റണി, രൂപത സെക്രട്ടറി അലീഷ ട്രീസ, സംസ്ഥാന സെനറ്റംഗം തോബിത പി.ടി എന്നിവര്‍ സംസാരിച്ചു. കെസിവൈഎം പ്രവര്‍ത്തകരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
Click to join Jeevanaadam Whatsapp ചെയ്യുക
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
സാമൂഹ്യഅടുക്കള: അനാവശ്യ ഇടപെടല്‍ വേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സാമൂഹ്യ അടുക്കളകളുടെ പ്രവര്‍ത്തനം ഔചിത്യപൂര്‍വം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. പ്രത്യേകം താല്‍പര്യംവച്ച് ആര്‍ക്കെങ്കിലും ഭക്ഷണം കൊടുക്കേണ്ട കാര്യമില്ല. അര്‍ഹരായവര്‍ക്കാണ് ഭക്ഷണം നല്‍കേണ്ടത്. പാവപ്പെട്ടവര്‍ക്കും
EWS വിഷയത്തിൽ പിന്നോക്ക സമുദായങ്ങളുടെ ആശങ്കൾ പരിഹരിക്കുവാൻ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം.
EWS വിഷയത്തിൽ പിന്നോക്ക സമുദായങ്ങളുടെ ആശങ്കൾ പരിഹരിക്കുവാൻ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം. മുന്നോക്കസംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയതമൂലം ഇപ്പോൾ കേരളത്തിൽ സംഭവിച്ചിരിക്കുന്ന സംവരണ അട്ടിമറിക്കെതിരെ കെ.സി.വൈ.എം കൊച്ചി
വിജ്ഞാനകൈരളിയുടെ പത്രാധിപര്‍ക്കെതിരെ കേെസടുക്കണമെന്ന് കെഎല്‍സിഎ
എറണാകുളം: ക്രൈസ്തവരുടെ കൂദാശയായ കുമ്പസാരത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുകയും മതവിശ്വാസത്തെ അവഹേളിക്കുന്ന രീതിയില്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നതിന് ആഹ്വാനം നല്‍കുകയും ചെയ്ത കേരളഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരണമായ