Breaking News

കെസിവൈഎം പ്രതിഷേധ ധര്‍ണ നടത്തി

കെസിവൈഎം പ്രതിഷേധ ധര്‍ണ നടത്തി

കൊച്ചി: ക്രൈസ്തവര്‍ക്കെതിരെ ആസൂത്രിതമായി നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ക്കും മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കുമെതിരെ കൊച്ചി രൂപത കുമ്പളങ്ങി സാന്‍ജോസ് ഇടവകയിലെ കെസിവൈഎം യൂണിറ്റ് പ്രതിഷേധ ധര്‍ണ നടത്തി. കോഴിക്കോടും ഡല്‍ഹിയിലും നടന്ന സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ ധര്‍ണ. തങ്ങള്‍ ആരുടെയും അടിമകളല്ല എന്ന സന്ദേശത്തോടെ പെണ്‍കുട്ടികള്‍ ധര്‍ണ നയിച്ചു. സംസ്ഥാന സെനറ്റ് മെമ്പര്‍ സെല്‍ജന്‍ കുറുപ്പശേരി ധര്‍ണ ഉദ്ഘാടനം ചെയ്തു. മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വാര്‍ത്ത കണ്ടില്ലെന്നു നടിക്കുകയാണെന്ന് സെല്‍ജന്‍ കുറുപ്പശേരി പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ഗോഡ്‌സന്‍ കോച്ചേരി അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഫാ. ആന്റണി തളുത്തറ, മേഖലാ പ്രസിഡന്റ് ജോസ് മോന്‍ കനക്കാപള്ളി, മുന്‍ രൂപതാ സെക്രട്ടറി നിധിന്‍ പറയമുറി, പ്രിനീഷ് ഇളംപ്ലവില്‍, ജസ്മിയ തത്തമംഗലത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.


Related Articles

തീരദേശത്തിന് നവകേരള നിര്‍മിതിയില്‍ പ്രത്യേക പാക്കേജ് അനുവദിക്കണം

കൊച്ചി: കടല്‍ത്തീര സംരക്ഷണത്തിനും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരദേശവാസികളുടെ സുരക്ഷയ്ക്കും പുരോഗതിക്കുംവേണ്ടി നവകേരള നിര്‍മിതിയില്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്ന് കെഎല്‍സിഎ കൊച്ചി രൂപതയുടെ പുനര്‍സൃഷ്ടിയാത്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമുദായദിനത്തോടനുബന്ധിച്ച്

സ്ത്രീ (അ)ശക്തയോ?

മാനവകുലത്തിന്റെ തന്നെ ചരിത്രം മാറ്റിയെഴുതപ്പെട്ടത് ഒരു പതിനാറുവയസുകാരി ദൈവഹിതത്തിനു നല്‍കിയ അതെ എന്ന പ്രത്യുത്തരത്തിലൂടെയാണ്. ഒരു സ്ത്രീയെന്ന നിലയില്‍ അഭിമാനിക്കുന്നവരും, അതോടൊപ്പം പരിതപിക്കുന്നവരും ഇന്നുണ്ട്. ഒരു ക്രൈസ്തവ

ശത്രുവില്‍ യേശുവിനെ കാണണം: ആണ്ടുവട്ടത്തിലെ ഏഴാം ഞായര്‍

ആണ്ടുവട്ടത്തിലെ ഏഴാം ഞായര്‍ ശത്രുവില്‍ യേശുവിനെ കാണണം. ഈശോ സമതലത്തിലേക്കു ഇറങ്ങിവന്ന് സുവിശേഷ ഭാഗങ്ങളും ദുരിതങ്ങളും അവിടെ കുടിയിരുന്ന ശിഷ്യന്മാരോടും വിവിധ സ്ഥലങ്ങളില്‍ നിന്നു വന്ന ജനങ്ങളോടും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*