Breaking News

കെസിവൈഎം ഭക്ഷ്യധാന്യ സമാഹരണം നടത്തി

കെസിവൈഎം ഭക്ഷ്യധാന്യ സമാഹരണം നടത്തി

എറണാകുളം: കെസിവൈഎം നസ്രത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഈസ്റ്റര്‍ ദിനത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനായി ഭക്ഷ്യധാന്യ സമാഹരണം നടത്തി. കെസിവൈഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തപസ്സു കാലത്ത് സ്വരൂപിച്ച തുക കൊണ്ട് ഇടവകയിലെ 400 കുടുംബങ്ങള്‍ക്കും, സംഘടനകള്‍ക്കും ഒരു ദിവസത്തെ ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. ചലച്ചിത്ര താരം വിനയ് ഫോര്‍ട്ട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് ജിക്‌സണ്‍ അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. സെബാസ്റ്റന്‍ പുത്തന്‍പുരക്കല്‍, ഫാ. സിബിന്‍ അഞ്ചുകണ്ടത്തില്‍, ഫാ എഡ്വിന്‍ മാനുവല്‍ മെന്റസ്, രൂപത പ്രസിഡന്റ് ക്രിസ്റ്റി ചക്കാലക്കല്‍, യൂണിറ്റ് സെക്രട്ടറി അന്ന വിന്‍സി, മരിയ റോഷീന്‍, യേശുദാസ് വിപിന്‍, നോബിന്‍ ജോണ്‍, ബിനോയ് പി കെ, ജോസ് പള്ളിപ്പാടന്‍, സി. സീന പാലക്കല്‍, സാന്ത്രാ ലീനസ് തുടങ്ങിയവര്‍ സംസാരിച്ചു.


Related Articles

ഒഴുകുന്ന പുൽക്കൂട് ഒരുക്കി കോതാട് സേക്രട്ട് ഹാർട്ട് ഇടവക

പ്രളയ ദുരന്തത്തിന് ശേഷം എത്തിയ ആദ്യ ക്രിസ്മസ് വ്യത്യസ്തമാക്കിയിരിക്കുകയാണ് കോതാട് സേക്രട്ട് ഹാർട്ട് ഇടവകയിലെ വികാരി ഫാ മാർട്ടിൻ തൈപ്പറമ്പിലും വിശ്വാസികളും ചേർന്നാണ്. ഇപ്രാവശ്യം ഇടവകജനങ്ങൾ ഒരുക്കിയിരിക്കുന്നത്

റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ചൈനയില്‍നിന്ന് വാങ്ങിയത് കൂടിയ വിലയ്‌ക്കെന്ന് ആരോപണം

ന്യൂഡല്‍ഹി: തെറ്റായ പരിശോധനാഫലം നല്‍കുന്നതിന്റെ പേരില്‍ ഉപയോഗിക്കാനാവാതെവന്ന കൊവിഡ്-19 റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ചൈനയില്‍നിന്ന് ഇന്ത്യ വാങ്ങിയത് ഇരട്ടി വിലയ്‌ക്കെന്ന് റിപ്പോര്‍ട്ട്. കിറ്റുകള്‍ ഇറക്കുമതി ചെയ്ത കമ്പനിയും

സ്ത്രീ മുന്നേറ്റം പൂർണതയിലേക്കുള്ള പ്രയാണത്തിൽ

സ്ത്രീ മുന്നേറ്റം കേരളത്തിൽ പൂർണത കൈവരിച്ചെന്ന് പറയാറായിട്ടില്ലെന്നും പൂർണതയിലേക്കുള്ള പ്രയാണം പ്രതീക്ഷ നൽകുന്നതാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വനിതകൾ സ്വാതന്ത്രരാകണമെങ്കിൽ വിദ്യാഭ്യാസം നേടണമെന്നും അപ്പോൾ മാത്രമാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*